1 ആഴ്ച,കണ്‍തടത്തിലെ കറുപ്പു പോകും

Posted By:
Subscribe to Boldsky

ഉരുളക്കിഴങ്ങ് പൊതുവെ നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഏറെ നല്ലതാണ്.

ഉരുളക്കിഴങ്ങ് ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ്. പല തരത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

കണ്‍തടത്തിലെ കറുപ്പ് പലരേയും ബാധിയ്ക്കുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ്. സ്‌ട്രെസ്, ഉറക്കക്കുറവ്, കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ തുടങ്ങിയ പല കാരണങ്ങളാലും കണ്‍തടത്തില്‍ കറുപ്പുണ്ടാകാറുണ്ട്. ഇതിനുള്ള സ്വാഭാവിക വഴികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്.

ഉരുളക്കിഴങ്ങ് പല തരത്തിലും കണ്‍തടത്തിലെ കറുപ്പിന് പ്രതിവിധിയായി ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ,

ഉരുളക്കിഴങ്ങിന്റെ ജ്യൂസെടുക്കുക

ഉരുളക്കിഴങ്ങിന്റെ ജ്യൂസെടുക്കുക

ഉരുളക്കിഴങ്ങിന്റെ ജ്യൂസെടുക്കുക. ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. ഇത് പിന്നീട് എടുത്ത് പഞ്ഞി ഇതില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കണം. ഇത് അല്‍പം കഴിയുമ്പോള്‍ എടുത്തു മാറ്റാം. ഇത് അടുപ്പിച്ച് ചെയ്യുന്നത് കണ്‍തടത്തിലെ കറുപ്പകറ്റും.

ഉരുളക്കിഴങ്ങ് കട്ടി കുറച്ച്

ഉരുളക്കിഴങ്ങ് കട്ടി കുറച്ച്

ഉരുളക്കിഴങ്ങ് കട്ടി കുറച്ച് വട്ടത്തില്‍ മുറിക്കുക. ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കണം. പിന്നീട് ഇതെടുത്ത് കണ്ണിനു മുകളില്‍ വയ്ക്കുക. അല്‍പം കഴിയുമ്പോള്‍ എടുത്തു മാറ്റാം. ഇത് ദിവസവും 2 തവണ വീതം അടുപ്പിച്ചു ചെയ്യുമ്പോള്‍ ഗുണം ലഭിയ്ക്കും.

കുക്കുമ്പര്‍, ഉരുളക്കിഴങ്ങ്

കുക്കുമ്പര്‍, ഉരുളക്കിഴങ്ങ്

കുക്കുമ്പര്‍, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ന്ന മിശ്രിതവും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്. ഉരുളക്കിഴങ്ങിന്റെ ജ്യൂസെടുക്കുക. കുക്കുമ്പര്‍ അരയ്ക്കുക. ഇവ രണ്ടു കലര്‍ത്തി ഫ്രിഡ്ജില്‍ വയ്ക്കണം. പിന്നീട് ഇതില്‍ പഞ്ഞി മുക്കി കണ്ണിന്റെ മുകളില്‍ അല്‍പനേരം വയ്ക്കണം. ഇത് അടുപ്പിച്ചു ചെയ്യണം.

ഉരുളക്കിഴങ്ങ്, തേന്‍, ഒലീവ് ഓയില്‍

ഉരുളക്കിഴങ്ങ്, തേന്‍, ഒലീവ് ഓയില്‍

ഉരുളക്കിഴങ്ങ്, തേന്‍, ഒലീവ് ഓയില്‍ എന്നിവയടങ്ങിയ മിശ്രിതം കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ്. ഒരു ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ ഒലീവ് ഓയില്‍, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തരയ്ക്കുക. ഈ മിശ്രിതം കണ്‍തടത്തില്‍ പുരട്ടാം. അല്‍പസമയം കഴിയുമ്പോള്‍ ഇത് കഴുകിക്കളയാം. ദിവസവും ഇത് അടുപ്പിച്ചു ചെയ്യുക.

ചെറുനാരങ്ങാനീരും ഉരുളക്കിഴങ്ങും

ചെറുനാരങ്ങാനീരും ഉരുളക്കിഴങ്ങും

ഒരു ഉരുളക്കിഴങ്ങും 4 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്തരയ്ക്കുക. ഈ പേസ്റ്റ് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. പിന്നീട് ഈ മിശ്രിതം പഞ്ഞിയില്‍ എടുത്ത്ു കണ്ണിന്റെ മുകളില്‍ വയ്ക്കുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുക.

തക്കാളിയും ഉരുളക്കിഴങ്ങും

തക്കാളിയും ഉരുളക്കിഴങ്ങും

തക്കാളിയും ഉരുളക്കിഴങ്ങും അരച്ച് ഇത് തണുപ്പിച്ച് പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വയ്ക്കണം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ബദാം

ബദാം

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇതും ഉരുളക്കിഴങ്ങും ചേര്‍ത്തു മിക്‌സിയില്‍ അരയ്ക്കുക. ഇത് കണ്‍തടത്തില്‍ പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകണം. ഇത് ആവര്‍ത്തിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

ഉരുളക്കിഴങ്ങിന്റെ നീര് തൈരുമായി

ഉരുളക്കിഴങ്ങിന്റെ നീര് തൈരുമായി

ഉരുളക്കിഴങ്ങിന്റെ നീര് എടുക്കുക. ഇത് തൈരുമായി കലര്‍ത്തുക. ഈ മിശ്രിതത്തില്‍ പഞ്ഞി മുക്കി കണ്‍തടത്തില്‍ പുരട്ടുക. ഇത് അല്‍പം കഴിഞ്ഞു കഴുകിക്കളയാം. ഈ രീതി അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

ആപ്പിള്‍

ആപ്പിള്‍

ആപ്പിളിന്റെ തൊലി കളയുക. ഇതും ഉരുളക്കിഴങ്ങും ചേര്‍ത്തരയ്ക്കുക. ഇത് കണ്‍തടത്തില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആവര്‍ത്തിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

പുതിനയില, ഉരുളക്കിഴങ്ങ്

പുതിനയില, ഉരുളക്കിഴങ്ങ്

പുതിനയില, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് തണുപ്പിച്ച ശേഷം കണ്‍തടത്തില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആവര്‍ത്തിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

Read more about: skincare beauty
English summary

Home Remedies Using Potato To Treat Dark Circles

Home Remedies Using Potato To Treat Dark Circles, read more to know about