For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുറത്ത് കുരുക്കളോ, പരിഹാരം വീട്ടില്‍ തന്നെ

പുറത്തുണ്ടാകുന്ന കുരു വളരെ വേഗത്തില്‍ പ്രതിരോധിയ്ക്കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ നോക്കാം

|

മുഖക്കുരുവിനെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ പലപ്പോഴും പുറത്തുള്ള കുരുക്കളെക്കുറിച്ച് നമ്മള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ പിന്നീട് ഇത് പ്രശ്‌നമായി മാറുമ്പോഴാണ് ഇതിനെ എങ്ങനെ പ്രതിരോധിയ്ക്കാം എന്ന് നമ്മള്‍ ആലോചിക്കുന്നത്. താരനില്ല, മുടി തഴച്ച് വളരാന്‍ ഈ ഇല മതി

എന്നാല്‍ ഇനി നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ചര്‍മ്മ രോഗവിദഗ്ധനേയോ മറ്റ് പ്രതിവിധികളോ തേടേണ്ട ആവശ്യമില്ല. ചില വീട്ടുമാര്‍ഗ്ഗങ്ങളിലൂടെ ഇതിനെ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിലെ രോമകൂപങ്ങളിലൂടെയും മറ്റും ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ സുഷിരങ്ങളെ ഇല്ലാതാക്കുന്നു. അല്‍പം വെള്ളരിക്ക ചെറിയ കഷ്ണങ്ങളാക്കി പേസ്റ്റ് രൂപത്തിലാക്കി പുറത്ത് തേച്ച് പിടിപ്പിക്കുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

സവാള

സവാള

ആന്റിവൈറല്‍ പ്രോപ്പര്‍ട്ടീസ് ധാരാളമുള്ള ഒന്നാണ് സവാള. ഇത് ചര്‍മ്മ പ്രശ്‌നങ്ങളെ വളരെ വേഗത്തില്‍ തന്നെ പരിഹരിയ്ക്കുന്നു. ഇത് കുരുവിനെ മാത്രമല്ല ഇല്ലാതാക്കുന്നത് ചര്‍മ്മത്തിലെ പാടുകളേയും ഇല്ലാതാക്കും. രണ്ട് സവാളയുടെ നീര് എടുത്ത് അല്‍പം നാരങ്ങയും തേനും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. മുഖക്കുരുവിനും പൈനാപ്പിള്‍ പരിഹാരമാണ്. പൈനാപ്പിള്‍ നീരെടുത്ത് ഒരു പഞ്ഞി കൊണ്ട് പുറകില്‍ തേച്ച് പിടിപ്പിക്കം. ദിവസവും രണ്ട് നേരം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

ജാതിക്ക

ജാതിക്ക

ജാതിയ്ക്കയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ചര്‍മ്മത്തില്‍ എവിടെയുണ്ടാവുന്ന കുരുവിനേയും ഇല്ലാതാക്കും. അല്‍പം ജാതി പൊടിച്ചതും തേനും മിക്‌സ് ചെയ്ത് പുറത്ത് കുരുവുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

ഓറഞ്ച് തോല്‍

ഓറഞ്ച് തോല്‍

ഓറഞ്ച് തോല്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം.ഓറഞ്ച് തോല്‍ ഉണക്കിപ്പൊടിച്ച് അല്‍പം മഞ്ഞള്‍പ്പൊടിയും തേനും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

തക്കാളി

തക്കാളി

ആസിഡ് അംശം ഉള്ള ഒന്നാണ് തക്കാളി. തക്കാളി നീരെടുത്ത് അത് പുറത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്

 മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. മുള്‍ട്ടാണി മിട്ടിയും ചന്ദനപ്പൊടിയും റോസ് വാട്ടറും മിക്‌സ് ചെയ്ത് പുറത്ത് തേച്ച് പിടിപ്പിക്കാം. ദിവസം രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ഇതിലടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ഇത്തരത്തിലുള്ള കുരുക്കളെയെല്ലാം നിഷ്പ്രയാസം മാറ്റുന്നു. അല്‍പം നാരങ്ങ നീര് പുറത്ത് തേച്ച് പിടിപ്പിച്ചതിനു ശേഷം കഴുകിക്കളയാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയ്ക്ക് വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള കുരുവിനേയും മറ്റും ഇല്ലാതാക്കാനുള്ള കഴിവുണ്ട്. അല്‍പം ബേക്കിംഗ് സോഡ എടുത്ത് വെള്ളത്തില്‍ ചാലിച്ച് പുറത്ത് കുരുവുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് പുറത്തുണ്ടാകുന്ന എല്ലാ കുരുവിനേയും ഇല്ലാതാക്കുന്നു.

English summary

home remedies to treat back acne

Finally there is a solution for back acne! All you have to do is to use these simple and natural home remedies.
Story first published: Monday, March 20, 2017, 10:14 [IST]
X
Desktop Bottom Promotion