For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങുന്ന ചർമത്തിന് ആയുർവേദം

|

ആയുർവേദവിധികൾ പലപ്പോഴും ഉടനടി ഫലം തരില്ല. ആയുർവേദം പലപ്പോഴും ഒരു ചികിൽസാരീതി എന്നതിനു പുറമെ ഒരു ജീവിതചര്യയാണ്. ഒരു വ്യക്തിയെ ഉള്ളിൽ നിന്നും മാറ്റിയെടുക്കുകയാണ് ആയുർവേദം ചെയ്യുന്നത്.

g

ആ വിധി പ്രകാരം ജീവിക്കുമ്പോൾ ഒരു വ്യക്തി ക്രമേണ ഉള്ളിൽ നിന്നും വെളിയിൽ നിന്നും സുന്ദരനായി മാറുന്നു. ഈ ലേഖനത്തിൽ ചർമ്മസംരക്ഷണത്തിനുള്ള ആയുർവേദവിധിയെപ്പറ്റി വിവരിക്കുന്നു.

 നല്ല പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം.

നല്ല പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം.

ആയുർവേദത്തിൽ ഏറ്റവും പ്രധാനം ചർമ്മത്തെ അറിയലാണ്. ആയുർവേദത്തിൽ ചർമ്മത്തെ മൂന്നായി തിരിച്ചിരിക്കുന്നു. വാത, പിത്ത, കഫ എന്നിവയാണവ.

ഒാരോന്നിനും വ്യത്യസ്തമായ രൂപഘടനയാണുള്ളത്. അവയെ പരിപാലിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അതുകൊണ്ട് ആയുർവേദ ചർമ്മ സംരക്ഷണത്തിന്റെ ആദ്യപടി ചർമ്മം ഏത് തരമാണെന്നു തിരച്ചറിയലാണ്. അപ്പോൾ മാത്രമെ ആ ചർമ്മത്തിനു ചേരുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തു ഉപയോഗിക്കാൻ കഴിയുള്ളൂ. ആയുർവേദത്തിലെ ചർമ്മസംരക്ഷണം ഒരിക്കലും തൊലിപ്പുറമെയുള്ള സംരക്ഷണം അല്ല. അത് ചർമ്മത്തെ ഉള്ളിൽ നിന്നും പരിപാലിക്കുന്നു.

ഓരോ ചർമ്മത്തിനും തികച്ചും വ്യത്യസ്തമായ ആഹാരരീതികളും ചർമ്മ പരിപാലനരീതികളുമാണുള്ളത്. അത് എങ്ങനെയാണെന്നു നോക്കാം. വാത ചർമ്മം ഉള്ളവർ ചർമ്മത്തിന്റെ ജലാംശം സംരക്ഷിക്കുന്നതിൽ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കണം. ദേഹത്ത് കഴിവതും എല്ലാ ദിവസവും എണ്ണ തേച്ച് കുളിക്കണം.

നല്ല പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം. പിത്ത ചർമ്മം ഉള്ളവർ അധികം വെയിലു കൊള്ളാതെ ശ്രദ്ധിക്കണം. എരുവും പുളിയും കലർന്ന ഭക്ഷണം ഒഴിവാക്കണം. കഠിനമായ വ്യായാമമുറകൾ ഒഴിവാക്കണം. കഫ ചർമ്മം ഉള്ളവർ ത്വക്ക് വൃത്തിയായി സൂക്ഷിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ദിവസത്തിൽ പല പ്രാവശ്യം ഈ ചർമ്മം ഉള്ളവർ ത്വക്ക് വൃത്തിയാക്കണമെന്ന് ആയുർവേദം നിഷ്കർഷിക്കുന്നു. കൂടാതെ ഈ ചർമ്മം ഉള്ളവർ എണ്ണ ധാരാളമുള്ള കനപ്പെട്ട ഭക്ഷണങ്ങൾ കഴിക്കരുത്.

ജലാംശമുള്ളതായി സംരക്ഷിക്കുക

ജലാംശമുള്ളതായി സംരക്ഷിക്കുക

ചർമ്മകോശങ്ങൾക്ക് നല്ല പോഷകങ്ങൾ ലഭിച്ച് നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടാൽ ചർമ്മം സ്വാഭാവികമായി തന്നെ തിളങ്ങും. മറ്റു ക്രീമുകളുടെയോ മേക്കപ്പിന്റെയോ ആവശ്യം വരില്ല. ടിന്നിലടച്ച ഭക്ഷണം കഴിക്കരുത്. ആരോഗ്യകരമായ അപ്പോൾ ഉണ്ടാക്കിയതോ പറിച്ചെടുത്തതോ ആയ ഭക്ഷണം കഴിക്കണം. പഴകിയത് ഒന്നും കഴിക്കരുത്. ഭക്ഷണം നന്നായാൽ അത് ശരീരത്തിലെ മാലിന്യങ്ങളുടെ അളവ് കുറക്കും. ദഹനം എളുപ്പത്തിലാക്കും. ശരീരത്തിലെ കേടായ കോശങ്ങളെ കേടുപാട് തീർത്ത് സംരക്ഷിക്കും. പുതിയ ചർമ്മ കോശങ്ങൾ ഉൽപ്പാദിപ്പിക്കും. ത്വക്ക് രോഗങ്ങൾ വരാതെ സൂക്ഷിക്കും. അങ്ങനെ തിളങ്ങുന്ന മൃദുലവും മിനുസമുള്ളതുമായ ചർമ്മം ഉണ്ടാകും.

ചർമ്മ കോശങ്ങളെ ജലാംശമുള്ളതായി സംരക്ഷിക്കുക എന്നതാണ് ചർമ്മ സംരക്ഷണത്തിന്റെ ഏറ്റവും പ്രധാന ധർമ്മം. എല്ലാ ദിവസവും ഏതെങ്കിലും നല്ല എണ്ണ ദേഹത്ത് തേച്ച് കുളിക്കണം. പച്ചമരുന്നുകൾ കലർന്ന എണ്ണയാണ് നല്ലത്. അവ ചർമ്മത്തിനെ ഏറ്റവും നന്നായി പരിപാലിക്കുകയും ചർമ്മത്തിലെ ജലാംശം സംരക്ഷിക്കുകയും ചെയ്യുന്നു. ഈ എണ്ണകൾ ചർമ്മത്തിന്റെ ഏറ്റവും ആഴത്തിലുള്ള പാളിയെക്കൂടി ജലാംശമുള്ളതായി സംരക്ഷിക്കുന്നു. എണ്ണയിലടങ്ങിയിരിക്കുന്ന പച്ചമരുന്നുകൾ ചർമ്മത്തിനു തിളക്കവും യൌവനവും നൽകുന്നു.

 നല്ല ഉറക്കം

നല്ല ഉറക്കം

ചർമ്മസംരക്ഷണത്തിൽ മുഖത്തിനെന്ന പോലെ ശരീരത്തിലെ ഒാരോ ഭാഗങ്ങൾക്കും പ്രാധാന്യമുണ്ട്. ചർമ്മസംരക്ഷണം ഒരിക്കലും മുഖചർമ്മത്തിനായി മാത്രം ഉള്ളതല്ല. ആയുർവേദം നല്ല ഒരു ആന്തരികഘടന ഉണ്ടാക്കുന്നതിൽ ശ്രദ്ധിക്കുന്നു. നല്ല ഒരു ആന്തരികഘടന നല്ല ഒരു ത്വക്ക് നൽകുന്നു. പച്ചമരുന്നുകൾ ചേർന്ന ആയുർവേദ ഉൽപ്പന്നങ്ങൾ ത്വക്കിനായി ഉപയോഗിക്കുക.

ത്വക്കിന്റെ ആരോഗ്യത്തിനായി ഏറ്റവും അത്യാവശ്യം നല്ല ഉറക്കമാണ്. സൌന്ദര്യസംരക്ഷണത്തിന്റെ ഒരു പ്രധാന ഘടകം നല്ല ഉറക്കമാണ്. എല്ലാ ദിവസവും രാത്രി പത്തു മണിക്കു മുൻപ് ഉറങ്ങാൻ ശ്രമിക്കണം. അങ്ങനെ ചെയ്താൽ പെട്ടെന്നു ഉറങ്ങാൻ കഴിയും. രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ്സ് ചൂടുപാൽ കുടിക്കുന്നത് നല്ലതാണ്. അത് രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിനു മുൻപ് മനസ്സിെന ഉത്തേജിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണം. നല്ല ഉറക്കം യൌവനം നില നിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

English summary

ayurvedic tips for glowing skin

Here are the ayurvedic tips for glowing skin.
X
Desktop Bottom Promotion