മുഖത്തെ എല്ലാ പാടും മാറ്റി തിളങ്ങാന്‍ നാരങ്ങ

Posted By:
Subscribe to Boldsky

മുഖത്തെ പാടുകള്‍ എന്നും എപ്പോഴും നമ്മളിലെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം പല വിധത്തില്‍ സൗന്ദര്യത്തെ ദോഷകരമായാണ് ബാധിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിക്കുക. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാരങ്ങ ഏറ്റവും ഉത്തമമായ ഒന്നാണ്.

നാരങ്ങ കൊണ്ട് സൗന്ദര്യസംരക്ഷണത്തിന് വളരെ വലിയ പ്രാധാന്യം നല്‍കാം. നാരങ്ങ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ നാരങ്ങ ഉപയോഗിക്കാം. പല അത്ഭുതങ്ങളും സൗന്ദര്യസംരക്ഷണത്തില്‍ നാരങ്ങ കൊണ്ട് ചെയ്യാന്‍ കഴിയും. അതുകൊണ്ട് തന്നെ തീര്‍ച്ചയായും ഉപയോഗിച്ചിരിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കഷണ്ടിയെങ്കില്‍ പൂര്‍ണമായും മാറ്റാന്‍ ഈ കാര്യം

നാരങ്ങയില്‍ ധാരാളം ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സിയും സിട്രിക് ആസിഡും മുഖത്തെ പാടുകള്‍ക്ക് പരിഹാരം നല്‍കി മുഖക്കുരുവില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ് നാരങ്ങ. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് നാരങ്ങ. എങ്ങനെ മുഖത്തെ നിറം നല്‍കി പാടുകള്‍ മാറ്റി മുഖത്തിന് തിളക്കം നല്‍കാന്‍ നാരങ്ങ ഉപയോഗിക്കാം എന്ന് നോക്കാം.

നാരങ്ങയും തൈരും

നാരങ്ങയും തൈരും

മുഖത്തിന് നിറവും തിളക്കവും നല്‍കാന്‍ തൈര് ഉപയോഗിക്കാം. എന്നാല്‍ തൈരിനോടൊപ്പം അല്‍പം നാരങ്ങ നീര് ചേര്‍ക്കുമ്പോള്‍ അത് ഫലം ഇരട്ടിയാക്കുന്നു. നാരങ്ങ നീരും തൈരും ഒരു പാത്രത്തില്‍ എടുത്ത് മിക്‌സ് ചെയ്യുക. നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. പിന്നീട് ഒരു ടവ്വല്‍ എടുത്ത് തുടച്ച് മാറ്റാം. ദിവസവും ഇത് ചെയ്താല്‍ അത് മുഖത്തെ എല്ലാ പാടുകളും മാറ്റി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

 നാരങ്ങ നീരും റോസ് വാട്ടറും

നാരങ്ങ നീരും റോസ് വാട്ടറും

സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ ഉപയോഗിക്കാവുന്ന മറ്റൊരു രീതിയാണ് നാരങ്ങ നീരും റോസ് വാട്ടറും മിക്‌സ് ചെയ്യുന്നത്. ഇത് രണ്ടും ഒരേ അളവില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച പിടിപ്പിക്കാം. ശേഷം 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കവും നിറവും ആരോഗ്യവും നല്‍കുന്നു. നിങ്ങള്‍ക്ക് മുഖക്കുരു ഉള്ള ഭാഗത്ത് ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം.

നാരങ്ങ നീരും മുട്ടയുടെ വെള്ളയും

നാരങ്ങ നീരും മുട്ടയുടെ വെള്ളയും

നാരങ്ങ നീരും മുട്ടയുടെ വെള്ളയും നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ പാടുകള്‍ മാറ്റുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും മുഖത്തിന് നല്ല തിളക്കം നല്‍കുകയും ചെയ്യുന്നു. കിടക്കാന്‍ പോകുമ്പോഴാണ് ഈ മിശ്രിതം തേച്ച് പിടിപ്പിക്കേണ്ടത്. ഇത് രാവിലെ മാത്രമേ കഴുകിക്കളയാന്‍ പാടുകയുള്ളൂ.

നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും

തേനും നാരങ്ങ നീരും മിക്‌സ് ചെയ്തും മുഖത്തെ പാടുകളും മറ്റും മാറ്റാവുന്നതാണ്. നാരങ്ങ നീരില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം മുഖത്തെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് ഈ മിശ്രിതത്തിന് കഴിയും. നല്ലൊരു ക്ലെന്‍സര്‍ ആണ് ഈ മിശ്രിതം. മുഖത്തെ അഴുക്കും ചളിയും എല്ലാം ഇല്ലാതാക്കാനും സഹായിക്കുന്നു.

 എണ്ണയും നാരങ്ങ നീരും

എണ്ണയും നാരങ്ങ നീരും

സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച് സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യാം. നാരങ്ങ നീരും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു ഉണ്ടാക്കുന്ന ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ക്ലീന്‍ ആക്കുന്നു. മുഖത്തിന് നല്ല തിളക്കവും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു.

പഞ്ചസാരയും നാരങ്ങ നീരും

പഞ്ചസാരയും നാരങ്ങ നീരും

പഞ്ചസാര നല്ലൊരു ക്ലെന്‍സര്‍ ആണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. ഏത് അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്കിനേയും തുടച്ച് നീക്കാന്‍ സാഹായിക്കുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാരയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖം നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്യുക. ഇത് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സിനെ നീക്കുന്നു. അതിലുപരി മുഖത്തെ ചര്‍മ്മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

 ബേക്കിംഗ് സോഡയും നാരങ്ങ നീരും

ബേക്കിംഗ് സോഡയും നാരങ്ങ നീരും

ബേക്കിംഗ് സോഡുയും നാരങ്ങ നീരുമാണ് മറ്റൊന്ന്. ഇത് രണ്ടും ചേരുമ്പോള്‍ അത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. മുഖത്തെ ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡയും നാരങ്ങ നീരും. ഇത് മുഖത്തെ മൃതകോശങ്ങളെ നീക്കി മുഖത്തിന് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു.

ടീ ട്രീ ഓയിലും നാരങ്ങ നീരും

ടീ ട്രീ ഓയിലും നാരങ്ങ നീരും

ടീ ട്രീ ഓയിലും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു പാടുകളെ മുഴുവനായി ഇല്ലാതാക്കുന്നു. മുഖത്തിന് തിളക്കം നല്‍കാനും മുഖത്തിന്റെ സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. ഇത് മുഖത്ത് ആഴത്തില്‍ ഇറങ്ങിച്ചെന്ന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 ആവണക്കെണ്ണയും നാരങ്ങ നീരും

ആവണക്കെണ്ണയും നാരങ്ങ നീരും

സൗന്ദര്യസംരക്ഷണത്തിന് ആവണക്കെണ്ണ ഉപയോഗിക്കാം. എന്നാല്‍ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. എന്നാല്‍ നാരങ്ങ നീരിനോടൊപ്പം നേര്‍പ്പിക്കുമ്പോള്‍ ആ പേടിയുടെ ആവശ്യമില്ല. അതുകൊണ്ട് തന്നെ ആവണക്കെണ്ണയില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു പാടുകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

 മഞ്ഞളും നാരങ്ങ നീരും

മഞ്ഞളും നാരങ്ങ നീരും

മഞ്ഞളും നാരങ്ങ നീരുമാണ് മറ്റൊന്ന്. ഇത് മുഖത്തെ ചര്‍മ്മത്തിന്റെ ആരോഗ്യ കാര്യത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുഖക്കുരു പാടുകള്‍ മാറ്റുന്നതിനും മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. അതിലൂടെ മുഖത്തിന്റെ ചര്‍മ്മത്തിന് ആരോഗ്യം നല്‍കാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് മഞ്ഞളും നാരങ്ങ നീരും. യാതൊരു വിധത്തിലുള്ള പാടും മുഖത്തുണ്ടാവില്ല.

English summary

How To Use Lemon Juice For Acne Scars and skin brightness

How To Use Lemon Juice For Acne Scars and skin brightness read on to know more about it.
Story first published: Friday, November 17, 2017, 10:40 [IST]