കണ്ണിനു താഴെയുള്ള കറുപ്പിന് ബദാംഓയില്‍ ഒറ്റമൂലി

Posted By:
Subscribe to Boldsky

കണ്ണുകളുടെ സൗന്ദര്യം നശിപ്പിക്കുന്ന ഒന്നാണ് കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍. ഇത് പലപ്പോഴും പല വിധത്തില്‍ നമ്മുടെ സൗന്ദര്യത്തിന് വില്ലനായി മാറുന്നുണ്ട്. അതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടി സൗന്ദര്യത്തിന് മുതല്‍ക്കൂട്ടാവാന്‍ കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളേയും പ്രശ്‌നത്തിലാക്കുന്ന ഒന്ന് തന്നെയാണ് കണ്ണിനു താഴെയുള്ള കറുപ്പ്. പലപ്പോഴും മേക്കപ് കൊണ്ട് പോലും മറക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഇത് എത്താറുണ്ട്. എന്നാല്‍ ഇനി കണ്ണിനു താഴെ കാണുന്ന കറുപ്പ് നിറം ഉണ്ടാക്കുന്ന പ്രശ്‌നത്തിന് അവസാനം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം ബദാം ഓയിലില്‍ ഉണ്ട്.

വായ്‌നാറ്റത്തിന് നിമിഷ പരിഹാരം നല്‍കും വെറ്റില

നിങ്ങളുടെ മുഖത്തിന്റെ ഏത് സൗന്ദര്യ പ്രശ്‌നത്തിനും ബദാം ഓയില്‍ പരിഹാരമാണ്. വീട്ടിലിരുന്ന് തന്നെ കണ്ണിനു താഴെയുള്ള കറുത്ത പാടുനെ ഇല്ലാതാക്കാന്‍ കഴിയുന്നു. ചര്‍മ വിദഗ്ധനെ കണ്ടും മറ്റ് ഓയിന്‍മെന്റുകളും ക്രീമുകളും തേച്ച് പിടിപ്പിച്ചും ഉള്ള കറുത്ത നിറം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബദാം ഓയില്‍ ഉപയോഗിക്കുന്നത്. കണ്ണിന്റെ സൗന്ദര്യത്തിനും നിറത്തിനും അഴകിനും ആരോഗ്യത്തിനും ബദാം ഓയില്‍ ഉപയോഗിക്കാം. എങ്ങനെയെല്ലാം സൗന്ദര്യസംരക്ഷണത്തിന് ബദാം ഓയില്‍ ഉപയോഗിക്കാം എന്ന് നോക്കാം. ഇത് കണ്ണിന്റെ ആരോഗ്യത്തേയും സൗന്ദര്യത്തേയും തിരിച്ച് തരുന്നു.

 തേനും ആല്‍മണ്ട് ഓയിലും

തേനും ആല്‍മണ്ട് ഓയിലും

തേനും ആല്‍മണ്ട് ഓയിലുമാണ് കണ്ണിലെ കറുപ്പകറ്റാന്‍ ഉള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. അര ടീസ്പൂണ്‍ തേന്‍ അര ടീസ്പൂണ്‍ ആല്‍മണ്ട് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യണം. എന്നാല്‍ മാത്രമേ ഇത് മികച്ച ഫലം നല്‍കുകയുള്ളൂ.

റോസ് വാട്ടറും ആല്‍മണ്ട് ഓയിലും

റോസ് വാട്ടറും ആല്‍മണ്ട് ഓയിലും

റോസ് വാട്ടറും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് ഇത് മുഖത്തും കണ്ണിനു താഴെയും തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങുന്നത് വരെ മുഖത്ത് വെക്കണം. രണ്ട് മൂന്ന് മിനിട്ട് മസ്സാജ് ചെയ്യണം. രാത്രി മുഴുവന്‍ ഇത് മുഖത്ത് വെച്ച് രാവിലെ കഴുകിക്കളയണം. ഇത് മുഖത്തിന് നിറവും കണ്ണിനു താഴെയുള്ള കറുപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഒലീവ് ഓയിലും ആല്‍മണ്ട് ഓയിലും

ഒലീവ് ഓയിലും ആല്‍മണ്ട് ഓയിലും

ഒലീവ് ഓയിലും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. വിരല് കൊണ്ട് കണ്ണിനു താഴെ നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് മൂന്ന് നാല് മിനിട്ട് മസ്സാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇത് മുഖത്ത് വെച്ച് രാവിലെ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് നാല് ദിവസം ചെയ്യുക. അത് മുഖത്തിന് തിളക്കവും കറുപ്പ് നിറവും ഇല്ലാതാക്കുന്നു.

ആവണക്കെണ്ണയും ആല്‍മണ്ട് ഓയിലും

ആവണക്കെണ്ണയും ആല്‍മണ്ട് ഓയിലും

ആവണക്കെണ്ണ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ സൗന്ദര്യത്തിന് ആവണക്കെണ്ണ പലപ്പോഴും ആല്‍മണ്ട് ഓയില്‍ മിക്‌സ് ചെയ്ത് ഇത് കണ്ണിനു താഴെ തേച്ച് പിടിപ്പിക്കാം. ഇത് പല വിധത്തില്‍ സൗന്ദര്യത്തിന് സഹായിക്കുന്നു. അതിലുപരി കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വാസ്ലിന്‍ ആല്‍മണ്ട് ഓയില്‍

വാസ്ലിന്‍ ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയിലില്‍ വാസ്ലിന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. രണ്ട് മിനിട്ടെങ്കിലും മസ്സാജ് ചെയ്യുക. ഏറ്റവും മികച്ച ഫലം ലഭിക്കുന്നതിന് രാത്രി മുഴുവന്‍ മുഖത്ത് തന്നെ ഈ മിശ്രിതം വെക്കുന്നതാണ് നല്ലത്. ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

നാരങ്ങ നീരും ആല്‍മണ്ട് ഓയിലും

നാരങ്ങ നീരും ആല്‍മണ്ട് ഓയിലും

നാരങ്ങ നീരും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് രാവിലെ നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്ത് ഉണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായികമാണ്.

കറ്റാര്‍ വാഴയും ആല്‍മണ്ട് ഓയിലും

കറ്റാര്‍ വാഴയും ആല്‍മണ്ട് ഓയിലും

കറ്റാര്‍ വാഴയും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് ഇത് കണ്ണിനു താഴെയുള്ള സ്ഥലത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. ഇത് പല വിധത്തില്‍ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് നാല് ദിവസം ഇത് തേച്ച് പ്രയോഗിക്കാവുന്നതാണ്.

മഞ്ഞളും ആല്‍മണ്ട് ഓയിലും

മഞ്ഞളും ആല്‍മണ്ട് ഓയിലും

മഞ്ഞളും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ കറുത്ത പാടുകളും കണ്ണിനു താഴെയുള്ള കറുപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും സൗന്ദര്യത്തിന് പല വിധത്തില്‍ സഹായിക്കുന്നു. കണ്ണിനു താഴെയുള്ള കറുപ്പിന് ഇത് പരിഹാരം കാണാന്‍ മികച്ച മാര്‍ഗ്ഗമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പല വിധത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കണ്ണിനു താഴെയുള്ള കറുപ്പ്. കണ്ണിനു താഴെയുള്ള കറുപ്പിന് പല വിധത്തിലുള്ള പരിഹാരങ്ങളാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

നല്ല ഉറക്കം

നല്ല ഉറക്കം

ഉറക്കമില്ലായ്മ പലപ്പോഴും കണ്ണിനു താഴെയുള്ള കറുപ്പിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഉറക്കം ശരിയായില്ലെങ്കില്‍ അല്ലെങ്കില്‍ ഉറക്കം കുറഞ്ഞാല്‍ അത് കണ്ണിനു താഴെ കറുപ്പ് പടരാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ശരിയായ ഉറക്കമാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് സൗന്ദര്യപരമായും അത്യാവശ്യമുള്ള ഒന്നാണ്.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അതാണ് മറ്റൊന്ന്. വെള്ളം ധാരാളം കുടിക്കുന്ന കാര്യത്തില്‍ അശ്രദ്ധ വരുത്തിയാല്‍ അത് കണ്ണിനു താഴെ കറുപ്പ് പടരാന്‍ കാരണമാകുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യുന്നു.

English summary

Almond Oil Help To Reduce Dark Circles

Different Ways Of Using Almond Oil For Dark Circles Under Eyes, read on to know more about it
Story first published: Friday, January 12, 2018, 15:15 [IST]