For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തെ പിടിച്ചു കെട്ടും ചില മാര്‍ഗ്ഗങ്ങള്‍

ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രായം

|

അകാല വാര്‍ദ്ധക്യം കൊണ്ട് പ്രശ്‌നമനുഭവിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ആണ് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് ആക്കം കൂട്ടുന്നത്. വാര്‍ദ്ധക്യത്തേക്കാള്‍ പ്രശ്‌നമനുഭവിക്കുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമ്മള്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ട്.

അകാല വാര്‍ദ്ധക്യം എന്നത് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ ബാധിക്കുന്ന ഒന്നാണ്. എപ്പോഴും ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത് നടക്കുന്നില്ല. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗപ്രദമാവും എന്ന് നോക്കാം.

<strong>താരന്‍ ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങള്‍</strong>താരന്‍ ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങള്‍

മാനസിക സമ്മര്‍ദ്ദം, മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലം എന്നിവയെല്ലാം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതും നമ്മുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താവുന്നതുമാണ്. എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണം ശ്രദ്ധിക്കാം

ഭക്ഷണം ശ്രദ്ധിക്കാം

ശരീരത്തിലെ കോശങ്ങള്‍ ഓരോ ദിവസവും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. എന്നിരുന്നാലും ആരോഗ്യകരമായ ഭക്ഷണമില്ലെങ്കില്‍ ഇത് സാധ്യമാകാതെ വരും. നിങ്ങളുടെ ചര്‍മ്മത്തിന് ധാരാളം വെള്ളം ആവശ്യമാണ്. ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ജലാംശവും, മൃദുത്വവും, ശുദ്ധിയും നിലനിര്‍ത്തും. കാരണം വെള്ളം വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

സിങ്ക്

സിങ്ക്

കോശ വളര്‍ച്ചയ്ക്കും, തകരാര്‍ പരിഹരിക്കാനും സിങ്ക് ആവശ്യമാണ്. കടല്‍ വിഭവങ്ങള്‍, ധാന്യങ്ങള്‍, ഉള്ളി തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിലൂടെ ലഭിക്കുന്നു.

 വ്യായാമം

വ്യായാമം

ഏത് തരത്തിലുള്ള വ്യായാമവും നിങ്ങളുടെ യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കും. എയ്‌റോബിക് വ്യായാമങ്ങള്‍ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

സമ്മര്‍ദ്ദം ഒഴിവാക്കുക

സമ്മര്‍ദ്ദം ഒഴിവാക്കുക

മാനസിക സമ്മര്‍ദ്ദം ശരീരത്തില്‍ സ്വതന്ത്രമൂലകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാവുകയും അത് കോശങ്ങളുടെ നാശത്തിനും അതു വഴി ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനും ഇടയാക്കും. മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ എപ്പോഴും ചെയ്യാന്‍ ശ്രദ്ധിക്കുക.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി പോലുള്ള ശക്തിയേറിയ ആന്റി ഓക്‌സിഡന്റുകള്‍ കൊലാജന്‍ ഉത്പാദിപ്പിക്കുന്നതിന് അനിവാര്യമാണ്. ഇതാണ് ചര്‍മ്മത്തിന് ഇലാസ്തികത നല്കുന്നത്. ചര്‍മ്മത്തിന് കരുത്തും ആരോഗ്യവും നല്‍കാന്‍ സഹായിക്കുന്നു.

 സെലെനിയം

സെലെനിയം

സെലെനിയത്തിലെ ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ സ്വതന്ത്രമൂലകങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയുന്നു. ഇതിലൂടെ ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീകളില്‍ ആന്റി ഓക്‌സിഡന്റുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ സഹായിക്കും. ചായയും കാപ്പിയും ഒഴിവാക്കുക. ഇവ നിര്‍ജ്ജലീകരണത്തിനും ചര്‍മ്മം വരളാനും കാരണമാകും. ഇതിലൂടെ അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നം ഉണ്ടാവുകയും ചെയ്യുന്നു.

ബീറ്റ കരോട്ടീന്‍

ബീറ്റ കരോട്ടീന്‍

ഈ ആന്റിഓക്‌സിഡന്റ് വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യും. ഇവ വേഗത്തില്‍ കോശങ്ങളുടെ പുനര്‍നിര്‍മ്മിതി സാധ്യമാക്കും. ആപ്രിക്കോട്ട്, ക്യാരറ്റ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഈ സുപ്രധാന വിറ്റാമിന്‍ ലയിക്കുന്നതും കോശങ്ങള്‍ക്ക് പ്രായമേറുന്നത് സാവധാനമാക്കുകയും ടിഷ്യുവിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഫാറ്റി ആസിഡുകള്‍

ഫാറ്റി ആസിഡുകള്‍

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും, ടിഷ്യുക്കളുടെ തകരാര്‍ പരിഹരിക്കുന്നതിനും, പ്രവര്‍ത്തനത്തിനും ഫാറ്റി ആസിഡുകള്‍ അനിവാര്യമാണ്. ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചണവിത്ത്, വാല്‍നട്ട് എന്നിവയും ചെമ്പല്ലി, മത്തി തുടങ്ങിയ മത്സ്യങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലൂടെ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിക്കുകയും തിളക്കം വര്‍ദ്ധിപ്പക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിലെ നനവ്

ചര്‍മ്മത്തിലെ നനവ്

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധയില്ലാതെ മുഖത്ത് തേയ്ക്കുന്നതിന് പകരം ശ്രദ്ധയോടെ ഉപയോഗിക്കുക. ഇത് വഴി ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാവും. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനാവും.

English summary

Simple steps to prevent premature ageing

Getting older is a part of life. But here are some simple steps to prevent premature ageing.
Story first published: Thursday, December 28, 2017, 15:47 [IST]
X
Desktop Bottom Promotion