കഞ്ഞിവെള്ളം സ്ഥിരമെങ്കില്‍ പ്രായം പത്ത് കുറയും

Posted By:
Subscribe to Boldsky

കഞ്ഞിവെള്ളത്തിന് ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും നിരവധിയാണ്. പലര്‍ക്കും കഞ്ഞിവെള്ളം എന്ന് പറഞ്ഞ് ഉപയോഗിക്കുമ്പോള്‍ അത് അല്‍പം മോശമാണെന്ന് തോന്നാം. എന്നാല്‍ സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കഞ്ഞിവെള്ളം. പെട്ടെന്ന് തന്നെ ക്ഷീണം അകറ്റാന്‍ മറ്റ് ഏതൊരു എനര്‍ജി ഡ്രിങ്ക് പോലെ തന്നെ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഒരു ഗ്ലാസ്സ് കഞ്ഞി വെള്ളം ഉപ്പിട്ട് കുടിച്ചാല്‍ മതി ഏത് പ്രശ്‌നത്തിനും പരിഹാരം കാണാം.

സ്വകാര്യഭാഗത്തെ കറുപ്പകറ്റാന്‍ പെട്ടെന്നുള്ള വഴി

ആരോഗ്യവും സൗന്ദര്യവും എല്ലാ വിധത്തിലും മെച്ചപ്പെടുത്തുന്ന ഒന്നാണ് കഞ്ഞിവെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. കഞ്ഞിവെള്ളത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് സൗന്ദര്യം വര്‍ദ്ധിക്കുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ സൗന്ദര്യസംരക്ഷണത്തിന് കഞ്ഞിവെള്ളം ഉപയോഗിക്കാം. കഞ്ഞിവെള്ളത്തിന് എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നത് എന്ന് നോക്കാം. കഞ്ഞിവെള്ളത്തിന്റെ സൗന്ദര്യ ഗുണങ്ങള്‍ താഴെ പറയുന്നു.

കണ്ടീഷണര്‍

കണ്ടീഷണര്‍

മുടിയുടെ ആരോഗ്യത്തിന് കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. ഷാമ്പൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകൂ. ഇത് മുടി വളരാനും മൃദുലമാകാനും സഹായിക്കും.

 ചര്‍മ്മം സുന്ദരമാകാന്‍

ചര്‍മ്മം സുന്ദരമാകാന്‍

മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കഞ്ഞിവെള്ളം മുന്നില്‍ തന്നെയാണ്. ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങള്‍ക്കും കഞഅഞിവെള്ളം സഹായിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നത് പല വിധത്തില്‍ നിങ്ങളെ അലട്ടാറുണ്ടോ? എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഞ്ഞിവെള്ളം മതി. മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്.

 താരന്‍ പോകാന്‍

താരന്‍ പോകാന്‍

താരന്‍ കൊണ്ട് വലയുന്നവരാണോ നിങ്ങള്‍. എന്നാല്‍ അതിന് പരിഹാരം കാണാന്‍ കഞ്ഞിവെള്ളം മികച്ചതാണ്. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. ടോണിക്കിനു പകരമായി കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

കഴുത്തിനു ചുറ്റുമുള്ള കറുപ്പിന്

കഴുത്തിനു ചുറ്റുമുള്ള കറുപ്പിന്

കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം പോകാന്‍ കഞ്ഞി വെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയു. കഴുത്തില്‍ മാത്രമല്ല കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിനും കഞ്ഞിവെള്ളം മികച്ച ഒന്നാണ്.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും. മുഖക്കുരുവിന്റെ പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കഞ്ഞിവെള്ളം.

 ചര്‍മ്മത്തിലെ അസ്വസ്ഥത

ചര്‍മ്മത്തിലെ അസ്വസ്ഥത

ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ എല്ലാം മാറ്റുന്നതിനും ചര്‍മ്മത്തിലെ അലര്‍ജികളും മറ്റും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാം.

 മുടി വളരാന്‍

മുടി വളരാന്‍

മുടി വളരാന്‍ പല വിധത്തിലുള്ള എണ്ണകളും മറ്റും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. കഞ്ഞിവെള്ളം കൊണ്ട് എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്‌നത്തിന് പരിഹാരം കാണാം.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് എല്ലാ വിധത്തിലും അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു കഞ്ഞിവെള്ളം. അല്‍പം കഞ്ഞിവെള്ളം പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ തേച്ച് പിടിപ്പിക്കാം. ഇത് പത്ത് മിനിട്ട് കൊണ്ട് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം നല്‍കുന്നു.

നല്ലൊരു ടോണര്‍

നല്ലൊരു ടോണര്‍

നല്ലൊരു ടോണര്‍ ആണ് കഞ്ഞിവെള്ളം. എല്ലാ വിധത്തിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ടോണര്‍ ഉപയോഗിക്കുമ്പോള്‍ കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലൊരു ടോണര്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

beauty uses for rice water

There are beauty benefits of rice water. You skin tends to glow if you try some beauty tips with rice water.