മുഖത്തെ ചുളിവ് മാറ്റാന്‍ നല്ല പഴുത്ത പഴം

Posted By:
Subscribe to Boldsky

മുഖത്തെ ചുളിവ് കാണിക്കുന്നത് തന്നെ പ്രായമായി വരുന്നു എന്നതിന്റെ സൂചനകളാണ്. മുപ്പത്തഞ്ച് കഴിയുമ്പോള്‍ തന്നെ പലരിലും ചര്‍മ്മം ചുളുങ്ങാനും മുഖത്ത് വരകള്‍ വീഴാനും മറ്റും കാരണമാകുന്നു. ഇത് കണ്ട് ടെന്‍ഷനായി മുഖത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലരും ആശ്രയിക്കുന്നത് ബ്യൂട്ടി പാര്‍ലറുകളെ തന്നെയാണ്. എന്നാല്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി തിരിച്ച് വരുമ്പോള്‍ പിന്നീട് അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്.

മുടിക്ക് തിളക്കം, ചര്‍മ്മത്തിന് നിറം കഞ്ഞിവെള്ളം

ചെറുപ്പം നിലനിര്‍ത്താനും പ്രായക്കൂടുതല്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും മുഖത്തെ ചുളിവിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നല്ലതു പോലെ പഴുത്ത പഴം. ചുളിവുകള്‍ മാറ്റി ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം പഴത്തിന്റെ ഉപയോഗത്തിലൂടെ എങ്ങനെ സ്വന്തമാക്കാം എന്ന് നോക്കാം.

പഴവും തേനും

പഴവും തേനും

പഴവും തേനും മുഖത്തിന്റെ എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. നല്ലതു പോലെ പഴുത്ത പഴം ഒരു സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇത് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

 പഴവും ആവക്കാഡോയും

പഴവും ആവക്കാഡോയും

നല്ലതു പോലെ പഴുത്ത പഴം ആവക്കാഡോ മിക്‌സ് ചെയ്ത് ഒരു മുട്ടയുടെ വെള്ള എന്നിവയും ചേര്‍ത്ത് പതപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ ചുളിവുകള്‍ നീക്കും.

 പഴവും തൈരും

പഴവും തൈരും

പഴവും തൈരുമാണ് മറ്റൊന്ന്. പഴം തൈരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

പഴവും മുട്ടയും

പഴവും മുട്ടയും

മുട്ടയുടെ വെള്ളയും പഴവും ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കവും മുഖത്തെ പാടുകളും ഇല്ലാതാക്കുന്നു.

പപ്പായയും പഴവും

പപ്പായയും പഴവും

നല്ലതു പോലെ പഴുത്ത പപ്പായയും പഴവും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖത്തെ ചുളിവുകള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

 മുള്‍ട്ടാണി മിട്ടിയും പഴവും

മുള്‍ട്ടാണി മിട്ടിയും പഴവും

മുള്‍ട്ടാണി മിട്ടി പഴവും കൂടി ചേര്‍ത്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി മുഖത്തെ ചുളിവുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം നല്‍കുകയും ചെയ്യുന്നു.

English summary

Homemade Anti Aging Banana Face Masks for Wrinkles

Here is a list of easy banana face masks that you can make and use to get wrinkle free skin.
Story first published: Tuesday, August 8, 2017, 17:15 [IST]
Subscribe Newsletter