For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 ആഴ്ച ദിവസവും കടലമാവ് മുഖത്തു പുരട്ടൂ, അപ്പോള്‍

1 ആഴ്ച ദിവസവും കടലമാവ് മുഖത്തു പുരട്ടൂ

|

സൗന്ദര്യം പലപ്പോഴും പ്രകൃതിദത്തമായി ലഭിയ്ക്കും. ഒരു ഘടകമല്ല, പല ഘടകങ്ങള്‍ ചേര്‍ന്നാണ് സൗന്ദര്യം എന്ന കാഴ്ചപ്പാടുണ്ടാകുന്നത്. ചര്‍മത്തിന്റെ മൃദുത്വം, തിളക്കം, നിറം, പാടുകളില്ലായ്മ ഇങ്ങനെ പലതും ഇതില്‍ പെടുന്നു.

സൗന്ദര്യ സംരക്ഷണത്തിനായി പല വഴികളും നോക്കുന്നവരുണ്ട്. പലരും കൃത്രിമ വഴികളാണ് പരീക്ഷിയ്ക്കുന്നത്. ബ്യൂട്ടിപാര്‍ലറുകളും ക്രീമുകളുമെല്ലാം ആശ്രയിക്കുന്നവരുണ്ട്. ഇവയെല്ലാം ഒരു പരിധി വരെ ഗുണം ചെയ്താലും കെമിക്കലുകള്‍ ഉണ്ടെങ്കില്‍ ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

തികച്ചും പ്രകൃതി ദത്തമായ വഴികള്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ല കാര്യം. യാതൊരു പാര്‍ശ്വ ഫലവുമുണ്ടാകില്ലെന്നു മാത്രമല്ല, ഗുണങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.

സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിയ്ക്കാവുന്ന ഇത്തരം വഴികള്‍ പ്രധാനപ്പെട്ട ഒന്നാണ് കടലമാവ്.കടലമാവിനെ ഒരു ഭക്ഷ്യവസ്തുവില്‍ കൂട്ടാമെങ്കിലും ഇത് സൗന്ദര്യത്തിനു നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്. തികച്ചും സ്വാഭാവിക രീതിയിലുള്ള ഒരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണിത്.

ചര്‍മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ഉപകാര പ്രദമായ ഒന്നാണിത്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. മുഖക്കുരു, ടാന്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കടലമാവില്‍ പരിഹാരമുണ്ട്മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ പലപ്പോഴും പല വിധത്തിലുള്ള പൊല്ലാപ്പുകളാണ് നമുക്കുണ്ടാക്കുന്നത്. അതിന് പരിഹാരം കാണാനും കടലമാവ് ഉപയോഗിക്കാം.

ചില പ്രത്യേക രീതികളില്‍ കടലമാവ് ഉപയോഗിയ്ക്കുന്നത് ചര്‍മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ഉള്ള നല്ലൊരു പരിഹാരമാണ്. ഇതെക്കുറിച്ചു കൂടതലറിയൂ,

കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി

കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി

വരണ്ട ചര്‍മമാണെങ്കിലും എണ്ണമയമുള്ള ചര്‍മമാണെങ്കിലും കടലമാവുപയോഗിച്ച് ഫേസ് പായ്ക്കുകളുണ്ടാക്കാം. വരണ്ട ചര്‍മമുള്ളവര്‍ക്ക് കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തുള്ള ഫേസ് പായ്ക്കുപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ കടലമാവ്, തൈര്, പനിനീര് തുടങ്ങിയവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം.

കടലമാവ്

കടലമാവ്

കൃത്രിമ ഫേസ് പായ്ക്കിനു പകരം കടലമാവ് ഉപയോഗിച്ചു നല്ല ഫേസ്പായ്ക്ക് ഉപയോഗിയ്ക്കാം. ഏതു തരം ചര്‍മത്തിനും അനുയോജ്യമായ ഒന്ന്. വരണ്ട ചര്‍മമുള്ളവര്‍ക്ക് കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തുള്ള ഫേസ് പായ്ക്കുപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ കടലമാവ്, തൈര്, പനിനീര് തുടങ്ങിയവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം.

മഞ്ഞള്‍പ്പൊടിയും കടലമാവും

മഞ്ഞള്‍പ്പൊടിയും കടലമാവും

മുഖത്തുള്ള രോമങ്ങള്‍ പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കടലമാവ്‌. മഞ്ഞള്‍പ്പൊടിയും കടലമാവും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ രോമങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മത്തിന് നിറം നല്‍കുന്ന ഒരു വഴി കൂടിയാണിത്.കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു സ്‌ക്രബ് ചെയ്താല്‍ മുഖത്തു വളരുന്ന രോമങ്ങള്‍ നീങ്ങിക്കിട്ടും.

കടലമാവ് തൈരും മഞ്ഞള്‍പ്പൊടിയുമായി

കടലമാവ് തൈരും മഞ്ഞള്‍പ്പൊടിയുമായി

വെളുക്കുവാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. ഇതിനൊരു വഴിയാണ് കടലമാവ്. കടലമാവ് തൈരും മഞ്ഞള്‍പ്പൊടിയുമായി ചേര്‍ത്ത് ഉപയോഗിയ്ക്കാം. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും കടലമാവ് നല്ലതാണ്. ഇത് ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മതിയാകും. ഉണങ്ങിക്കഴിഞ്ഞ് തണുത്ത പാല്‍ ഉപയോഗിച്ചു കഴുകിക്കളയാം.

കടലമാവ്, ചെറുനാരങ്ങാനീര്

കടലമാവ്, ചെറുനാരങ്ങാനീര്

കടലമാവ്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് തിളക്കമുള്ള ചര്‍മം ലഭിയ്ക്കാന്‍ സഹായിക്കും. ഇത് അടുപ്പിച്ചു ചെയ്യുക.

കടലമാവ് അല്‍പം പാലുമായി കലര്‍ത്തി

കടലമാവ് അല്‍പം പാലുമായി കലര്‍ത്തി

കടലമാവ് അല്‍പം പാലുമായി കലര്‍ത്തി മുഖത്തെ പാടുകളില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഇത്തരം പാടുകള്‍ അകലാന്‍ സഹായിക്കും. ഇത് സ്ഥിരമായി ചെയ്താലേ പ്രയോജനം ലഭിയ്ക്കൂ.മുഖത്തെ വുടക്കളും കലകളുമെല്ലാം മാറാന്‍ കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടിയാല്‍ മതിയാകും. ഇത് ഉണങ്ങുമ്പോള്‍ ചൂടുവെള്ളമുപയോഗിച്ചു കഴുകിക്കളയുക.

കടലമാവ് തൈര്, ചെറുനാരങ്ങാനീര്

കടലമാവ് തൈര്, ചെറുനാരങ്ങാനീര്

കഴുത്തിലും കക്ഷത്തിലുമെല്ലാമുള്ള കറുത്ത നിറം അകറ്റാന്‍ കടലമാവിനു സാധിയ്ക്കും. കടലമാവ് തൈര്, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതിനു ശേഷം എള്ളെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യാം.

ചന്ദനപ്പൊടി

ചന്ദനപ്പൊടി

മുഖക്കുരു പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. പ്രത്യേകിച്ചും ടീനേജുകാരെ. ഇതിനുമുണ്ട് കടലമാവില്‍ പരിഹാരം. കടലമാവ്, പാല്‍, ചന്ദനപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കി മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറ്റാന്‍ സഹായിക്കും. ആഴചയില്‍ മൂന്നു ദിവസമെങ്കിലും ഇതുപയോഗിക്കാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

വരണ്ട ചര്‍മം ചര്‍മത്തില്‍ ചുളിവുകള്‍ വരുത്തുന്ന ഒന്നാണ്. പെട്ടെന്ന് പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകുന്ന ഒന്ന്. കടലമാവ്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള ഒരു പ്രതിവിധിയാണ്.

ബദാം

ബദാം

സണ്‍ടാന്‍ മാറാന്‍ കടലമാവ് ഏറെ നല്ലതാണ്. സണ്‍ടാന്‍ കാരണമുള്ള കരുവാളിപ്പ് പെട്ടെന്നു തന്നെ ഇത് നീക്കും. ബദാം പൊടിച്ചത്, പാല്‍, ചെറുനാരങ്ങാനീര് എ്ന്നിവ കടലമാവുമായി ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ടാന്‍ മാറാനുളള പ്രകൃതിദത്ത മാര്‍ഗമാണിത്.

കടലമാവും തൈരും

കടലമാവും തൈരും

കടലമാവും തൈരും കലര്‍ത്തിയും നല്ല പായ്ക്കുണ്ടാക്കാം. കൈകാലുകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു കൂട്ടു കൂടിയാണിത്. ഇത് മുഖത്തിന്റെ നിറവും വര്‍ദ്ധിപ്പിയ്ക്കും.

മഞ്ഞള്‍പ്പൊടിയും കടലമാവും

മഞ്ഞള്‍പ്പൊടിയും കടലമാവും

മഞ്ഞള്‍പ്പൊടിയും കടലമാവും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ രോമങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മത്തിന് നിറം നല്‍കുന്ന ഒരു വഴി കൂടിയാണിത്.

Read more about: beauty skincare
English summary

Besan Home Remedies To Treat Skin Problems

Besan Home Remedies To Treat Skin Problems, Read more to know a about,
X
Desktop Bottom Promotion