വെളിച്ചെണ്ണയും ബേക്കിംഗ്‌സോഡയും 10വയസ്സ് കുറയും

Posted By:
Subscribe to Boldsky

പ്രായം കൂടുന്തോറും അതിന്റെ സൂചനകള്‍ ശരീരം പ്രകടിപ്പിച്ച് തുടങ്ങും. പ്രായാധിക്യത്തിന്റെ പ്രധാന ലക്ഷണങ്ങളായ നര, ചര്‍മ്മം ചുളുങ്ങുന്നത്, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ പലപ്പോഴും പ്രകടമാകും. എന്നാല്‍ ഇനി പ്രായാധിക്യം എന്ന പ്രശ്‌നത്തെ പേടിക്കേണ്ട ആവശ്യമില്ല. കാരണം സൗന്ദര്യം സംരക്ഷിച്ച് കൊണ്ട് തന്നെ പ്രായമാകുന്നതിന്റെ പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം.

വേവിച്ച ആപ്പിള്‍ മുടിയില്‍ പുരട്ടിയാലുള്ള അത്ഭുതം

ഇത് മാത്രമല്ല ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു, ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് എന്നീ പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാം. അതിനായി ആകെ ആവശ്യമുള്ളത് എണ്ണയും അല്‍പം ബേക്കിംഗ് സോഡയും ആണ്. എങ്ങനെയെല്ലാം വാര്‍ദ്ധക്യത്തെ ചെറുത്ത് 10 വയസ്സ് ചര്‍മ്മത്തില്‍ കുറച്ച് കാണിക്കാം എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഈ രണ്ട് കൂട്ടുകള്‍ കൊണ്ട് ചര്‍മ്മ പ്രശ്‌നങ്ങളെ വിദഗ്ധമായി നേരിടാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എണ്ണയും ബേക്കിംഗ് സോഡയും കൂടി മിക്‌സ് ചെയ്ത് നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഇത് രണ്ട് മിശ്രിതം കൊണ്ട് തന്നെ നമുക്ക് പ്രായാധിക്യമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ചര്‍മ്മ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ഥലങ്ങളില്‍ ഈ മിശ്രിതം പുരട്ടാം. അഞ്ച് മിനിട്ടോളം ഇത് മുഖത്ത് മസ്സാജ് ചെയ്യാവുന്നതാണ്. അതിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. കഴുകിക്കളഞ്ഞ ശേഷം മുഖം വീണ്ടും മസ്സാജ് ചെയ്യണം. മുഖം കഴുകിയ ശേഷം മസ്സാജ് ചെയ്യാന്‍ മറക്കരുത്. ഇത് മുഖത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു.

 കുറഞ്ഞ ദിവസത്തില്‍ ഫലം

കുറഞ്ഞ ദിവസത്തില്‍ ഫലം

വളരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ ഫലം നല്‍കുന്ന ഒന്നാണ് ഈ മിശ്രിതം. പ്രായാധിക്യം മൂലമുണ്ടാകുന്ന എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മൃതകോശങ്ങളെ നീക്കുന്നു

മൃതകോശങ്ങളെ നീക്കുന്നു

മൃതകോശങ്ങളെ ചര്‍മ്മത്തില്‍ നിന്നും നീക്കാന്‍ ഈ മിശ്രിതം സഹായിക്കുന്നു. മൃതകോശങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ചര്‍മ്മത്തിന് പ്രായാധിക്യം തോന്നും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ എണ്ണയും ബേക്കിംഗ് സോഡയും സഹായിക്കും.

ചര്‍മ്മം സോഫ്റ്റാവാന്‍

ചര്‍മ്മം സോഫ്റ്റാവാന്‍

പ്രായമാകുന്തോറും ചര്‍മ്മത്തിന് കട്ടി കൂടി വരുന്നു. എന്നാല്‍ ചര്‍മ്മം സോഫ്റ്റാവാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ എന്ന പേടിയില്‍ ഒരിക്കലും ഇത് ഉപയോഗിക്കാതിരിക്കേണ്ട. കാരണം പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ ചര്‍മ്മം സുന്ദരമാക്കാന്‍ ഈ മിശ്രിതം സഹായിക്കും.

ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍

ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍

ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ബേക്കിംഗ് സോഡ വെളിച്ചെണ്ണ മിശ്രിതം സഹായിക്കുന്നു. ബേക്കിംഗ് സോഡയിലുള്ള പവ്വറാണ് ബ്ലാക്ക്‌ഹെഡ്‌സിനെ മുഖത്ത് നിന്നും നീക്കുന്നത്.

English summary

Look ten Years Younger With Coconut Oil and Baking Soda Recipe

Today we are going to present a recipe for a natural remedy which cleanses the pores and blackheads, reduces wrinkles and tightens the sagging facial skin. This natural miracle is a combination of coconut oil and baking soda.
Story first published: Thursday, June 15, 2017, 10:33 [IST]