ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തും ഒറ്റമൂലിയിതാ

Posted By:
Subscribe to Boldsky

ബ്ലാക്ക്‌ഹെഡ്‌സ് എന്നും എപ്പോഴും സൗന്ദര്യത്തിന് ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും പല വിധത്തില്‍ ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. ബ്ലാക്ക്‌ഹെഡ്‌സ് സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ അനുഭവിക്കുന്ന ഒന്നാണ്. ഏറ്റവും പെട്ടെന്ന് തന്നെ ഒരു പരിഹാരം എന്നുള്ളതാണ് ബ്ലാക്ക്‌ഹെഡ്‌സിന്റെ കാര്യത്തില്‍ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. ബ്ലാക്ക്‌ഹെഡ്‌സില്‍ തന്നെ വെളുത്ത നിറമുള്ളതും കറുത്ത നിറമുള്ളതും ഉണ്ട്.

ശരീര ദുര്‍ഗന്ധമകറ്റും ഉറപ്പുള്ള ഒറ്റമൂലികള്‍

ഇവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരം ഒറ്റമൂലികള്‍ കൊണ്ട് ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. അഴുക്കും വിയര്‍പ്പും ചളിയും നിറഞ്ഞാല്‍ തന്നെ ബ്ലാക്ക്‌ഹെഡ്‌സ് പ്രശ്‌നത്തിലാവുന്നു. ഇത് ബ്ലാക്ക്‌ഹെഡ്‌സ് വര്‍ദ്ധിക്കാനും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

 എണ്ണമയം നീക്കുക

എണ്ണമയം നീക്കുക

ബ്ലാക്ക്‌ഹെഡ്‌സിന്റെ പ്രധാന കാരണം എന്നു പറയുന്നത് ചര്‍മ്മത്തിലെ എണ്ണമയവും, അഴുക്കും മൃതചര്‍മ്മങ്ങളും ഒക്കെയാണ്. ഇതിനെയാണ് ആദ്യം പുറന്തള്ളേണ്ടത്. എന്നാല്‍ ഇതിനായി ആദ്യം മുഖത്ത് ആവി പിടിയ്ക്കുക. അതിനു ശേഷം അല്പം പഞ്ഞിയെടുത്ത് ചര്‍മ്മത്തിലെ അഴുക്കിനെ തുടച്ചെയടുക്കാം. ഇത് ബ്ലാക്ക് ഹെഡ്‌സ് പ്രതിരോധിയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ്.

തേന്‍

തേന്‍

തേന്‍ നല്ലൊരു സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗമാണ്. ഒരു കപ്പ് പഞ്ചസാര, കാല്‍കപ്പ് തേന്‍, പകുതി നാരങ്ങയുടെ നീര് എന്നിവ മിക്‌സ് ചെയ്ത് അല്‍പസമയം ചൂടാക്കുക. ചൂടാറഇയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം വാക്‌സിംഗ് പേപ്പര്‍ ഉപയോഗിച്ച് തുടച്ചു നീക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബ്ലാക്ക് ഹെഡ്‌സ് പോകാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ഇത് ചര്‍മ്മത്തെ കേചുവരുത്താതെ തന്നെ ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു. തണുത്ത വെള്ളത്തില്‍ ബേക്കിംഗ് സോഡ അലിയിച്ചതിനു ശേഷം ഈ വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.

 പച്ചവെള്ളം

പച്ചവെള്ളം

പച്ചവെള്ളം ഉപയോഗിച്ച് ബ്ലാക്ക്‌ഹെഡ്‌സ് കളയാവുന്നതാണ്. പച്ചവെള്ളം ഉപയോഗിച്ച് ദിവസവും രണ്ട് നേരം വൃത്തിയായി മുഖം കഴുകുക. അതിനു ശേഷം വൃത്തിയുള്ള തുണി കൊണ്ട് മുഖം തുടയ്ക്കുക. പിന്നീട് അല്‍പം മോയ്‌സ്ചുറൈസര്‍ പുരട്ടുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ ഏറ്റവും എളുപ്പവും സുരക്ഷിതവുമായ വഴിയാണ്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ഉപയോഗിച്ചും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്താം. ഒരു മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് മുഖത്ത് തേയ്ക്കുക. അതിനു ശേഷം ടിഷ്യൂ പേപ്പര്‍ മുഖത്ത് ഒട്ടിച്ചു വെയ്ക്കുക. ഇത് ആദ്യത്തെ ലെയര്‍ ആക്കുക. അതിനു മുകളില്‍ വീണ്ടും മുട്ടയുടെ വെള്ളം തേച്ച് വീണ്ടും ടിഷ്യൂ ഒട്ടിക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം പതുക്കെ മാറ്റുക. ഇത് ബ്ലാക്ക്‌ഹെഡ്‌സ് പോവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.

 ഫേസ് മാസ്‌ക്

ഫേസ് മാസ്‌ക്

ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഫേഷ്യല്‍ മാസ്‌ക്. എന്നാല്‍ ഇതിനായി നിങ്ങള്‍ക്ക് പഴമോ പച്ചക്കറിയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇതിലെല്ലാമുള്ള സലൈസൈലിക് ആസിഡ് ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്നു.

കറുവപ്പട്ട

കറുവപ്പട്ട

ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ചെയ്യാവുന്ന കാര്യമാണ് ഓട്‌സ്. ഓട്‌സ് തേന്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്യുക. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും ചെയ്യുക. ചര്‍മ്മത്തിന് നിറവും ബ്ലാക്ക്‌ഹെഡ്‌സിന് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

ക്രീം

ക്രീം

മോയ്‌സ്ചുറൈസിംഗ് ക്രീം ഉപയോഗിക്കുന്നതും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്നു. ചര്‍മ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്താന്‍ ഇത്തരത്തില്‍ മോയ്‌സ്ചുറൈസിംഗ് ക്രീമിന് സാധിയ്ക്കുന്നു.

തേനും പാലും

തേനും പാലും

തേനും പാലും ഉപയോഗിച്ചും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്താം. ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്‌സ് ചെയ്ത് ചൂടാക്കുക. ചൂടു പോയതിനു ശേഷം ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം.

English summary

Proven Remedies And Face Masks To Get Rid Of Blackheads

There are many prescription medicines for the treatment of blackheads, but you can always try natural treatments read on.
Story first published: Monday, November 13, 2017, 17:27 [IST]
Subscribe Newsletter