For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വ്വേദമാണ് ഉറപ്പ് മുഖത്തിന്റെ നിറത്തിന്

നമ്മുടെ അടുക്കളയില്‍ തന്നെ നമുക്ക് ചെയ്യാവുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍. അവ എന്തൊക്കെ?

|

സൗന്ദര്യസംരക്ഷണത്തില്‍ ഇന്നത്തെ കാലത്ത് മിക്കവും ആദ്യം ആവശ്യപ്പെടുന്നത് മുഖത്തിനും ചര്‍മ്മത്തിനും നിറം വര്‍ദ്ധിപ്പിക്കണം എന്നതാണ്. എന്നാല്‍ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും ഉള്ള നിറം കൂടി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ കൃത്രിമ മാര്‍ഗ്ഗത്തിലൂടെ നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് നമ്മുടെ മുഖത്തേയും ചര്‍മ്മത്തേയും ബാധിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ക്കു പുറകേ പോവുന്നതിനു മുന്‍പ് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കണം.

കാരണം ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് എല്ലാം സൗന്ദര്യ പ്രശ്‌നങ്ങളേയും തരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ അത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് നിറം വര്‍ദ്ധിപ്പിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ വിപണിയില്‍ നിന്നും കിട്ടുന്ന പാര്‍ശ്വഫലങ്ങള്‍ അടങ്ങിയ ക്രീമുകളും മറ്റും തേക്കുന്നതിലും എത്രയോ ഭേദമാണ് നമ്മുടെ അടുക്കളയിലും നമുക്ക് ചുറ്റും നില്‍ക്കുന്ന ക്രീമുകളും മറ്റും തേക്കുന്നത്.

<strong>നിറം വേണോ, ഉരുളക്കിഴങ്ങ് നീരില്‍ തൈര് ചേര്‍ക്കാം</strong>നിറം വേണോ, ഉരുളക്കിഴങ്ങ് നീരില്‍ തൈര് ചേര്‍ക്കാം

മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും. അതുകൊണ്ട് തന്നെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മുഖത്തിനും ചര്‍മ്മത്തിനും നിറം വര്‍ദ്ധിപ്പിക്കാം. പലരും പ്രയാസമെന്ന് കരുതി പല പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളും ഒഴിവാക്കി വിടുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇത്തരക്കാര്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പകരം പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍ നമുക്ക് ശീലമാക്കാം. ഇത് എളുപ്പത്തില്‍ തന്നെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുമെന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും വളരെയധികം ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നു.

മഞ്ഞളും പാലും ചന്ദനവും

മഞ്ഞളും പാലും ചന്ദനവും

മഞ്ഞളും പാലും ചന്ദനവും എല്ലാം പല വിധത്തിലാണ് നമ്മുടെ സൗന്ദര്യത്തെ സഹായിക്കുന്നത്. മഞ്ഞള്‍ അല്‍പം പാലില്‍ മിക്‌സ് ചെയ്ത് അതില്‍ അല്‍പം ചന്ദനപ്പൊടിയും ചേര്‍ക്കുക. ഇത് മൂന്നും പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ഇതോടൊപ്പം പാലും ചന്ദനവും ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു.

തേനും പാല്‍പ്പാടയും

തേനും പാല്‍പ്പാടയും

സൗന്ദര്യസംരക്ഷണത്തിലെ വെല്ലുവിളി ഉയര്‍ത്തുന്ന ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേനും പാല്‍പ്പാടയും. ഇവ രണ്ടും തുല്യ അളവില്‍ എടുത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും സൗന്ദര്യവും നിറവും നല്‍കും. അതോടൊപ്പം തന്നെ മുഖത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഉപ്പ്, പാല്‍ നാരങ്ങ നീര്

ഉപ്പ്, പാല്‍ നാരങ്ങ നീര്

ഉപ്പും പാലും നാരങ്ങ നീരും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കം നല്‍കുകയും മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്നു. ബ്ലാക്ക്‌ഹെഡ്‌സിനെ വേരോടെ പിഴുത് കളയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്.

എള്ളെണ്ണയും മഞ്ഞളും

എള്ളെണ്ണയും മഞ്ഞളും

സൗന്ദര്യ ഗുണങ്ങള്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് എള്ളെണ്ണ. പാചകത്തിനും സൗന്ദര്യത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് അത് മുഖത്തും ദേഹത്തും തേച്ച് പിടിപ്പിച്ച് അരമണഇക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിനും ചര്‍മ്മത്തിനും നല്ല തിളക്കം നല്‍കുകയും മുഖത്തുണ്ടാകുന്ന കറുത്ത പുള്ളികളും കുത്തുകളും മാറ്റുകയും ചെയ്യുന്നു.

തേനും കറുവപ്പട്ടയും മിശ്രിതം

തേനും കറുവപ്പട്ടയും മിശ്രിതം

തേനും അല്‍പം കറുവപ്പട്ട പൊടിയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം മുഖത്തിന്റെ സൗന്ദര്യവും നിലനിര്‍ത്തുന്നു. മാത്രമല്ല പ്രായമാകുന്നതോടെ മുഖത്തുണ്ടാകുന്ന പല തരത്തിലുള്ള ചുളിവുകളും മറ്റും ഇല്ലാതാക്കുന്നതിനും തേനും കറുവപ്പട്ടയും വളരെയധികം സഹായിക്കുന്നു. അകാല വാര്‍ദ്ധക്യത്തെ എന്നും അകലത്തില്‍ നിര്‍ത്താന്‍ തന്നെ ഇത് സഹായിക്കുന്നു.

കടലെണ്ണയും നാരങ്ങ നീരും

കടലെണ്ണയും നാരങ്ങ നീരും

കടലെണ്ണയാണ് ചര്‍മ്മത്തിന് നിറം കൂട്ടാനും ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം. കടലെണ്ണയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും നിറവും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇത് മുഖക്കുരുവിനും ബ്ലാക്ക്‌ഹെഡ്‌സിനും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം നിങ്ങള്‍ക്ക് ഇത് ശീലമാക്കാം.

 കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര്

എന്തിനും ഏതിനും പരിഹാരം കറ്റാര്‍ വാഴയില്‍ ഉണ്ട്. കറ്റാര്‍ വാഴ നീര് ഉപയോഗിച്ച് പല വിധത്തിലാണ് സൗന്ദര്യസംരക്ഷണത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നത്. ഇത് മുഖത്തിനും ശരീരത്തിനും നിറം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കറ്റാര്‍ വാഴ നീരെടുത്ത് മുഖത്തും ശരീരത്തിലും കക്ഷത്തിലും എല്ലാം തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒളിഞ്ഞിരിക്കുന്ന കറുപ്പിനെ വരെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

 മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

സൗന്ദര്യസംരക്ഷണത്തില്‍ എന്നും എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി. കളിമണ്ണ് പോലെയാണ് ഇതിന്റെ സ്വഭാവവും. മുള്‍ട്ടാണി മിട്ടി അല്‍പം റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മം ആരോഗ്യമുള്ളതും തിളങ്ങുന്നതുമാക്കാന്‍ സഹായിക്കുന്നു. മുഖത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

തൈര്

തൈര്

നമ്മുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് തൈര്. തൈര് ഉപയോഗിച്ച് ഏത് ചര്‍മ്മ പ്രതിസന്ധിയേയും നമുക്ക് പരിഹരിക്കാം. തൈര് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ഏറ്റവും നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച ഒന്നാണ്. തൈര് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം നല്ലതു പോലെ ഉണങ്ങുന്നു. ഉണങ്ങുമ്പോള്‍ റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. ഇതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടത് അത്യാവശ്യമാണ്.

 കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ് ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മസംരക്ഷണത്തിനും മികച്ച ഒന്നാണ്. ചര്‍മ്മം സംരക്ഷിക്കാന്‍ കാരറ്റ് ജ്യൂസ് നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇതില്‍ അല്‍പം നാരങ്ങ നീരും കൂടി മിക്‌സ് ചെയ്യണം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ഈ ഫേസ് പാക്ക് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം തന്നെ മുഖത്തിന് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

English summary

Herbal Beauty Tips For Glowing Skin

Here are some tested natural ways for glowing skin that you could try
Story first published: Tuesday, October 24, 2017, 10:55 [IST]
X
Desktop Bottom Promotion