For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്തിലെ സ്‌കിന്നിനെ മറക്കരുതേ

പലപ്പോഴും നമ്മള്‍ മുഖത്തിന് നല്‍കുന്ന പരിചരണത്തിന്റെ ഒരംശം പോലും കഴുത്തിന് നല്‍കാറില്ല

By Chaithanya G
|

മുഖസൗന്ദര്യത്തെക്കുറിച്ച് ജീവിതത്തില്‍ ഒരിക്കലെങ്കിലും ആശങ്കപ്പെടാത്ത സ്ത്രീകളുണ്ടാകില്ല. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും തിളക്കം നിലനിര്‍ത്താനും എന്തെല്ലാം ചെയ്യാനാകുമോ അതൊക്കെ ചെയ്യുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ പ്രായം മുപ്പത്തഞ്ച് കഴിയുമ്പോള്‍ പെട്ടൊന്നൊരു ദിനമാകും കഴുത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്നത്. ഇരുട്ട് ചുക്കി ചുളിവുകള്‍ വീണു തുടങ്ങുന്നൊരു കഴുത്ത്. അപ്പോഴാകും മുഖത്തിനൊപ്പം തന്നെ കഴുത്തിനും ശ്രദ്ധയും പരിചരണവും നല്‍കേണ്ടിയിരുന്നുവെന്ന് തിരിച്ചറിയുന്നത്.

dd

പലപ്പോഴും നമ്മള്‍ മുഖത്തിന് നല്‍കുന്ന പരിചരണത്തിന്റെ ഒരംശം പോലും കഴുത്തിന് നല്‍കാറില്ല. മുഖത്തിനും കൈകള്‍ക്കും മാത്രമാകും സൗന്ദര്യ വര്‍ദ്ധക ചികിത്സകള്‍. പുറത്തും തോളിനും കാലുകള്‍ക്കുമെല്ലാം സ്പാ പോലുള്ള പരിചരണങ്ങള്‍ നല്‍കുമ്പോള്‍ കഴുത്തിന് അവഗണന തന്നെ മെച്ചം.

കഴുത്തിലെ തൊലിയുടെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയുമാണ് പ്രായമേറുന്നത് കഴുത്തിനെ ബാധിക്കാതിരിക്കാന്‍ അവശ്യം ചെയ്യേണ്ട കാര്യം. മുഖത്തിലെ സ്‌കിന്‍ പോലെ തന്നെ ഏറെ സെന്‍സിറ്റീവാണ് കഴുത്തിലെ സ്‌കിന്നും. അതിനാല്‍ തന്നെ ഏറെ ശ്രദ്ധ ചെലുത്തേണ്ടതും അവശ്യം.സിനിമാ താരങ്ങളെപ്പോലുള്ള പ്രശസ്തര്‍ കഴുത്തിലെ സ്‌കിന്നിനെ ചെറുപ്പമാക്കാന്‍ സര്‍ജറി പോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വീട്ടില്‍ തന്നെ ഇരുന്ന് ചെയ്യുന്ന സൗന്ദര്യ സംരക്ഷണ രീതികളില്‍ കഴുത്തിന് വേണ്ടി ചിലത് കൂടി ഉള്‍പ്പെടുത്തുകയാകും സാധാരണക്കാര്‍ക്ക് നല്ലത്. സ്വാഭാവിക രീതികള്‍ ഉപയോഗിച്ച് കഴുത്തിലെ സ്‌കിന്നിന്റെ സംരക്ഷണം തുടക്കത്തിലെ ചെയ്ത് തുടങ്ങുന്നതാകും നല്ലത്.

കഴുത്തിലെ കറുപ്പും ചുളിവുകളും മാറ്റി തിളക്കം വര്‍ദ്ധിപ്പിച്ച് പ്രായമാകല്‍ തടയാന്‍ ചില ടിപ്‌സ് ഇതാ.

നെക്ക് മസാജ്

നെക്ക് മസാജ്

മുഖത്തിലെ സ്‌കിന്നിനെ അപേക്ഷിച്ച് കഴുത്തിലെ സ്‌കിന്‍ ഏറെ മൃദുവാണ്. അതിനാല്‍ തന്നെ കഴുത്തില്‍ മസാജ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധ വേണം. ഇരു കൈകളും കൊണ്ട് താഴെ നിന്ന് മുകളിലേക്ക് വേണം മസാജ് ചെയ്യാന്‍. മുകളില്‍ നിന്ന് താഴേക്കോ വൃത്താകൃതിയിലോ മസാജ് ചെയ്യരുത്.

എണ്ണ ഉപയോഗിക്കാം

എണ്ണ ഉപയോഗിക്കാം

എണ്ണ ഉപയോഗിച്ചുള്ള മസാജ് കഴുത്തിലെ സ്‌കിന്‍ തിളങ്ങാന്‍ ഏറെ ഗുണകരമാണ്. എന്നാല്‍ ശരിയായ എണ്ണവേണം അതിന് ഉപയോഗിക്കാന്‍. കട്ടിയുള്ള എണ്ണകള്‍ ഉപയോഗിക്കരുത്. വെള്ളിച്ചണ്ണ അല്‍പ്പം വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ഒലീവ് ഓയില്‍, സ്വീറ്റ് ആല്‍മണ്ട് ഓയില്‍, ചമോമൈല്‍ ഓയില്‍, റോസ് ഓയില്‍ എന്നിവയെല്ലാം നല്ലതാണ്.

മസാജ് അധികമാകേണ്ട

മസാജ് അധികമാകേണ്ട

ഒന്നോ രണ്ടോ മിനിറ്റ് ഇടവേളയില്‍ ഏറ്റവും കൂടിയാല്‍ 15 മിനിറ്റ് വരയേ കഴുത്ത് മസാജ് ചെയ്യാവൂ. അതില്‍ കൂടുതല്‍ മസാജ് ചെയ്താല്‍ കഴുത്തിലെ തൊലിക്ക് സ്‌ട്രെയ്ന്‍ ഉണ്ടായേക്കും

കഴുത്തിലെ സ്‌കിന്നിനും പാക്കുകള്‍

കഴുത്തിലെ സ്‌കിന്നിനും പാക്കുകള്‍

ഫേസ് പാക്ക് പോലെ കഴുത്തിലെ സ്‌കിന്നിനും പാക്കുകള്‍ ഇടുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഫ്രൂട്ട് പാക്കുകള്‍. ആപ്പിള്‍, പഴം, അവക്കാഡോ, പ്ലംസ് എല്ലാം ഏറെ നല്ലത്. കഴുത്തിലെ സ്‌കിന്നിന് പറ്റിയ ഫ്രൂട്ട് പാക്കുകള്‍ ചിലത് ഇതാ

പഴം

നല്ല വിളഞ്ഞ് പഴുത്ത പഴവും ഒലീവ് ഓയിലും ചേര്‍ത്ത് കുഴച്ച മിശ്രിതം കഴുത്തില്‍ പുരട്ടാം. 15 മിനിറ്റ് കഴുത്തില്‍ ഈ പാക്ക് ഇട്ട ശേഷം ശുദ്ധ ജലത്തില്‍ കഴുകി കളാം. കഴുത്തിലെ ചെറു വരകള്‍ അപ്രത്യക്ഷമാകും, സ്‌കിന്നിന് തിളക്കവും കിട്ടും. ആഴ്ചയില്‍ രണ്ട് ദിവസം ഈ പാക്ക് ഉപയോഗിക്കാം

മുട്ടയുടെ വെള്ളയും തേനും ചേര്‍ത്ത മിശ്രിതം ഒരു മാസ്‌ക് ആയി ഉപയോഗിക്കാം. 10 മുതല്‍ 12 മിനിറ്റ് വരെ കഴുത്തിലിട്ട ശേഷം ചെറു ചൂടു വെള്ളത്തില്‍ കഴുകി കളയാം. കഴുത്തിന്റെ കറുപ്പ് മാറാന്‍ ഏറെ അനുയോജ്യം.

മത്തങ്ങ കുഴച്ച് അത് 20 മിനിറ്റ് നേരം കഴുത്തിലിടുക. ആഴ്ചയില്‍ മൂന്നോ നാലോ ദിനം ഉപയോഗിക്കാം. പ്രായക്കൂടുതല്‍ തടയുന്ന ഒരു അത്ഭുത പച്ചക്കറിയാണ് മത്തങ്ങ. മുപ്പത് പിന്നിട്ടാല്‍ മത്തങ്ങ സ്ഥിരം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലത്.

കഴുത്തിന് സ്പാ പരിചരണം

കഴുത്തിന് സ്പാ പരിചരണം

കഴുത്തില്‍ പാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഫ്രൂട്ട് പാക്കുകള്‍ ഒഴികെയുള്ള പാക്കുകള്‍ കഴുത്തിലിട്ടാല്‍ അത് ഉണങ്ങാന്‍ അനുവദിക്കരുത്.

മസാജ് ചെയ്യുമ്പോള്‍ ശരീരത്തിന്റെ സ്ഥാനം കൃത്യമായിരിക്കണം. റിലാക്‌സേഷനോ സ്‌പോണ്ടിലോസിസ് ചികിത്സയുടെ ഭാഗമായോ ആണ് മസാജ് ചെയ്യുന്നതെങ്കില്‍ ഇരുന്ന് കൊണ്ട് മസാജ് ചെയ്യുന്നതാകും ഉത്തമം. അതേസമയം സ്‌കിന്‍ കെയറിന്റെ ഭാഗമായാണ് മസാജ് എങ്കില്‍ കിടന്നു കൊണ്ട് മസാജ് ചെയ്യുന്നതാണ് നല്ലത്.

നിര്‍ജീവമായ സ്‌കിന്‍ കഴുത്തില്‍ നിന്ന് ഒഴിവാക്കാം

നിര്‍ജീവമായ സ്‌കിന്‍ കഴുത്തില്‍ നിന്ന് ഒഴിവാക്കാം

ആല്‍മണ്ടും പാലും ചേര്‍ന്ന സ്‌ക്രബ് കഴുത്തില്‍ പുരട്ടാം. തോളില്‍ നിന്ന് തുടങ്ങി മുകളിലേക്ക് വേണം ഈ മിശ്രിതം പുരട്ടാന്‍. അഞ്ച് മിനിറ്റ് അങ്ങനെ ചെയ്ത ശേഷം കുളിക്കുമ്പോള്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ നാലോ തവണ ഇത് ചെയ്യാം.

കുളിക്കുമ്പോള്‍ ഫേസ് വാഷ് കഴുത്തില്‍ ഉപയോഗിക്കാം. കഴുത്തില്‍ സോപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കാം. പിഎച്ച് ബാലന്‍സ് ചെയ്ത ഷവര്‍ ജെല്ലും ഉപയോഗിക്കാം

സ്‌കിന്‍ കണ്ടീഷണറുകള്‍

സ്‌കിന്‍ കണ്ടീഷണറുകള്‍

മുഖത്ത് ടോണര്‍ ഉപയോഗിക്കുമ്പോള്‍ കഴുത്തിലും ഉപയോഗിക്കാം. പതിവ് പോലെ താഴെ നിന്ന് മുകളിലേക്ക് സണ്‍സ്‌ക്രീനും ഉപയോഗിക്കാം കഴുത്തിനായി വിറ്റമിന്‍ ഇ ഉള്ള പ്രത്യേക മോയ്‌സ്ച്വറൈസിങ് ക്രീം ഉപയോഗിക്കാം.

 ഐസ് ക്യൂബ് ഉപയോഗിക്കാം

ഐസ് ക്യൂബ് ഉപയോഗിക്കാം

കഴുത്തിലെ സ്‌കിന്നിലെ ചെറു സുഷിരങ്ങള്‍ കുറയ്ക്കാന്‍ ഐസ് ക്യൂബ് മസാജ് നല്ലതാണ്. 15 മിനിറ്റോളം ഐസ് ക്യൂബുകള്‍ കൊണ്ട് മസാജ് ചെയ്യാം.

സണ്‍സ്‌ക്രീന്‍, മേക്ക് അപ്പ്

സണ്‍സ്‌ക്രീന്‍, മേക്ക് അപ്പ്

എസ്പിഎഫ് 30 ഓ അതില്‍ കൂടുതലോ ഉള്ള സണ്‍സ്‌ക്രീന്‍ വേണം ഉപയോഗിക്കാന്‍

മുഖത്തെ മേക്ക് അപ്പ് മാറ്റുമ്പോള്‍ കഴുത്തിലെ മേക്ക് അപ്പും മാറ്റണം മുഖത്തെ സ്‌കിന്നും കഴുത്തിലെ സ്‌കിന്നും തമ്മില്‍ വ്യത്യാസമില്ല. മുഖത്തെ സ്‌കിന്നിലേത് പോലെ കഴുത്തിലെ സ്‌കിന്നിലും ചെറു സുഷിരങ്ങളുണ്ട്. മേക്ക് അപ്പ് ചെയ്യുമ്പോള്‍ ഈ സുഷിരങ്ങള്‍ അടയുന്നു. അതുണ്ടാകാതിരിക്കാന്‍ കോട്ടണ്‍ കൊണ്ട് താഴെ നിന്ന് മുകളിലേക്ക് മേക്ക് അപ്പ് റിമൂവര്‍ ഉപയോഗിച്ച് മേക്ക് അപ്പ് മാറ്റണം.

English summary

Beauty tips for neck

Let’s work on getting rid of that darkened skin and those wrinkles so that the skin on your neck doesn’t look aged. Read below to know some of the best neck beauty tips.
Story first published: Monday, May 28, 2018, 7:26 [IST]
X
Desktop Bottom Promotion