പാലും ബദാമും,മുഖത്തെ കറുത്ത കുത്തുകള്‍ക്കു പരിഹാരം

Posted By:
Subscribe to Boldsky

മുഖത്തെ കറുത്ത കുത്തുകള്‍ പലരേയും ബാധിയ്ക്കുന്ന സൗന്ദര്യപ്രശ്‌നമാണ്. പിഗ്മെന്റേഷനെന്നാണ് പൊതുവെ പറയുക.

പിഗ്മെന്റേഷന് പ്രധാന കാരണം സൂര്യപ്രകാശമാണ്. ഇതിനു പുറമെ പ്രായക്കൂടുതല്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എ്ന്നിവയും ഇതിനു കാരണമാകും.

പിഗ്മെന്റേഷന് പല വീ്ട്ടുവൈദ്യങ്ങളുമുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

ചന്ദനമരച്ചിടുന്നത്

ചന്ദനമരച്ചിടുന്നത്

ഹൈപ്പര്‍ പിഗ്മെന്റേഷന്‍ ഉള്ള സ്ഥലത്ത് ചന്ദനമരച്ചിടുന്നത് നല്ലതാണ്. രക്തചന്ദനവും നല്ലതു തന്നെ. വരണ്ട ചര്‍മമുള്ളവര്‍ ചന്ദനം പാല്‍, തേന്‍ എന്നിവ ചേര്‍ത്ത് പുരട്ടണം.

ഉരുളക്കിഴങ്ങിന്റെ നീരു പുരട്ടുന്നതും

ഉരുളക്കിഴങ്ങിന്റെ നീരു പുരട്ടുന്നതും

ഉരുളക്കിഴങ്ങിന്റെ നീരു പുരട്ടുന്നതും ഇതിന്റെ കഷ്‌ണം മുഖത്തു മസാജ്‌ ചെയ്യുന്നതും പിഗ്മെന്റേഷന്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്‌.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ അരച്ച്‌ ഇതില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു പിഗ്മെന്റേഷനുള്ളിടത്തു പുരട്ടുന്നത്‌ ഏറെ നല്ലതാണ്‌.

ബദാം

ബദാം

ബദാം അരച്ച് പാല്‍, തേന്‍ എന്നിവയില്‍ കലര്‍ത്തി മുഖത്തു തേയ്ക്കുന്നതും ഹൈപ്പര്‍ പിഗ്മെന്റേഷന്‍ മാറാന്‍ നല്ലതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ നല്ലൊരു പരിഹാരവഴിയാണ്. ഇതിന് സ്വാഭാവിക ബ്ലീച്ചിംഗ് ഇഫക്ടുള്ളതുതന്നെ കാരണം. ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

പൊടിച്ച ഓട്ട്സും, തൈരും

പൊടിച്ച ഓട്ട്സും, തൈരും

പൊടിച്ച ഓട്ട്സും, തൈരും ഏതാനും തുള്ളി നാരങ്ങ നീരും, തക്കാളി നീരും ചേര്‍ത്ത് ഇളക്കുക.

പപ്പായ

പപ്പായ

പപ്പായ തിളപ്പിക്കാത്ത പാലുമായി ചേര്‍ത്ത് പത്തുമിനുട്ട് നേരം മുഖം മസാജ് ചെയ്യുക. ഇത് മുഖത്തെ പാടുകള്‍ നീക്കാന്‍ സഹായിക്കും.

Read more about: beauty skincare
English summary

Home Remedies For Pigmentation

Home Remedies For Pigmentation, read more to know about,