മുട്ടവെള്ള ഇങ്ങനെ, മുഖത്തെ ചുളിവു പോകും

Posted By:
Subscribe to Boldsky

മുട്ടവെള്ള ആരോഗ്യത്തിനു മാത്രമല്ല, മുഖസൗന്ദര്യത്തിനും ഏറെ നല്ലതാണ്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള തികച്ചും പ്രകൃതിദത്ത മരുന്നെന്നു പറയാം.

മുട്ടവെള്ള ചര്‍മത്തിലെ ചുളിവകറ്റാനുളള നല്ലൊരു വഴിയാണ്. ഇത് മുഖത്തെ സ്വാഭാവിക എണ്ണയുല്‍പാദനം നിയന്ത്രിയ്ക്കാനും ഇതുവഴി മുഖക്കുരുവകറ്റാനുമെല്ലാം സഹായിക്കും.

മുട്ടവെള്ള കൊണ്ടെങ്ങനെയാണ് മുഖത്തെ ചുളിവുകള്‍ അകറ്റുകയെന്നു നോക്കൂ, ഇതുകൊണ്ടുള്ള മറ്റു സൗന്ദര്യഗുണങ്ങളും.

മുട്ടയുടെ വെള്ള, തേന്‍, ബദാം ഓയില്‍

മുട്ടയുടെ വെള്ള, തേന്‍, ബദാം ഓയില്‍

മുട്ടയുടെ വെള്ള, തേന്‍, ബദാം ഓയില്‍ എന്നിവയാണ് മുഖത്തെ ചുളിവുകളകറ്റാനുള്ള വഴിയ്ക്കു വേണ്ടത്.

ഒരു മുട്ടയുടെ വെള്ള, 1 ടേബിള്‍സ്പൂണ്‍ തേന്‍, 20 തുള്ളി ബദാം ഓയില്‍

ഒരു മുട്ടയുടെ വെള്ള, 1 ടേബിള്‍സ്പൂണ്‍ തേന്‍, 20 തുള്ളി ബദാം ഓയില്‍

ഒരു മുട്ടയുടെ വെള്ള, 1 ടേബിള്‍സ്പൂണ്‍ തേന്‍, 20 തുള്ളി ബദാം ഓയില്‍ എന്നിവയാണ് ഇതിനു വേണ്ടത്.

മുട്ടവെള്ള , തേന്‍, ബദാം ഓയില്‍

മുട്ടവെള്ള , തേന്‍, ബദാം ഓയില്‍

മുട്ടവെള്ള നല്ലപോലെ അടിച്ചു പതപ്പിയ്ക്കണം. ഇതില്‍ തേന്‍, ബദാം ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക.

മുഖം കഴുകി

മുഖം കഴുകി

മുഖം കഴുകി വൃത്തിയായി നല്ലപോലെ തുടച്ച ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

ഇത് ആഴ്ചയില്‍ രണ്ടു തവണ വീതം

ഇത് ആഴ്ചയില്‍ രണ്ടു തവണ വീതം

ഇത് ആഴ്ചയില്‍ രണ്ടു തവണ വീതം അടുപ്പിച്ച് ഏതാനും ആഴ്ചകള്‍ ചെയ്യുക. മുഖത്തെ ചുളിവുകള്‍ നീങ്ങും.

എണ്ണമയമുള്ള ചര്‍മത്തിനുള്ള

എണ്ണമയമുള്ള ചര്‍മത്തിനുള്ള

എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ കൂട്ട്. മുഖത്തിന് സ്വാഭാവികമായി മൃദുത്വം നല്‍കാനും ഏറെ നല്ലത്.

കണ്‍തടത്തിലെ കറുപ്പെങ്കില്‍

കണ്‍തടത്തിലെ കറുപ്പെങ്കില്‍

കണ്‍തടത്തിലെ കറുപ്പെങ്കില്‍ മുട്ടവെള്ള കണ്‍തടത്തില്‍ പുരട്ടുന്നത് നല്ലതാണ്. 10 മിനിറ്റു കഴിഞ്ഞു കഴുകാം.

ചര്‍മത്തിലെ വലിയ സുഷിരങ്ങള്‍

ചര്‍മത്തിലെ വലിയ സുഷിരങ്ങള്‍

ചര്‍മത്തിലെ വലിയ സുഷിരങ്ങള്‍ ചെറുതാക്കാനും മുഖക്കുരു തടയാനും മുട്ടവെള്ള മുഖത്തു പുര്ട്ടുന്നതു ഗുണം ചെയ്യും.

English summary

Home Remedy To Remove Wrinkles Using Egg White

മുട്ടവെള്ള കൊണ്ടെങ്ങനെയാണ് മുഖത്തെ ചുളിവുകള്‍ അകറ്റുകയെന്നു നോക്കൂ, ഇതുകൊണ്ടുള്ള മറ്റു സൗന്ദര്യഗുണങ്ങളും.
Story first published: Wednesday, September 13, 2017, 15:49 [IST]
Subscribe Newsletter