Just In
Don't Miss
- News
കോണ്ഗ്രസിലേക്ക് ഇനിയില്ല; വിജയന് തോമസിന്റെ അടുത്ത താവളം.... രാജിക്ക് കാരണം ഇതാണ്
- Movies
സണ്ണി ലിയോണിനെ കടത്തിവെട്ടുമെന്ന് കമന്റ്; ആരാ നിങ്ങടെ വീട്ടുള്ളവരാണോ എന്ന് മീര നന്ദന്
- Finance
വിപണി നേട്ടത്തില്: സെന്സെക്സ് 51,000 തൊട്ടു; 15,000 പോയിന്റില് കാലുകുത്തി നിഫ്റ്റിയും
- Automobiles
നെക്സോണിന്റെ റൂഫ് റെയിലുകളില് മാറ്റങ്ങള് പരീക്ഷിച്ച് ടാറ്റ
- Sports
IPL: ഇവരുടെ അടിയേറ്റാല് തീര്ന്നു! ഓപ്പണര്മാരിലെ പുപ്പുലികള്- സെവാഗ് രണ്ടാമന്
- Travel
ലോകത്തില് ഏറ്റവുമധികം സഞ്ചാരികളെത്തുന്ന 10 രാജ്യങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബ്ലാക്ക്ഹെഡ്സ് മൂക്കില് സ്ഥിരമാവുമ്പോള്
മൂക്കിനു മുകളിലും ഇരുവശത്തുമായി ബ്ലാക്ക് ഹെഡ്സ് അഥവാ കാര പല തരത്തിലാണ് നിങ്ങളെ പ്രശ്നത്തിലാക്കുന്നത്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്ക്ക് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്ഗ്ഗങ്ങള് നമ്മള് പ്രയോഗിക്കാറുണ്ട്. എന്നാല് ഇനി സ്ഥിരമായി പ്രയോഗിക്കുന്ന മാര്ഗ്ഗങ്ങള് അല്ലാതെ മറ്റു പല എളുപ്പ മാര്ഗ്ഗങ്ങളിലൂടെയും ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. അതിനായി എന്തൊക്കെ മാര്ഗ്ഗങ്ങള് നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില് വില്ലനാവുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ് എന്ന കാര്യത്തില് സംശയം വേണ്ട.
എന്നാല് ഇനി ഇതിനെ ഇല്ലാതാക്കാനും മുഖത്തിന് തിളക്കം നല്കാനും സഹായിക്കുന്ന മാര്ഗ്ഗങ്ങള് ഉണ്ട്. ഇത്തരം മാര്ഗ്ഗങ്ങള് പല വിധത്തില് നിങ്ങളെ സൗന്ദര്യസംരക്ഷണത്തില് സഹായിക്കുന്നു. മുഖത്തിന് തിളക്കം നല്കാനും നിറം വര്ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില മാര്ഗ്ഗങ്ങള് ഉണ്ട്. ഇത്തരത്തില് സൗന്ദര്യത്തിന് മുതല്ക്കൂട്ടാവുന്ന ചില മാര്ഗ്ഗങ്ങള് ഉണ്ട്. ഇതിലൂടെ സൗന്ദര്യസംരക്ഷണം നിങ്ങള്ക്ക് എളുപ്പമാക്കാം. എന്തൊക്കെയാണ് ഇത്തരത്തില് ആരോഗ്യവും സൗന്ദര്യവും സംരക്ഷിച്ച് മുഖത്തെ ബ്ലാക്കഹെഡ്സ് ഇല്ലാതാക്കാന് സഹായിക്കുന്ന മാര്ഗ്ഗങ്ങള് എന്ന് നോക്കാം.
കക്ഷത്തിലെ കരുവാളിപ്പിന് ഒരു മണിക്കൂറിന്റെ ആയുസ്സ്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില് പല വിധത്തിലുള്ള പ്രശ്നങ്ങള് നമ്മള് നേരിടാറുണ്ട്. ഇതില് തന്നെ സൗന്ദര്യത്തിന് നല്ലതാവുന്ന ചില കൂട്ടുകള് ഉണ്ട്. അതിലുപരി ഇത് മുഖത്തിന് നല്ല രീതിയില് തന്നെ സൗന്ദര്യസംരക്ഷണത്തിന് സഹായകമാവുകയും ചെയ്യുന്നു. ബ്ലാക്ക്ഹെഡ്സ് കളയാനുള്ള ഏറ്റവും നല്ല മാര്ഗ്ഗങ്ങള് എന്തൊക്കെയെന്ന് നോക്കാം.

കറുവപ്പട്ട
ഒരു ടീസ്പൂണ് തേനില് കറുവപ്പട്ട പൊടി ചേര്ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉറങ്ങാന് പോവുന്നതിനു മുന്പ് ഇത് മുഖത്ത് പുരട്ടുക. അടുത്ത ദിവസം രാവിലെ കഴുകിക്കളായം. പത്ത് ദിവസം തുടര്ച്ചയായി ഇത്തരത്തില് ചെയ്താല് ബ്ലാക്ക്ഹെഡ്സ് പോവും. ഇത് എല്ലാ വിധത്തിലും പെട്ടെന്ന് തന്നെ ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കും.

തേന്
തേനിലും ബ്ലാക്ക് ഹെഡ്സ് കളയാനുള്ള സൂത്രമുണ്ട്്. ഒരു ടീസ്പൂണ് തേന് മഞ്ഞള്പ്പൊടിയുമായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് ചര്മ്മത്തിന് നിറം വര്ദ്ധിക്കുകയും ബ്ലാക്ക്ഹെഡ്സ് കളയുകയും ചെയ്യുന്നു. മാത്രമല്ല ചര്മ്മത്തിന് തിളക്കം നല്കാനും സഹായിക്കുന്നു.

ആവി പിടിക്കുന്നത്
മുഖത്ത് ആവി പിടിയ്ക്കുന്നതാണ് ബ്ലാക്ക്ഹെഡ്സ് നീക്കാന് പറ്റിയ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു മാര്ഗ്ഗം. ആവി പിടിയ്ക്കുന്നതിലൂടെ ചര്മ്മം അയവുള്ളതാവുകയും ഇതിലൂടെ ബ്ലാക്ക്ഹെഡ്സ് നമുക്ക് തുടച്ചെടുക്കാവുന്നതുമാണ്. ബ്ലാക്ക്ഹെഡ്സ് കളയാന് ഇത്ര എളുപ്പമുള്ള മാര്ഗ്ഗങ്ങളില് ഒന്നാണ് ഇത്.

നാരങ്ങ നീര്
നാരങ്ങാ നീര് ബ്ലാക്ക് ഹെഡ്സ് കളയാന് ഏറ്റവും ഉത്തമമാണ്. ബ്ലാക്ക് ഹെഡ്സിനു മാത്രമല്ല മുഖക്കുരു മാറുന്നതിനും മുഖത്തെ പാടുകളകറ്റുന്നതിനും നാരങ്ങാ നീര് ഉത്തമമാണ്. ഉപ്പ്, നാരങ്ങ നീര്, തേന്, തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് തുടര്ച്ചയായി ചെയ്താല് ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും.

കര്പ്പൂര തുളസി
കര്പ്പൂര തുളസിയുടെ നീരില് അല്പം മഞ്ഞള് പൊടി മിക്സ് ചെയ്ത് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളില് പുരട്ടുക. ഇത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില് കഴുകുക്കളയുക. ബ്ലാക്ക്ഹെഡ്സിനെ പെട്ടെന്ന് കളയാന് ഈ മാര്ഗ്ഗം ഉത്തമമാണ്.

ഓട്സ്
ഓട്സ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് കളയുന്നതിനും മാര്ഗ്ഗമുണ്ട്. രണ്ട് ടീസ്പൂണ് തേന് നാരങ്ങാ നീരുമായി ചേര്ത്ത് ഓട്സില് മിക്സ് ചെയ്യുക. പത്ത് മിനിട്ട് ഇതുകൊണ്ട് സ്ക്രബ്ബ് ചെയ്യുക. പത്ത് ദിവസം തുടര്ച്ചയായി ഇത്തരത്തില് ചെയ്താല് ചര്മ്മം സുന്ദരമാവും.

ബേക്കിംഗ് സോഡ
സൗന്ദര്യസംരക്ഷണത്തില് വില്ലനാവുന്ന ബ്ലാക്ക ഹെഡ്സ് ഇല്ലാതാക്കാന് വളരെ എളുപ്പത്തില് ബേക്കിംഗ് സോഡക്ക് കഴിയും. രണ്ട് സ്പൂണ് ബേക്കിംഗ് സോഡ ഒരു ടീസ്പൂണ് വെള്ളത്തില് മിക്സ് ചെയ്യുക. ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളില് പുരട്ടുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില് കഴുകിക്കളയാം. ആഴ്ചയില് രണ്ട് പ്രാവശ്യം ഇത്തരത്തില് ചെയയ്ക. ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും

എപ്സം സാള്ട്ട്
എപ്സം സാള്ട്ട് ഇത്തരത്തില് ബ്ലാക്ക് ഹെഡ്സിനെ പൂര്ണമായും ഇല്ലാതാക്കുന്നു. സൗന്ദര്യ സംരക്ഷണത്തില് എപ്സം സാള്ട്ട് ഉപയോഗിച്ചും ബ്ലാക്ക് ഹെഡ്സിനെ തുരത്താം. അതും ഏറ്റവും ഫലപ്രദമായ രീതിയില്.

ഗ്രീന്ടീ
ഗ്രീന് ടീ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അല്പം മുന്നില് തന്നെയാണ്. ഗ്രീന് ടീ ഇലയില് വെള്ളം ചേര്ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് പെട്ടെന്ന് തന്നെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന് സഹായിക്കുന്നു.

ഓറഞ്ച് നീര്
ഓറഞ്ച് നീര് വിറ്റാമിന് സിയുടെ കലവറയാണ്. ഓറഞ്ചിന്റെ തൊലിയും നീരും ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കും. ദിവസവും ഓറഞ്ച് നീര് ഉപയോഗിച്ച് മുഖം ക്ലീന് ചെയ്യാം. മുഖത്തെ എല്ലാ അഴുക്കും ഇല്ലാതാവുകയും ചെയ്യുന്നു.