തേനും മഞ്ഞളും മുഖത്തിടാന്‍ മടിക്കേണ്ട

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് വളരെ ഫലപ്രദമായ ഒരു വഴിയാണ് മഞ്ഞള്‍. മഞ്ഞള്‍ സൗന്ദര്യസംരക്ഷണത്തിലെ മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മഞ്ഞള്‍ പല വിധത്തിലാണ് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നത്. പക്ഷേ ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് ഫലമുണ്ടാവുന്നതിനെക്കുറിച്ച് പലരും ശ്രദ്ധിക്കില്ല.

മുടികൊഴിച്ചില്‍, കഷണ്ടി;ഉറപ്പുള്ള ആയുര്‍വ്വേദം

പലരും എന്തെങ്കിലും സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണെങ്കില്‍ അത് രണ്ട് ദിവസം ചെയ്ത് പിന്നീട് ഉപേക്ഷിക്കുന്ന പതിവാണ് പലര്‍ക്കും ഉള്ളത്. എന്നാല്‍ തേനും മഞ്ഞളും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് കൊണ്ട് ഫലം ഉറപ്പാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മഞ്ഞളും തേനും മിക്‌സ് ചെയ്ത് തേച്ച് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവാം എന്ന് നോക്കാം.

 തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്‍ തേനില്‍ നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. എങ്ങനെയെല്ലാം ഇതിന്റെ ഗുണങ്ങള്‍ മുഖത്തുണ്ടാവും എന്ന് നമുക്ക് നോക്കാം.

 ചര്‍മ്മത്തിന് നിറം നല്‍കുന്നു

ചര്‍മ്മത്തിന് നിറം നല്‍കുന്നു

പതിയെ പതിയെ ആണെങ്കിലും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഈ മിശ്രിതം പുലിയാണ്. സ്ഥിരമായി ഒരു മാസം മുഖത്ത് തേച്ച് പിടിപ്പിച്ചു നോക്കൂ ഇത് മുഖത്തിന് തിളക്കം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞളും തേനും. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന് മുഖത്തിന് തിളക്കവും ചര്‍മ്മത്തിന് ആരോഗ്യവും നല്‍കുന്നു.

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ട് മുഖത്തേല്‍ക്കുന്ന പാട് ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച പരിഹാര മാര്‍ഗ്ഗമാണ് തേനും മഞ്ഞളും ചേര്‍ന്ന ഫേസ്പാക്ക്.

ഡ്രൈ സ്‌കിന്നിന് പരിഹാരം

ഡ്രൈ സ്‌കിന്നിന് പരിഹാരം

ഡ്രൈസ്‌കിന്നിന് പരിഹാരം കാണാവുന്ന ഒന്നാണ് മഞ്ഞള്‍ തേന്‍ മിശ്രിതം. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് ഉന്‍മേഷം നല്‍കുന്നു.

 അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ അകാല വാര്‍ദ്ധക്യം ഇല്ലാതാക്കാന്‍ മഞ്ഞളിന്റെ കഴിവ് കുറച്ച് വലുത് തന്നെയാണ്.

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ ഒറ്റമൂലിയാണ് ഈ മിശ്രിതം. ഇത് മുഖത്ത് തേച്ച് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖത്തുണ്ടാവുന്ന എല്ലാ വിധത്തിലുള്ള ചുളിവുകള്‍ക്കും പരിഹാരം നല്‍കും.

English summary

Turmeric Honey Face Mask for Glowing Skin

An ancient glowing skin secret that is no longer valued as much today is turmeric. It's time to experience the amazing benefits of turmeric honey face mask.
Story first published: Thursday, July 20, 2017, 19:06 [IST]