നാരങ്ങ നീരും ബേക്കിംഗ് സോഡയും പല്ല് തിളങ്ങും

Posted By:
Subscribe to Boldsky

നാരങ്ങ നീരിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉണ്ട്. എന്നാല്‍ പലര്‍ക്കും ഇതിനെക്കുറിച്ച് കൃത്യമായി അറിയില്ല എന്നതാണ് സത്യം. പല തരത്തിലുള്ള സൗന്ദര്യ സംരക്ഷണ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് നാരങ്ങ. നാരങ്ങ നീര് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുമ്പോള്‍ അത് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍, അമിത രോമവളര്‍ച്ച എന്നിവക്കെല്ലാം പരിഹാരം കാണാന്‍ നാരങ്ങയിലുണ്ട്.

ചെറുനാരങ്ങ എന്ന് പറഞ്ഞാല്‍ അതൊരിക്കലും ചെറുതായി കാണേണ്ട ഒന്നല്ല. പല വിധത്തിലുള്ള ആരോഗ്യ, സൗന്ദര്യഗുണങ്ങള്‍ നാരങ്ങയില്‍ ധാരാളം ഉണ്ട്. ഫേഷ്യലുകളിലും ഫേസ് മാസ്‌കുകളിലും നാരങ്ങ ധാരാളം ഉപയോഗിക്കുന്നു. സിട്രസേ ആണ് നാരങ്ങയിലെ പ്രധാന ഘടകം. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റും അടങ്ങിയിരിക്കുന്നതിനാല്‍ നിരവധി സൗന്ദര്യ ഗുണങ്ങളും ഇതിനുണ്ട്.

ചര്‍മ്മം വരണ്ടതാണോ, നിമിഷ പരിഹാരം ഇതാ

പ്രകൃതിദത്തമായ ചര്‍മ്മശുചീകരണത്തിനുള്ള മാര്‍ഗ്ഗമാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ രണ്ട് തുള്ളി നാരങ്ങ മതി. പോതുവേ അച്ചാറുണ്ടാക്കാനാണ് നാരങ്ങ ഉപയോഗിക്കുന്നത്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന് ഏതൊക്കെ മാര്‍ഗ്ഗങ്ങളിലാണ് നാരങ്ങ ഉപയോഗിക്കുന്നത്. സൗന്ദര്യവും മുഖത്തിന്റേയും ചര്‍മ്മത്തിന്റേയും നിറം വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങ ഉപയോഗിക്കും. എന്തൊക്കെയാണ് നാരങ്ങ കൊണ്ട് സൗന്ദര്യം സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ചര്‍മ്മം ശുദ്ധീകരിക്കുന്നു

ചര്‍മ്മം ശുദ്ധീകരിക്കുന്നു

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയയ്യാറുണ്ട്. എന്നാല്‍ നാരങ്ങ ഉപയോഗിച്ച് ചര്‍മ്മം ശുദ്ധീകരിക്കാം എന്ന് നോക്കാം. ഒരു കപ്പില്‍ കുറച്ച് നാരങ്ങ നീരെടുക്കുക. ഇതിലേക്ക് അല്‍പം തേങ്ങ വെള്ളം ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഇത് ചര്‍മ്മം ക്ലിയറാക്കുകയും മുഖത്തെ അഴുക്കിനെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മം നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

 കൈകാല്‍ മുട്ട് വെളുക്കാന്‍

കൈകാല്‍ മുട്ട് വെളുക്കാന്‍

പലരേയും സൗന്ദര്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കൈകാല്‍ മുട്ടുകളിലെ കറുപ്പ്. ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിഹാരമാര്‍ഗ്ഗമാണ് നാരങ്ങ. ഒരു നാരങ്ങ പകുതി മുറിച്ച് അത് കൈകാല്‍ മുട്ടിന് മുകളില്‍ നല്ലതു പോലെ ഉരസുക. ഇത് 10 മിനിട്ട് ചെയ്ത് കഴിഞ്ഞാല്‍ അത് കൈകാല്‍ മുട്ടിന് വെളുപ്പ് നല്‍കാന്‍ സഹായിക്കുന്നു. രണ്ട് മൂന്ന് പ്രാവശ്യം ചെയ്ത് കഴിഞ്ഞാല്‍ ഇത് കൈകാല്‍ മുട്ടുകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കുന്നു.

 ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍

ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍

ബ്ലാക്ക്‌ഹെഡ്‌സ് കളയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീരില്‍ അല്‍പം ഉപ്പ് മിക്‌സ് ചെയ്്ത് ഇത് മുഖത്ത് തേച്ച് നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്യാം. ഇത് മുഖത്തിന് നല്ല തിളക്കം നല്‍കുകയും മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കുകയും ചെയ്യുന്നു. ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളാണ് ഇത്. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചെയ്താല്‍ അത് ബ്ലാക്ക്‌ഹെഡ്‌സ് പൂര്‍ണമായും ഇല്ലാതാക്കുന്നു എന്നതാണ് സത്യം.

പല്ലിന് നിറം നല്‍കാന്‍

പല്ലിന് നിറം നല്‍കാന്‍

പല്ലിന് നിറം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമാണ് നാരങ്ങ നീര്. പല്ലിന്റെ മഞ്ഞപ്പും കറയും മാറാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീരില്‍ അല്‍പം ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേക്കുക. ഇത് പല്ലിന് ആരോഗ്യവും തിളക്കവും നല്‍കുന്നു. മാത്രമല്ല മോണരോഗം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. നാരങ്ങ നീര് കൊണ്ട് പല്ലിന്റെ ആരോഗ്യത്തെ വളരെയധികം പരിപാലിക്കാം.

ചുണ്ടിന് ആരോഗ്യം

ചുണ്ടിന് ആരോഗ്യം

ചുണ്ടിന് നിറം നല്‍കാനും ആരോഗ്യം നല്‍കാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് നാരങ്ങ നീര്. രാത്രിയില്‍ കിടക്കാന്‍ നേരം കുറച്ച് നാരങ്ങ നീര് ചുണ്ടില്‍ പുരട്ടി രാവിലെ കഴുകിക്കളയാവുന്നതാണ്. ഇത് വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം നല്‍കുകയും ചുണ്ടിന് നിറം നല്‍കുകയും ചെയ്യുന്നു. ചുണ്ടിനെ പരിപാലിക്കാന്‍ നാരങ്ങയോടൊപ്പം അല്‍പം തേനും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചുണ്ടിന് ആരോഗ്യവും തിളക്കവും നല്‍കുന്നു.

നഖത്തിന്റെ ആരോഗ്യം

നഖത്തിന്റെ ആരോഗ്യം

നഖത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീര് നഖത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത് നഖത്തിലെ മഞ്ഞപ്പ് ഇല്ലാതാക്കുകയും ആരോഗ്യമുള്ള നഖങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ചിലരില്‍ നഖം പെട്ടെന്ന് ഒടിയുകയും നഖം വരളുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കുന്ന ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീര് കൊണ്ട് ഇത്തരത്തിലുള്ള നഖത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം.

 മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. വരണ്ട തലമുടിക്ക് നല്ലൊരു പരിഹാരമാണ് നാരങ്ങ നീര്. മാത്രമല്ല മുടിയില്‍ നല്ലതു പോലെ നാരങ്ങ നീര് തേച്ച് പിടിപ്പിച്ചാല്‍ ഇത് മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മുടിയിലുള്ള വരള്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്നു. മുടിക്കുള്ള സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുടി കൂടുതല്‍ മിനുസമാകുന്നതിനും നാരങ്ങ നീര് സഹായിക്കുന്നു.

 അകാല നരയെ പ്രതിരോധിക്കാന്‍

അകാല നരയെ പ്രതിരോധിക്കാന്‍

അകാല നരയെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നാരങ്ങ നീര്. നാരങ്ങ നീരില്‍ അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അകാല നരയെ പ്രതിരോധിക്കുന്നു. നരച്ച മുടിക്ക് പരിഹാരവും മുടിക്ക് ആരോഗ്യവും നല്‍കാന്‍ ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗ്ഗമാണ് നാരങ്ങ നീര്. നാരങ്ങ നീര് പക്ഷേ അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് വേണം തേക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

 താരന്‍ പരിഹരിക്കാന്‍

താരന്‍ പരിഹരിക്കാന്‍

താരന് പരിഹാരം നല്‍കാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നാരങ്ങ. അല്‍പം വെളിച്ചെണ്ണ ചൂടാക്കി അതില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് 15 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഇട്ട് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്ത് കഴിഞ്ഞാല്‍ താരന് പരിഹാരം നല്‍കുന്നു. താരന്റെ ഉറപ്പുള്ള പരിഹാരമാണ് നാരങ്ങ നീരും വെളിച്ചെണ്ണയും.

 ചര്‍മ്മത്തിന്റെ മൃദുലതക്ക്

ചര്‍മ്മത്തിന്റെ മൃദുലതക്ക്

ചര്‍മ്മം മൃദുവാകാനും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഏറ്റവും സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങയില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് മാര്‍ദ്ദവവും മൃദുലതയും നല്‍കുന്നു. അതിലുപരി ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

skin care benefits of lemon and baking soda

Lemon and baking soda is by far the most common and most effective recipe for skin brightening.
Story first published: Tuesday, October 24, 2017, 17:00 [IST]
Subscribe Newsletter