അരിമ്പാറ മാറ്റാന്‍ നാരങ്ങയും വെളുത്തുള്ളിയും

Posted By:
Subscribe to Boldsky

അരിമ്പാറ അഥവാ വാര്‍ട്‌സ് തൊലിപ്പുറത്തുണ്ടാകുന്ന വളര്‍ച്ചകളാണ്. ഇത് ചര്‍മത്തിന് അഭംഗി തന്നെയാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഹ്യുമണ്‍ പാപ്പിലോമ വൈറസാണ് അരിമ്പാറയ്ക്കുള്ള പ്രധാന കാരണം. ശരീരത്തിലുണ്ടാകുന്ന മുറിവുകളിലൂടെയും മറ്റും ഈ വൈറസ് ശരീരത്തിലേയ്ക്കു കടക്കും. ഇതുകൊണ്ടുതന്നെ അരിമ്പാറ നീക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. ഇല്ലെങ്കില്‍ ഇത് കൂടുതല്‍ പടര്‍ന്നു പിടിയ്ക്കാന്‍ ഇടയാകുകയാണ് ചെയ്യുക.

അരിമ്പാറ കൈ കൊണ്ടു നീക്കാന്‍ ശ്രമിയ്ക്കുകയോ ഇതില്‍ മുറിവുണ്ടാക്കുകയോ ചെയ്താല്‍ അണുബാധയുണ്ടാകുമെന്നു മാത്രമല്ല, ഈ വൈറസ് പടര്‍ന്ന് കൂടുതല്‍ അരിമ്പാറയുണ്ടാകുകയും ചെയ്യും. ഇത് പകരുകയും പടരുകയും ചെയ്യുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ അശാസ്ത്രീയമായി ഇതു നീക്കാന്‍ നോക്കുന്നത് മറ്റു പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയേ ഉള്ളൂ.

അരിമ്പാറ നീക്കാന്‍ വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് ചെറുനാരങ്ങ. പല ആരോഗ്യഗുണങ്ങളുമുള്ള ചെറുനാരങ്ങ ചര്‍മസംരക്ഷണത്തിനും നല്ലതാണ്. ഇതിലെ സിട്രിക് ആസിഡാണ് അരിമ്പാറയകറ്റാന്‍ സഹായകമാകുന്നത്. സിട്രിക് ആസിഡ് അരിമ്പാറയിലെ വൈറസ് കോശങ്ങളെ നശിപ്പിയ്ക്കും. ഇതിലെ വൈറ്റമിന്‍ സി എച്ച്പിവി വൈറസിനെതിരായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യും. നാരങ്ങാനീര് വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ അരിമ്പാറ തൊലിയില്‍ നിന്നും യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ വിട്ടു പോരുകയും ചെയ്യും.

ഏതെല്ലാം വിധത്തിലാണ് ചെറുനാരങ്ങ അരിമ്പാറ നീക്കാന്‍ ഉപയോഗിയ്ക്കുന്നതെന്നറിയൂ, യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാത്ത, തികച്ചും പ്രകൃതിദത്ത വഴിയാണ് നാരങ്ങ ഉപയോഗിച്ചുള്ളത്. ഇത് പല ചേരുവകള്‍ക്കൊപ്പവും ഉപയോഗിയ്ക്കാം. വീട്ടില്‍ തന്നെ നമുക്കു ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നുമാണിത്.

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര് ഒരു ബൗളിലെടുത്ത് അല്‍പസമയം അരിമ്പാറ ഇതില്‍ മുക്കി വച്ചാല്‍ നല്ലതാണ്. ഇതു പോലെ സാധിയ്ക്കാത്ത സ്ഥാനങ്ങളിലാണെങ്കില്‍ പഞ്ഞി ചെറുനാരങ്ങാ ജ്യൂസില്‍ മുക്കി അരിമ്പാറയ്ക്കു മുകളില്‍ വയ്ക്കുക. ഇത് പല തവണ ആവര്‍ത്തിയ്ക്കാം. ്അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

ലെമണ്‍ എസന്‍ഷ്യല്‍ ഓയില്‍

ലെമണ്‍ എസന്‍ഷ്യല്‍ ഓയില്‍

അരിമ്പാറയുള്ള ഭാഗത്ത് ചൂടുവെള്ളം പുരട്ടുക. അല്ലെങ്കില്‍ മുക്കി വയ്ക്കുക. ഇത് തുടച്ച ശേഷം ലെമണ്‍ എസന്‍ഷ്യല്‍ ഓയില്‍ ഇതിനു മുകളില്‍ പുരട്ടുക. ഇത് പല തവണ ചെയ്യാം. ഇത് ഗുണം നല്‍കും.

വൈറ്റ് വിനെഗറില്‍

വൈറ്റ് വിനെഗറില്‍

ചെറുനാരങ്ങയുടെ തൊലി വൈറ്റ് വിനെഗറില്‍ മുക്കി കുറച്ചു ദിസം വയ്ക്കുക. ഇതെടുത്ത് വെളുത്ത ഭാഗം അരിമ്പാറയ്ക്കു മുകളില്‍ വരുന്ന വിധത്തില്‍ വയ്ക്കുക. ഒരു ബാന്‍ഡേജ് കൊണ്ടു ചുറ്റി വയ്ക്കാം. പിറ്റേന്നു രാവിലെ ഇതു നീക്കി ചൂടുവെള്ളം കൊണ്ടു കഴുകുക. ഇത് അടുപ്പിച്ച് കുറച്ചു ദിവസം ചെയ്യുക.

നാരങ്ങാനീരും വൈറ്റ് വിനെഗറും

നാരങ്ങാനീരും വൈറ്റ് വിനെഗറും

തുല്യ അളവില്‍ നാരങ്ങാനീരും വൈറ്റ് വിനെഗറും മിക്‌സ് ചെയ്യണം. ഇതില്‍ പഞ്ഞി മുക്കി അരിമ്പാറയ്ക്കു മുകളില്‍ വയ്ക്കുക. ഒരു ബാന്‍ഡേജ് വച്ചു കെട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞു നീക്കാം. ഇത് പല തവണയായി ദിവസവും ചെയ്യാം. ഇത് പലതവണ അടുപ്പിച്ചു ചെയ്യുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ നാരങ്ങാ ജ്യൂസുമായി കലര്‍ത്തുക. ഈ മിശ്രിതം അരിമ്പാറയ്ക്കു മുകളില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിത്തുടയ്ക്കാം. ഇത് പലതവണ അടുപ്പിച്ചു ചെയ്യുക.

ചെറുനാരങ്ങയും വെളുത്തുള്ളിയും

ചെറുനാരങ്ങയും വെളുത്തുള്ളിയും

ചെറുനാരങ്ങയും വെളുത്തുള്ളിയും കലര്‍ന്ന മിശ്രിതവും അരിമ്പാറ മാറ്റാന്‍ നല്ലതാണ്. ഏഴെട്ടു വെളുത്തുള്ളി ചതച്ച് ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് ഒഴിയ്ക്കുക. ഇത് അരിമ്പാറയ്ക്കു മുകളില്‍ വ്ച്ചു കെട്ടുക. ബാന്‍ഡേഡ് വച്ചു കെട്ടി 1 മണിക്കൂര്‍ കഴിയുമ്പോള്‍ നീക്കുക. പിന്നീട് വെള്ളം കൊണ്ടു കഴുകാം. ഇത് പലതവണ അടുപ്പിച്ചു ചെയ്യുക.

നാരങ്ങാനീരും തുളസിയും

നാരങ്ങാനീരും തുളസിയും

നാരങ്ങാനീരും തുളസിയും കലര്‍ന്ന മിശ്രിതം കൊണ്ടു അരിമ്പാറ കളയാം. തുളസി നല്ലപോലെ ചെറുനാരങ്ങാനീരു ചേര്‍ത്ത് അരയ്ക്കുക. അരിമ്പാറയ്ക്കു മുകളില്‍ ബാന്‍ഡേഡ് വച്ചു കെട്ടി 1 മണിക്കൂര്‍ കഴിയുമ്പോള്‍ നീക്കുക. പിന്നീട് വെള്ളം കൊണ്ടു കഴുകാം.ഇത് പലതവണ അടുപ്പിച്ചു ചെയ്യുക.

കറ്റാര്‍ വാഴയും ചെറുനാരങ്ങയും

കറ്റാര്‍ വാഴയും ചെറുനാരങ്ങയും

കറ്റാര്‍ വാഴയും ചെറുനാരങ്ങയും ചേര്‍ന്നതും നല്ലതാണ്. കറ്റാര്‍ വാഴ ജെല്ലില്‍ നാരങ്ങാനീര് ചേര്‍ത്തിളക്കുക. ഇത് അരിമ്പാറയ്ക്കു മുകളില്‍ പുരട്ടി അരിമ്പാറയ്ക്കു മുകളില്‍ ബാന്‍ഡേഡ് വച്ചു കെട്ടി 1 മണിക്കൂര്‍ കഴിയുമ്പോള്‍ നീക്കുക. പിന്നീട് വെള്ളം കൊണ്ടു കഴുകാം.ഇത് പലതവണ അടുപ്പിച്ചു ചെയ്യുക.

പൈനാപ്പിള്‍ ജ്യൂസും നാരങ്ങാ ജ്യൂസും

പൈനാപ്പിള്‍ ജ്യൂസും നാരങ്ങാ ജ്യൂസും

പൈനാപ്പിള്‍ ജ്യൂസും നാരങ്ങാ ജ്യൂസും കലര്‍ത്തുക. ഇതില്‍ പഞ്ഞി മുക്കി അരിമ്പാറയ്ക്കു മുകളില്‍ മുകളില്‍ ബാന്‍ഡേഡ് വച്ചു കെട്ടി 1 മണിക്കൂര്‍ കഴിയുമ്പോള്‍ നീക്കുക. പിന്നീട് വെള്ളം കൊണ്ടു കഴുകാം.ഇത് പലതവണ അടുപ്പിച്ചു ചെയ്യുക.

നാരങ്ങാനീരും അവണക്കെണ്ണയും

നാരങ്ങാനീരും അവണക്കെണ്ണയും

നാരങ്ങാനീരും അവണക്കെണ്ണയും കലര്‍ത്തുക. ഇത് അരിമ്പാറയ്ക്കു മുകളില്‍ പുരട്ടി അഞ്ചു മിനിറ്റു നേരം മസാജ് ചെയ്യുക. പിന്നീട് അല്‍നേരം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് പലതവണ അടുപ്പിച്ചു ചെയ്യുക.

Read more about: skincare, beauty, ചര്‍മം
English summary

Home Remedy To Remove Warts Using Lemon Juice

Home Remedy To Remove Warts Using Lemon Juice, read more to know about,
Story first published: Friday, October 27, 2017, 16:15 [IST]
Please Wait while comments are loading...
Subscribe Newsletter