ചര്‍മ്മത്തിലെ ചൊറിച്ചിലും വരള്‍ച്ചയും പരിഹാരമിതാ

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന

ഒന്നാണ് ചര്‍മ്മം വരണ്ടിരിക്കുന്നത്. മഞ്ഞുകാലത്താണ് ഈ പ്രശ്‌നം വളരെയധികം ചര്‍മ്മത്തെ ബാധിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ചര്‍മ്മത്തെ ഉള്ള ഭംഗിയെക്കൂടെ പ്രശ്‌നത്തിലാക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് അവലംബിക്കേണ്ടത്. ഇതിനാകട്ടെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല.

വരണ്ട ചര്‍മ്മം പലപ്പോഴും ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റ് ഇന്‍ഫെക്ഷനുകളും ഉണ്ടാക്കുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും എക്‌സിമ പോലുള്ള ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ എപ്പോഴും നല്ലത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചര്‍മ്മത്തിലെ ചൊറിച്ചിലകറ്റി ചര്‍മ്മത്തിന് തിളക്കവും ഡ്രൈനസ്സും മാറ്റുകയും ചെയ്യുന്നു.

കക്ഷത്തിലെ വിയര്‍പ്പ് മാറ്റും വഴികള്‍ ഇതാ

പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ചര്‍മ്മത്തിലെ വരള്‍ച്ചയാണ് ഇത്തരത്തില്‍ ചര്‍മ്മത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഭക്ഷണത്തില്‍ ഉണ്ടാവുന്ന അലര്‍ജിയും എല്ലാം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. മഞ്ഞ് കാലത്ത് ചര്‍മ്മത്തില്‍ വരള്‍ച്ചയും മറ്റ് പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം എന്ന് നോക്കാം.

ബേക്കിംഗ്‌സോഡയില്‍ കുളിക്കാം

ബേക്കിംഗ്‌സോഡയില്‍ കുളിക്കാം

ബേക്കിംഗ് സോഡ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ഒരു കപ്പ് ബേക്കിംഗ് സോഡ കുളിക്കുന്ന വെള്ളത്തില്‍ ഇട്ട് അതില്‍ കുളിച്ചാല്‍ മതി. കൂടാതെ അല്‍പം ബേക്കിംഗ് സോഡ എടുത്ത് പേസ്റ്റ് രൂപത്തിലാക്കി അത് കൊണ്ട് വരണ്ട ഭാഗത്ത് തേച്ച് പിടിപ്പിക്കുന്നതും ഇത്തരം ചര്‍മപ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്ന് തന്നെയാണ്. എന്നാല്‍ ഓട്‌സ് കൊണ്ട് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഒന്ന് തന്നെയാണ്. മുഖത്തും ദേഹത്തും വരള്‍ച്ചയും ചൊറിച്ചിലും ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സ് അരച്ച് പുരട്ടുന്നത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്ന ഒന്നാണ്.

തണുത്ത വെള്ളം

തണുത്ത വെള്ളം

വെറും തണുത്ത വെള്ളം കൊണ്ടും സൗന്ദര്യ സംരക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്താം. ഇത് ചര്‍മ്മത്തിലെ ചൊറിച്ചില്‍ അകറ്റാനും ചര്‍മ്മത്തിന് വരള്‍ച്ച മാറ്റി ക്ലീന്‍ ആക്കാനും സഹായിക്കുന്നു. ദിവസവും നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കുളിച്ച് നോക്കൂ. ഇത് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഏത് ചര്‍മ്മ പ്രശ്‌നത്തിനും നിമിഷ നേരം കൊണ്ട് പരിഹാരം കാണാം. ഇത് ചൊറിച്ചിലും ഡ്രൈനസ്സും മാറ്റി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുളിക്കുന്ന വെള്ളത്തില്‍ രണ്ടോ മൂന്നോ കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചാലിച്ച് അതില്‍ അരമണിക്കൂറോളം കുളിക്കുക. ഇത് ചര്‍മ്മത്തിലെ ചൊറിച്ചിലിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

തേനും പാലും

തേനും പാലും

തേനും പാലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ശുദ്ധമായ പാലില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് ചര്‍മ്മത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ചൊറിച്ചിലകറ്റി ചര്‍മ്മത്തിന് വളരെയധികം ആരോഗ്യവും നല്‍കുന്നു.

 ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. ഇത് ചര്‍മ്മത്തിന് നല്ല മൃദുത്വം നല്‍കുന്നു. മാത്രമല്ല ചര്‍മ്മസംരക്ഷണത്തിന് വളരെയധികം ഗുണം നല്‍കുന്നതിനും ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് ഗുണകരമാണ്. എന്നാല്‍ ഉപയോഗിക്കുന്നത് എങ്ങിനെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ് അത്യാവശ്യം.

ഓയില്‍ തെറാപ്പി

ഓയില്‍ തെറാപ്പി

ഓയില്‍ തെറാപ്പി ചെയ്യുന്നതും ചര്‍മ്മത്തിലെ ചൊറിച്ചിലകറ്റാനും ചര്‍മ്മത്തിന് മാര്‍ദ്ദവം നല്‍കുന്നതിനും സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല കുളിക്കുമ്പോള്‍ തലയൊഴികെ ശരീരത്തിന്റെ എല്ലാ ഭാഗത്തും നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കാന്‍ വളരെയധികം സഹായിക്കുന്നു.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് പല തരത്തിലുള്ള ചര്‍മ്മ പ്രതിസന്ധികളേയും നിഷ്പ്രയാസം ഇല്ലാതാക്കാം. കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും വെളിച്ചെണ്ണ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്ത് കുളിക്കാന്‍ ശ്രമിക്കുക. ഇത് ചര്‍മ്മം സുന്ദരമാവാനും ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നു.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നമുക്ക് പരിഹരിക്കാം. നാരങ്ങ നീര് നേരിട്ട് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുമ്പോള്‍ അത് പല തരത്തിലുള്ള അസ്വസ്ഥതകള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ നാരങ്ങ നീര് അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചമ്മത്തില്‍ എവിടെ വേണമെങ്കിലും തേക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റി സുന്ദരമാവാന്‍ ഇത് സഹായിക്കുന്നു.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ വളരെ പെട്ടെന്ന് തന്നെ പറപറപ്പിക്കാം. ചര്‍മ്മത്തിലെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരവും നല്ലൊരു മോയ്‌സ്ചുറൈസറും ആണ് തേങ്ങാപ്പാല്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ തേങ്ങാപ്പാല്‍ ഉത്തമമാണ്.

English summary

Natural Remedies That Will Save You From Dry, Itchy Skin

There are lots of good home remedies to help control itching.
Story first published: Wednesday, December 6, 2017, 13:21 [IST]
Subscribe Newsletter