ചര്‍മ്മം വരണ്ടതെങ്കില്‍ പരിഹാരം ഇനി ഈസി

Posted By:
Subscribe to Boldsky

വരണ്ട ചര്‍മ്മം എല്ലാവരുടേയും പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം ക്രീമുകളും മറ്റും വാരിത്തേക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇനി ക്രീമിന്റേയോ മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടേയോ സഹായമില്ലാതെ തന്നെ നമുക്ക് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം.

വെളിച്ചെണ്ണ കാണിക്കും സൂത്രങ്ങള്‍

പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എന്തുകൊണ്ടും സൗന്ദര്യസംരക്ഷണത്തിന് ഗുണകരമായിട്ടുള്ള ഒന്ന്. അതുകൊണ്ട് തന്നെയാണ് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പ്രകൃതിദത്ത വഴികള്‍ ആവശ്യപ്പെടുന്നതും. വരണ്ട ചര്‍മ്മത്തിനും പരിഹാരം കാണാന്‍ എന്തുകൊണ്ടും നല്ലത് പ്രകൃതിദത്ത വഴികള്‍ തന്നെയാണ്. തേന്‍ ഇത്തരത്തില്‍ വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്.

 ഫേഷ്യല്‍ സ്‌ക്രബ്ബ്

ഫേഷ്യല്‍ സ്‌ക്രബ്ബ്

ഫേഷ്യല്‍ സ്‌ക്രബ്ബാണ് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗം. എന്നാല്‍ അതിന് വിപണയില്‍ ലഭിക്കുന്ന തേന്‍ ഉപയോഗിക്കരുത്. പ്രകൃതിദത്തമായി നമുക്ക് ലഭിക്കുന്ന തേനാണ് അതിനായി ഉപയോഗിക്കേണ്ടത്.

 തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

തേന്‍, ഒലീവ് ഓയില്‍, നാരങ്ങ നീര്, പഞ്ചസാര എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് കട്ടിയില്‍ തേച്ച് പിടിപ്പിക്കാം. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് പതുക്കെ ഇളക്കിയെടുക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുകയും മൃതകോശങ്ങളെ മുഖത്ത് നിന്ന് നീക്കുകയും ചെയ്യുന്നു.

 ചര്‍മ്മം അടര്‍ന്ന് പോരുന്നത്

ചര്‍മ്മം അടര്‍ന്ന് പോരുന്നത്

ചര്‍മ്മം അടര്‍ന്ന് പോരുന്നതാണ് മറ്റൊന്ന്. വരണ്ട ചര്‍മ്മക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. ചര്‍മ്മം വരണ്ടശേഷം അടര്‍ന്ന് പോരുന്നത്. ഇതിനും പരിഹാരം തേനിലുണ്ട്.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

രണ്ട് മുട്ടയുടെ മഞ്ഞ രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് കട്ടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും മുഖത്തിന് തിളക്കം നല്‍കുകയും വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കുകയും ചെയ്യുന്നു.

 മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

ചര്‍മ്മത്തിന്റെ വരള്‍ച്ച മാറാന്‍ പലരും ചെയ്യുന്ന ഒന്നാണ് മോയ്‌സ്ചുറൈസര്‍ പുരട്ടുന്നത്. എന്നാല്‍ ഇനി തേന്‍ തന്നെ നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

 ഷിയബട്ടറും തേനും

ഷിയബട്ടറും തേനും

ഷിയ ബട്ടറും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന്റെ വരള്‍ച്ച മാറ്റാന്‍ വളരെയധികം സഹായിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കൃത്യമായി തേച്ച് പിടിപ്പിച്ച് കഴുകിക്കളയുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Simple Ways In Which Honey Can Solve Dry Skin Problems

Here are a few tips on how to use honey for dry skin treatment in just few weeks
Story first published: Monday, September 11, 2017, 14:00 [IST]
Subscribe Newsletter