1 പഴം, മുഖത്തെ ചുളിവു നീക്കാന്‍ 1 ആഴ്ച

Posted By:
Subscribe to Boldsky

ചര്‍മത്തിലെ ചുളിവുകളാണ് പ്രായക്കൂടുതല്‍ തോന്നാനുളള പ്രധാനപ്പെട്ട കാരണം. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ചര്‍മസംരക്ഷണത്തിലെ പോരായ്മയടക്കും സ്‌ട്രെസ് വരെയുളള പലവിധ കാരണങ്ങള്‍.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്രിമരീതികള്‍ പരീക്ഷിയ്ക്കാത്തതാണ് ഏറെ നല്ലത്. കാരണം ഇത് ഒരു തരത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ ദോഷങ്ങള്‍ വരുത്തും.

ചര്‍മത്തിലെ ചുളിവുകള്‍ നീ്ക്കാനും പ്രായക്കുറവ് തോന്നാനും സഹായിക്കുന്ന ചില ഫേസ്പായ്ക്കുകളുണ്ട്. നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രത്യേക ഫേസ്പായ്ക്കുകകള്‍. ഇതെക്കുറിച്ചറിയൂ,

മുഖത്തെ ചുളിവു നീക്കും ഫേസ്പായ്ക്കുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് പഴം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഫേസ്പായ്ക്കുകള്‍. മുഖത്തെ ചുളിവുകള്‍ മാറ്റുക മാത്രമല്ല, നിറം വര്‍ദ്ധിപ്പിയ്ക്കാനും മൃദുത്വമുള്ള ചര്‍മത്തിനുമെല്ലാം ഇത് ഏറെ ഗുണം ചെയ്യും.

പഴുത്ത പഴം

പഴുത്ത പഴം

നല്ലപോലെ പഴുത്ത പഴം മിക്‌സിയില്‍ അരച്ചു മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ നല്ലതാണ്. തണുത്ത വെള്ളത്തില്‍ മുഖം കഴുകിയ ശേഷം ഐസ്‌ക്യൂബ് ഉപയോഗിച്ചു മുഖത്തു മസാജ് ചെയ്യാം.

തേന്‍, ചെറുനാരങ്ങാനീര്

തേന്‍, ചെറുനാരങ്ങാനീര്

പഴുത്ത പഴത്തില്‍ തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. ഇത് കട്ടിയില്‍ മുഖത്തു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ പതുക്കെ സ്‌ക്രബ് ചെയ്ത് കഴുകിക്കളയാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം. മുഖത്തെ ചുളിവുകള്‍ മാറ്റാനും കറുത്ത കുത്തുകള്‍ നീക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ.്

മഞ്ഞള്‍പ്പൊടി, ബേക്കിംഗ് സോഡ

മഞ്ഞള്‍പ്പൊടി, ബേക്കിംഗ് സോഡ

പഴം നല്ലപോലെ ഉടയ്ക്കുക. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, ബേക്കിംഗ് സോഡ എന്നിവ അര ടീസ്പൂണ്‍ വീതം ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി 10 മിനിറ്റു കഴിയുമ്പോള്‍ കഴുകണം. ബേക്കിംഗ് സോഡയുള്ളതു കൊണ്ട് ചെറിയൊരു നീററല്‍ ഉണ്ടായക്കാം. ഇത് ചുളിവു നീക്കാന്‍ മാത്രമല്ല, എണ്ണമയമുള്ള ചര്‍മത്തിനും ഏറെ നല്ലതാണ്.

തൈരും ഓറഞ്ച് നീരും

തൈരും ഓറഞ്ച് നീരും

പഴം ഉടച്ചതില്‍ തൈരും ഓറഞ്ച് നീരും ചേര്‍ത്തിളക്കി മുഖത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം ഇത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. എണ്ണമയമുള്ള ചര്‍മത്തിനും ഇത് നല്ലതാണ്.

പാലില്‍ പഴം

പാലില്‍ പഴം

തിളപ്പിയ്ക്കാത്ത പാലില്‍ പഴം നല്ലപോലെ ഉടച്ചു ചേര്‍ത്തു മുഖത്തു പുരട്ടാം. അല്‍പം തേനും ചേര്‍ക്കാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. മുഖത്തിന് നിറവും മൃദുത്വവും നല്‍കുകയും ചെയ്യുന്നു.

പഴുത്ത പഴം, പഴുത്ത പപ്പായ

പഴുത്ത പഴം, പഴുത്ത പപ്പായ

പഴുത്ത പഴം, പഴുത്ത പപ്പായ എന്നിവ നല്ലപോലെ ഉടച്ചു ചേര്‍ക്കുക. ഇതു മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകള്‍ നീ്ക്കാന്‍ ഇത് ഏറെ നല്ലൊരു വഴിയാണ്. ഇതും അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുന്നതാണ് ഗുണകരം.

പഴം, മുട്ടവെള്ള, ഗ്ലിസറിന്‍

പഴം, മുട്ടവെള്ള, ഗ്ലിസറിന്‍

പഴം, മുട്ടവെള്ള, ഗ്ലിസറിന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്.

ഈ ഫേസ്പായ്ക്കുകള്‍

ഈ ഫേസ്പായ്ക്കുകള്‍

ഈ ഫേസ്പായ്ക്കുകള്‍ അടുപ്പിച്ചു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ മാത്രമല്ല, മുഖത്തിന് നിറം നല്‍കാനും തിളക്കം നല്‍കാനും നല്ലതാണ്. ഇതിനു പുറമെ മുഖത്തെ കറുത്ത പാടുകളും വടുക്കളുമെല്ലാം നീക്കാനും ഇത് നല്ലതാണ്. നല്ലപോലെ പഴുത്ത പഴം കണ്ണിനടിയില്‍ ഉടച്ചു പുരട്ടുന്നത് കണ്ണിനടിയിലെ കറുപ്പു നീക്കാന്‍ നല്ലതാണ്.

English summary

Banana Packs For Wrinkle Free Skin And Face

Banana Packs For Wrinkle Free Skin And Face, Read more to know about,
Story first published: Monday, April 2, 2018, 14:24 [IST]