പാലിൽ കുളിക്കാം ആരോഗ്യം നേടാം

Posted By: Jibi Deen
Subscribe to Boldsky

നമ്മുടെ അടുക്കളയിൽ പല ഉപയോഗത്തിനുള്ള നിരവധി വസ്തുക്കൾ ഉണ്ട്. സുഗന്ധവ്യഞ്ജനങ്ങളും ,പച്ചക്കറികളും പഴങ്ങളുമെല്ലാം ചർമ്മസംരക്ഷണത്തിനു ഉപയോഗിക്കുന്നതുപോലെ പാലിനും എണ്ണയ്ക്കുമെല്ലാം നമ്മുടെ ചർമ്മം സംരക്ഷിക്കാനാകും.അതിനാൽ ഇന്ന് ഇവിടെ പാലിനെ എങ്ങനെ ചർമസംരക്ഷണത്തിനായി ഉപയോഗിക്കാമെന്ന് നോക്കാം.

നമുക്ക് ഫേസ് പാക്കിൽ പാൽ ചേർത്ത് ഉപയോഗിക്കാം. പക്ഷെ അത് മുഖത്തെ മാത്രമേ മനോഹരമാക്കുകയുള്ളൂ. പാലിന്റെ ഗുണങ്ങൾ ശരീരം മുഴുവൻ ലഭിക്കാനായി പാലിൽ കുളിക്കുന്നതാകും നല്ലത്.പാലിൽ കുളിക്കുക എന്നാൽ പാൽ വെറുതെ ദേഹത്തു ഒഴിക്കുക എന്നല്ല.അതിനു ചില രീതികളുണ്ട്.എന്നാൽ മാത്രമേ നിങ്ങളുടെ ചർമ്മത്തിന് പാലിന്റെ ഗുണങ്ങൾ ലഭിക്കുകയുള്ളൂ. എന്തുകൊണ്ട് പാലിൽ കുളിക്കണം എന്ന് പറഞ്ഞു.ഇനി അതുകൊണ്ടുള്ള ഗുണങ്ങൾ പറയാം.

Milk Bath: Health Benefits And How To Include It

പാലിൽ കുളിക്കുന്നതിന്റെ ഗുണങ്ങൾ

പാലിൽ എന്നും കുളിക്കുക എന്ന ആശയം സ്വീകാര്യമല്ല.കാരണം പാൽ അമൂല്യമാണ്.എന്നാൽ പതിവായി ഉപയോഗിച്ചാൽ അത് നിങ്ങളുടെ ചർമ്മത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കും.

എ) പാൽകുളി നിങ്ങളെ പുനർനവീകരിക്കുന്നു . നിങ്ങളുടെ ശരീരത്തിൽ സാധാരണ വെള്ളം ഒഴിക്കുകയല്ല .ഇത് നിങ്ങൾക്ക് സൌരഭ്യവും സുഗന്ധവും നിങ്ങളെ ഊർജ്ജസ്വലരാക്കും.

ബി) എന്തെങ്കിലും ചർമ്മപ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ചർമ്മത്തിലെ ആ ഭാഗങ്ങൾ സുഖപ്പെടുത്താൻ പാൽ സഹായിക്കും. പാലിൽ കുളിക്കുമ്പോൾ പാൽ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുന്നു.

സി) പാലിൽ കുളിക്കുമ്പോൾ , നിങ്ങളുടെ കൈയിൽ അല്പം പാൽ എടുത്ത് ചർമ്മം മുഴുവൻ മസാജ് ചെയ്യുക.ഇത് ചർമ്മത്തെ മൃദുലവും നനവുള്ളതുമാക്കും.

ഡി) പാലിൽ കുളിക്കുമ്പോൾ മുടിയിൽ പാൽ ഉപയോഗിക്കാമോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടാകും.എന്നാൽ ആശങ്കപ്പെടേണ്ട പാൽ മുടിയുടെ അറ്റം പിളരുന്നതിനും മുടി കൊഴിച്ചിലിനും പരിഹാരമാണ്.

ഇ) പാൽ നിങ്ങളുടെ പുറത്തെ ചർമ്മത്തെ വളരെ മിനുസമുള്ളതും പുതിയതുമാക്കി നിലനിർത്തും.

എഫ്) ചർമ്മത്തിൽ ചുളിവുകൾ ഉള്ളവർ പാലിൽ ഉറപ്പായും കുളിക്കുക.ഇത് നിങ്ങളുടെ ചർമ്മത്തിൽ തീർച്ചയായും പ്രവർത്തിക്കും.

Milk Bath: Health Benefits And How To Include It

ഇവയാണ് പാൽ കുളിയുടെ ഗുണങ്ങൾ.ഇത് ഏതു പ്രായത്തിലുള്ളവർക്കും ഏതു ചർമ്മമുള്ളവർക്കും സ്വീകരിക്കാം.ഇനി എങ്ങനെ പാലിൽ കുളിക്കാമെന്ന് നോക്കാം.ബാത്ത് ടബ്ബിൽ ചെയ്യുന്നതാകും നല്ലത്.അല്ലെങ്കിൽ കുളിക്കുമ്പോൾ കുറച്ചു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. എങ്ങനെ പാലിൽ കുളിക്കാം?

പാൽ കുളിക്കു വേണ്ട സാധനങ്ങൾ

ബാത്ത് ടബ്ബിൽ പകുതി ചെറു ചൂട് വെള്ളം

8 -10 വലിയ കപ്പ് പാൽ

2 ചെറിയ കപ്പ് തേൻ

20 -25 തുള്ളി ലാവെണ്ടർ എണ്ണ

ചെറിയ 1 / 2 കപ്പ് കടൽ ഉപ്പ് / എപ്സം സാൾട്ട്

ചെറിയ 1 / 2 കപ്പ് ബേക്കിങ് സോഡ

ചെറിയ 1 / 2 കപ്പ് വെളിച്ചെണ്ണ

കുറച്ചു റോസാ ദളങ്ങൾ

Milk Bath: Health Benefits And How To Include It

ചെയ്യേണ്ട രീതി

ആദ്യം ടബ്ബിൽ ഇളം ചൂട് വെള്ളം നിറയ്ക്കുക.അതിലേക്ക് പാൽ ചേർത്ത് ഇളക്കുക.ഇതിലേക്ക് തേൻ,വെളിച്ചെണ്ണ,ലാവെണ്ടർ എണ്ണ എന്നിവ ചേർത്ത് കൊടുക്കുക. എല്ലാം നല്ലവണ്ണം യോജിപ്പിച്ചശേഷം ഉപ്പും ബേക്കിങ് സോഡയും ചേർത്തു ഇളക്കുക. ഉപ്പും ബേക്കിങ്‌സോഡയും തരിയായി കിടക്കുന്നുണ്ടാകും.അതിനു മുകളിൽ റോസാ ദളങ്ങൾ ഇടുക.

പാൽ കുളിക്കായുള്ള ചേരുവകൾ തയ്യാറായിക്കഴിഞ്ഞു. ധാരാളം സമയമെടുത്തു കുളിക്കുക.എന്നാൽ മാത്രമേ പാൽ നിങ്ങളുടെ ശരീരത്തിനും ചർമ്മത്തിനും പ്രയോജനകരമാകുകയുള്ളൂ. രണ്ടു മിനിറ്റ് കുളി നിങ്ങളിൽ ഒരു വ്യത്യാസവും ഉണ്ടാക്കില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Milk Bath: Health Benefits And How To Include It

    You can do a milk bath at home if you know the right steps and benefits associated with it. Take a look!
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more