വെളിച്ചെണ്ണയില്‍ നിറം ഉറപ്പ്, പക്ഷെ മുഖത്തെങ്കില്‍

Posted By:
Subscribe to Boldsky

ആരോഗ്യ-സൗന്ദര്യസംരക്ഷണത്തിന് വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. നമ്മുടെ ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകം എന്ന് വെളിച്ചെണ്ണയെ പറയാം. ആരോഗ്യ- സൗന്ദര്യ ഗുണങ്ങള്‍ മാത്രമല്ല ചെറിയ ചില ദോഷങ്ങളും വെളിച്ചെണ്ണക്കുണ്ട്. പലപ്പോഴും പല സൗന്ദര്യ പ്രശന്ങ്ങള്‍ക്കും പരിഹാരത്തിനായി നാം വെളിച്ചെണ്ണയെ ആശ്രയിക്കാറുണ്ട്.

തേനും മഞ്ഞളും മുഖത്തിടാന്‍ മടിക്കേണ്ട

എന്നാല്‍ ഗുണമെന്ന് കരുതി നമ്മളുപയോഗിക്കുന്ന പല കാര്യങ്ങളും പലപ്പോഴും ദോഷമായിട്ടാണ് മാറുന്നത്. അത് പലപ്പോഴും വെളിച്ചെണ്ണയുടെ കാര്യത്തില്‍ സത്യമായി മാറാറുണ്ട്. എന്തൊക്കെയാണ് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ നമുക്കുണ്ടാവുന്ന ദോഷങ്ങള്‍ എന്ന് നോക്കാം. പലപ്പോഴും ഇത്തരം ദോഷങ്ങളെക്കുറിച്ച് അറിയാതെയായിരിക്കും പലരും വെളിച്ചെണ്ണ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതലായി ഉപയോഗിക്കുന്നത്.

 മുഖക്കുരു

മുഖക്കുരു

മുഖക്കുരു എന്ന പ്രശ്‌നം സൗന്ദര്യ സംരക്ഷണത്തിന് എന്നും വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെളിച്ചെണ്ണ ഉപയോഗം പരമാവധി കുറക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ എല്ലാവരിലും ഇത് പ്രാവര്‍ത്തികമല്ല. കാരണം എണ്ണമയം കൂടുതലുള്ളവരിലാണ് മുഖക്കുരു കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. ഇവര്‍ എണ്ണ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അതും പ്രശ്‌നം സൃഷ്ടിക്കുന്നു.

അലര്‍ജികള്‍

അലര്‍ജികള്‍

പലതരത്തിലുള്ള അലര്‍ജികള്‍ നമുക്കുണ്ടാവും. ഇതില്‍ ചര്‍മ്മത്തിന്റെ അലര്‍ജിക്ക് പലപ്പോഴും വെളിച്ചെണ്ണ കാരണമാകും. ഇത് എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ വെളിച്ചെണ്ണ മറ്റ് രീതികളില്‍ ഉപയോഗിക്കുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാവുന്നത്.

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

പല്ലിലെ കറ മാറാനും പല്ലിന് നിറം വര്‍ദ്ധിപ്പിക്കാനും ഓയില്‍ പുള്ളിംഗ് ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കൃത്യമായി ശുദ്ധീകരിച്ചെടുക്കാത്ത വെളിച്ചെണ്ണയാണെങ്കില്‍ ഓയില്‍ പുള്ളിംഗ് നടത്തുമ്പോള്‍ ഇത് ദോഷമായി മാറുകയാണ് ചെയ്യുന്നത്. പലരും ഓയില്‍ പുള്ളിംഗിനു ശേഷം പല്ല് തേക്കാറില്ല. കാരണം ഓയില്‍ പുള്ളിംഗ് എന്നാല്‍ പല്ലിന് വൃത്തി നല്‍കാനുള്ളതാണ് എന്നതു കൊണ്ട് തന്നെ. എന്നാല്‍ ഇത് ദന്തസംരക്ഷണത്തില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്യുക.

 മുടിയിലെ എണ്ണമയം

മുടിയിലെ എണ്ണമയം

അതു പോലെ തന്നെ മുടിയില്‍ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അത് പലപ്പോഴും മുഖത്തേക്ക് ഒഴുകിയിറങ്ങും. ഇത് മുഖക്കുരു വര്‍ദ്ധിക്കുന്നതിനും മുഖത്തെ സുഷിരങ്ങളില്‍ വരെ എത്തി അതില്‍ അഴുക്കും പൊടിയും നിറയാന്‍ വരെ കാരണമാകും.

 താരന്‍ വര്‍ദ്ധിക്കാന്‍

താരന്‍ വര്‍ദ്ധിക്കാന്‍

മുടിയിലെ എണ്ണമയം പലപ്പോഴും താരന് വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എണ്ണമയമുള്ള തലയോട്ടിയില്‍ പറ്റിപ്പിടിച്ച് താരന്‍ വളരുന്നു. ഇത് താരനെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ തലയിലെ എണ്ണമെഴുക്ക് പൂര്‍ണമായും കഴുകിക്കളയണം.

English summary

Unexpected Side Effects Of using Coconut Oil on face

Keep reading to know some of the unexpected side effects of coconut oil
Story first published: Friday, July 21, 2017, 10:53 [IST]