വെള്ളപ്പാണ്ട് ആദ്യംതന്നെ തിരിച്ചറിയൂ ലക്ഷണങ്ങളിതാ

Posted By:
Subscribe to Boldsky

ചര്‍മ്മത്തിലെ ചിലഭാഗങ്ങളില്‍ നിറം നഷ്ടമാകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. ത്വക്കിന് നിറം നല്‍കുന്ന കോശങ്ങള്‍ നശിക്കുമ്പോഴാണ് ഇവ പ്രവര്‍ത്തന രഹിതമാകുന്നത്. വെള്ളപ്പാണ്ട് പലരും തുടക്കത്തില്‍ തിരിച്ചറിയാറില്ല. ചര്‍മ്മ രോഗങ്ങളില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് വെള്ളപ്പാണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

ഒരു നുള്ള് ഉപ്പും ഒലീവ് ഓയിലും പല്ലിലെ കറ മാറും

എന്നാല്‍ വെള്ളപ്പാണ്ടിനെ തുടക്കത്തില്‍ തിരിച്ചറിയാതിരിക്കുന്നതാണ് രോഗം ഗുരുതരമാക്കാന്‍ കാരണം. വെള്ളപ്പാണ്ടിന്റെ തുടക്കത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എന്തൊക്കെ ലക്ഷണങ്ങളാണ് വെള്ളപ്പാണ്ടിന്റെ തുടക്കമായി കാണിക്കുന്നത് എന്ന് നോക്കാം.

എവിടെയൊക്കെ വെള്ളപ്പാണ്ട്

എവിടെയൊക്കെ വെള്ളപ്പാണ്ട്

ശരീരത്തിന്റെ ഏത് ഭാഗത്താണ് വെള്ളപ്പാണ്ട് ഉണ്ടാവുക എന്നതാണ് ആദ്യം അറിയേണ്ടത്. മുഖം, ചുണ്ട്, കാല്‍, കൈ, തുടയിടുക്ക് എന്നീ സ്ഥലങ്ങളിലെല്ലാം വെള്ളപ്പാണ്ട് ഉണ്ടാവാം.

 തലയിലും വെള്ളപ്പാണ്ട്

തലയിലും വെള്ളപ്പാണ്ട്

തലയിലും വെള്ളപ്പാണ്ടിനുള്ള സാധ്യത തള്ളിക്കളയരുത്. ആദ്യം തന്നെ മുടിയുടെ കറുത്ത നിറം നഷ്ടപ്പെടുന്നതാണ് ലക്ഷണം.

 പ്രതിരോധ കോശങ്ങള്‍

പ്രതിരോധ കോശങ്ങള്‍

ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ സാധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി തൊലിപ്പുറമേയുള്ള കോശങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നു. ഇതാണ് ഈ രോഗത്തിന്റെ പ്രധാന കാരണം.

 അലര്‍ജികള്‍

അലര്‍ജികള്‍

ശരീരത്തിലെ മറ്റ് പല അലര്‍ജികളും വെള്ളപ്പാണ്ടിന് കാരണമാകുന്നു. ശരീരത്തിലെ മുറിവുകള്‍, പാടുകള്‍, മരുന്നുകളുടെ അലര്‍ജി എന്നിവയെല്ലാം വെള്ളപ്പാണ്ടിന് കാരണമാകുന്നു.

 തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും മാനസിക പിരിമുറുക്കവും പലപ്പോഴും രോഗത്തിന് കാരണമാകുന്നു.

ആയുര്‍വ്വേദ ചികിത്സ

ആയുര്‍വ്വേദ ചികിത്സ

രോഗത്തിന് ആയുര്‍വ്വേദത്തിലും ഹോമിയോപ്പതിയിലും ചികിത്സയുണ്ട്. പക്ഷേ രോഗം തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയണം. കാരണം രോഗം മൂര്‍ച്ഛിച്ചാല്‍ പെട്ടെന്ന് തന്നെ ഫലം കിട്ടണം എന്നില്ല.

English summary

vitiligo in early stages

Vitiligo is a medical condition that causes white patches on your skin read on....
Story first published: Tuesday, June 20, 2017, 18:32 [IST]