നിറഞ്ഞ മാറിടത്തിന് എള്ളെണ്ണയും ഉലുവയും

Posted By:
Subscribe to Boldsky

സ്ത്രീ സൗന്ദര്യത്തില്‍ മാറിടങ്ങള്‍ക്കുള്ള സ്ഥാനം ഏറെ പ്രധാനപ്പെട്ടതാണ്. മാറിടവലുപ്പം ഒരു പരിധി വരെ പാരമ്പര്യവും ഭക്ഷണശീലങ്ങളും അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു.

കൃത്രിമമായി മാറിടങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന പല വഴികളുമുണ്ട്. ബ്രെസ്റ്റ് ഇംപ്ലാന്റ് മുതല്‍ മറ്റു സയന്‍സുകള്‍ വരെ. എന്നാല്‍ ഇവയെല്ലാം ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷങ്ങള്‍ വരുത്തിവയ്ക്കുന്നവയാണ്. ചിലവും വേറെ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളും.

സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ പല നാട്ടുവൈദ്യങ്ങളുമുണ്ട്. ഇതിനായി ആയുര്‍വേദവും ചില വഴികള്‍ പറയുന്നുണ്ട്. സ്തനവലിപ്പത്തിനായി ആയുര്‍വേദം പറയുന്ന ചില വഴികളെക്കുറിച്ചറിയൂ, തികച്ചും ഫലപ്രദമാണെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങളില്ലാതെ പ്രയോജനം ലഭിയ്ക്കുകയും ചെയ്യും.

ആയുര്‍വേദം പറയുന്ന മാറിടവലിപ്പത്തിനുള്ള വിദ്യകളെക്കുറിച്ചറിയൂ,

എള്ളെണ്ണ

എള്ളെണ്ണ

എള്ളെണ്ണ ചൂടാക്കി ചെറുചൂടോടെ മാറിടത്തില്‍ പുരട്ടി മസാജ്‌ ചെയ്യാം. ദിവസവും ചെയ്യുന്നതു ഗുണം നല്‍കും.എള്ളു കഴിയ്ക്കുന്നതും നല്ലതാണ്.

ഉലുവ

ഉലുവ

ഉലുവ തനിയെ കുതിര്‍ത്ത്‌ അരച്ചു മാറിടത്തില്‍ പുരട്ടുന്നതും നല്ലതാണ്‌.ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലത്. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു.

പെരുഞ്ചീരകം

പെരുഞ്ചീരകം

ഒരു ടേബിള്‍ സ്‌പൂണ്‍ കോഡ്‌ ലിവര്‍ ഓയില്‍ ചൂടാക്കുക. ഇതില്‍ 2 ടേബിള്‍ സ്‌പൂണ്‍ പെരുഞ്ചീരകം ചേര്‍ത്തിളക്കുക. പെരുഞ്ചീരകം ചുവക്കുമ്പോള്‍ വാങ്ങിവച്ച്‌ ഈ എണ്ണ ചെറുചൂടോടെ മാറിടത്തില്‍ മസാജ്‌ ചെയ്യാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്‌. ഇത്‌ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. ചര്‍മകോശങ്ങള്‍ വര്‍ദ്ധിയ്‌ക്കാന്‍ കാരണമാകും. ഇതുകൊണ്ടു മാറിടത്തില്‍ മസാജ്‌ ചെയ്യാം.

കോട്ടേജ്‌ ചീസ്‌, പാര്‍സ്ലെ

കോട്ടേജ്‌ ചീസ്‌, പാര്‍സ്ലെ

2 ടീസ്‌പൂണ്‍ കോട്ടേജ്‌ ചീസ്‌, പാര്‍സ്ലെ എന്നിവ ഒരുമിച്ചരച്ചു മാറിടത്തില്‍ പുരട്ടാം. ഗുണം ലഭിയ്‌ക്കും.

കാട്ടുചേന

കാട്ടുചേന

കാട്ടുചേന മാറിടവലിപ്പം വര്‍ദ്ധിപ്പിയ്‌ക്കാനുള്ള മറ്റൊരു ആയുര്‍വേദ മരുന്നാണ്‌. ഇത്‌ ഉണക്കിപ്പൊടിച്ച്‌ ഒരു ടേബിള്‍ സ്‌പൂണ്‍ ബോഡി ലോഷനില്‍ ചേര്‍ക്കാം. ഇതു പുരട്ടി മാറിടം മസാജ്‌ ചെയ്യാം.

 സവാള

സവാള

ഒരു സവാളയുടെ ജ്യൂസ്‌ എടുക്കുക. ഇതില്‍ ഒരു ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടേബിള്‍ സ്‌പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മാറിടത്തില്‍ പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

മസൂര്‍ ദാല്‍

മസൂര്‍ ദാല്‍

മസൂര്‍ ദാല്‍ അഥവാ ചുവന്ന പരിപ്പ്‌ 4 ടേബിള്‍ സ്‌പൂണ്‍ കുതിര്‍ത്തുക. ഇത്‌ അരച്ച്‌ മാറിടത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ബ്ലെസ്‌ഡ്‌ തിസില്‍

ബ്ലെസ്‌ഡ്‌ തിസില്‍

ബ്ലെസ്‌ഡ്‌ തിസില്‍ ധാരാളം ഈസ്‌ട്രജന്‍ അടങ്ങിയ ആയുര്‍വേദചെടിയാണ്‌. ഉലുവ കുതിര്‍ത്തതും ഇതും ചേര്‍ത്തരച്ചു മാറിടത്തില്‍ പുരട്ടുന്നതു ഗുണം നല്‍കും.

ഒലീവ്‌ ഓയില്‍

ഒലീവ്‌ ഓയില്‍

ഒലീവ്‌ ഓയില്‍, വീറ്റ്‌ ജേം ഓയില്‍ എന്നിവ വൈറ്റമിന്‍ ഇ, എ, ഡി, ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഒന്നാണ്‌. ഇത്‌ ഹോര്‍മോണ്‍ ബാലന്‍സിന്‌ സഹായിക്കും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. 1 ടേബിള്‍ സ്‌പൂണ്‍ ഒലീവ്‌ ഓയിലില്‍ 20 തുള്ളി വീറ്റ്‌ ജേം ഓയില്‍ ചേര്‍ത്ത്‌ ചെറുതായി ചൂടാക്കി ചൂടോടെ മാറിടത്തില്‍ പുരട്ടി മസാജ്‌ ചെയ്യാം.

Read more about: breast ayurveda beauty
English summary

Ayurveda Tips To Increase Breast Size

Ayurveda Tips To Increase Breast Size, read more to know about
Story first published: Friday, February 23, 2018, 21:27 [IST]