പഴത്തിന്റെ തോലിലുണ്ട് പ്രായം കുറക്കും ഒറ്റമൂലി

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണം പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പഴത്തിന്റെ തോല്‍, പഴത്തിന്റെ തോല്‍ കൊണ്ട് നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതിനുള്ള കഴിവ് പഴത്തോലിലുണ്ട്. പല വിധത്തിലുള്ള പഴങ്ങളുടെ കാര്യത്തില്‍ അത് വളരെയധികം സഹായിക്കുന്നതാണ്.

സൗന്ദര്യത്തിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കേണ്ടത്. എന്നാല്‍ പലപ്പോഴും എളുപ്പത്തില്‍ ഫലം വേണമെന്നതിനാല്‍ അല്‍പം വളഞ്ഞ വഴികള്‍ക്ക് പുറകേ പോവാനും ശ്രമിക്കാതില്ല. എന്നാല്‍ ഇത്തരത്തില്‍ വളഞ്ഞ മാര്‍ഗ്ഗം സ്വീകരിയ്ക്കുന്നതിലൂടെ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ മാറിക്കിട്ടാനായിരിക്കും പിന്നീട് പാട്.

ചുണങ്ങ് പൂര്‍ണമായും മാറ്റും വീട്ടു വൈദ്യങ്ങള്‍

എന്നാല്‍ പ്രകൃതി ദത്തമായ നിരവധി മാര്‍ഗ്ഗങ്ങള്‍ ഇന്ന് നിറം വര്‍ദ്ധിപ്പിക്കാനും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നുണ്ട്. പഴങ്ങള്‍ തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. കാരണം പഴങ്ങള്‍ ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണത്തില്‍ പഴത്തേക്കാള്‍ കേമനാണ് പഴത്തോലുകള്‍. ഓറഞ്ചിന്റേയും പഴത്തിന്റേയും തോലുകള്‍ എങ്ങനെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമാകുന്നു എന്ന് നോക്കാം.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പെട്ടെന്ന് പരിഹാരം കാണാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ഓറഞ്ച് തൊലും നാരങ്ങ നീരും. ഇവ രണ്ടും അരച്ച് മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചര്‍മ്മത്തിന് ഉറപ്പ്

ചര്‍മ്മത്തിന് ഉറപ്പ്

ചര്‍മ്മം അയഞ്ഞ് തൂങ്ങിയല്ലാതെ ചര്‍മ്മത്തിന് ഉറപ്പ് നല്‍കാന്‍ സഹായിക്കുന്നു ഓറഞ്ച് തോല്‍. ഇത് പെട്ടെന്ന് തന്നെ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. നല്ലൊരു വീട്ടുമാര്‍ഗ്ഗമാണ് ഇത് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും.

ചര്‍മ്മത്തിലെ ചുളിവ്

ചര്‍മ്മത്തിലെ ചുളിവ്

ചര്‍മ്മത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ചുളിവുകള്‍ വരാവുന്നതാണ്. അകാല വാര്‍ദ്ധക്യം ഇതിന്റെ പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു പഴത്തിന്റെ തൊലി.

സ്‌കിന്‍ ടോണര്‍

സ്‌കിന്‍ ടോണര്‍

ഓറഞ്ച് തോല്‍ നല്ലൊരു സ്‌കിന്‍ ടോണര്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ചര്‍മ്മത്തെ മൃദുവാക്കുകയും ചര്‍മ്മത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന കാര്യത്തിലും മുന്നിലാണ്.

എണ്ണമയം ഇല്ലാതാക്കുന്നു

എണ്ണമയം ഇല്ലാതാക്കുന്നു

ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കാന്‍ ഓറഞ്ച് തൊലി സഹായിക്കും. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് മുഖത്ത് പാലില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടിയാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പെര്‍ഫ്യൂം ആയി ഉപയോഗിക്കാം

പെര്‍ഫ്യൂം ആയി ഉപയോഗിക്കാം

ചര്‍മ്മസംരക്ഷണം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശരീരസംരക്ഷണവും. ശരീര സുഗന്ധത്തിന് ഓറഞ്ച് ഫ്‌ളേവര്‍ അടങ്ങിയ പെര്‍ഫ്യൂം ഏറ്റവും നല്ലതാണ്. ഇത് വിയര്‍പ്പ് നാറ്റത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

പഴത്തോല്‍

പഴത്തോല്‍

സാധാരണ പഴം കഴിച്ച് പഴത്തോല്‍ കളയുന്ന രീതിയാണ് നമ്മുടേത്. എന്നാല്‍ പഴത്തോല്‍ സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വസ്തുവാണ് എന്നതാണ് സത്യം. ഇത് മുഖക്കുരു അകറ്റി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

മുഖം ക്ലീന്‍ ചെയ്യാന്‍

മുഖം ക്ലീന്‍ ചെയ്യാന്‍

മുഖം ക്ലീന്‍ ചെയ്യുന്നതിന് പഴത്തിന്റെ തോല്‍ വളരെ നല്ലതാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

മുറിവിന്റെ പാടുകള്‍ മാറാന്‍

മുറിവിന്റെ പാടുകള്‍ മാറാന്‍

മുറിവിന്റെ പാടുകള്‍ മാറ്റാനും പഴത്തോലിന് കഴിയും. മുറിവ് കരിഞ്ഞ് കഴിഞ്ഞാല്‍ അതിന്റെ പാടുകളാണ് സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രധാന കാര്യം. അതുകൊണ്ട് തന്നെ ഇത് മാറ്റാന്‍ പഴത്തോല്‍ സഹായിക്കുന്നു എന്നതാണ് കാര്യം.

 പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പഴത്തോല്‍ മുന്നിലാണ്. പഴത്തോലെടുത്ത് പല്ലില്‍ ഉരസിയാല്‍ മതി മഞ്ഞ നിറം മാറി വെളുത്ത പല്ലുകള്‍ ആവുന്നു. വെറും നിമിഷ നേരം കൊണ്ട് നമുക്ക് പല്ലിലെ മഞ്ഞനിറത്തെ ഇല്ലാതാക്കാവുന്നതാണ്.

English summary

amazing Beauty benefits of fruit peels

Here are some beauty benefits of fruit peels for your skin read on.