മുഖത്തെ രോമം ഒരു ദിവസം കൊണ്ട് കളയാം

Posted By:
Subscribe to Boldsky

മുഖത്തെ രോമമായിരിക്കും പല സ്ത്രീകളേയും അലട്ടുന്ന പ്രധാന പ്രശ്‌നം. പലപ്പോഴും മുഖരോമം ഉണ്ടാക്കുന്ന പ്രശ്‌നം കൊണ്ട് വലയുന്ന സ്ത്രീകള്‍ ചില്ലറക്കാരല്ല. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ കയറി വേദന സഹിച്ച് രോമം പറിച്ച് കളയുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗ്ഗങ്ങളുണ്ട്.

മുഖത്തെ ചുളിവ് മാറ്റാന്‍ നല്ല പഴുത്ത പഴം

ഇത്തരം മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. മേല്‍ച്ചുണ്ടിലും താടിയിലും ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഒരിക്കലും സൗന്ദര്യത്തില്‍ തൃപ്തി തരുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ എങ്ങനെ ഇതിനെ പരിഹരിക്കണം എന്നതാണ് അറിയേണ്ട കാര്യം. വെറും ഒരു ദിവസം കൊണ്ട് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പപ്പായ

പപ്പായ

പപ്പായക്ക് ആരോഗ്യ ഗുണം മാത്രമല്ല ഇത്തരം ചില സൗന്ദര്യ ഗുണങ്ങള്‍ കൂടിയുണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പപ്പായ എന്നും മുന്നില്‍ തന്നെയാണ്. പപ്പായ നല്ലതു പോലെ പഴുത്ത ശേഷം രോമവളര്‍ച്ചയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാല്‍ കഴുകിക്കളയാം. ദിവസവും മൂന്ന് പ്രാവശ്യം ചെയ്താല്‍ തന്നെ രോമവളര്‍ച്ചക്ക് പരിഹാരം കാണാം.

 തേന്‍

തേന്‍

തേനാണ് മറ്റൊരു മാര്‍ഗ്ഗം. തേന്‍ കറുവപ്പട്ട എന്നിവ മിക്‌സ് ചെയ്ത് ഇത് ഓവനില്‍ വെച്ച് ചെറുതായി ചൂടാക്കാം. ശേഷം ചെറുചൂടോടെ മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് അമിത രോമവളര്‍ച്ചയെ തടയുകയും രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു.

 പഞ്ചസാരയും നാരങ്ങ നീരും

പഞ്ചസാരയും നാരങ്ങ നീരും

പഞ്ചസാരയും നാരങ്ങ നീരും നല്ലൊരു സ്‌ക്രബ്ബറാണ്. കാല്‍ക്കപ്പ് നാരങ്ങ നീര് രണ്ട് കപ്പ് പഞ്ചസാര എന്നിവ നല്ലതു പോലെ ചൂടാക്കിയ ശേഷം പഞ്ചസാര ഉരുകി വരുന്നു. ഇത് ഉരുകി ഒരു പരുവമാകുമ്പോള്‍ രോമത്തിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ചര്‍മ്മസംബന്ധമായ മറ്റ് ചില പ്രശ്‌നങ്ങള്‍ക്കും കൂടി ഉപയോഗിക്കുന്നു. ഇത് കൊളാജന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കുകയും ചര്‍മ്മം ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുട്ടയുടെ വെള്ള രോമവളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിച്ച് ലെയര്‍ ലെയറായി മാറ്റാം. ഇത് രോമം മുഴുവന്‍ പറിഞ്ഞ് പോരാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ് പരിപ്പ്

ഉരുളക്കിഴങ്ങ് പരിപ്പ്

ഉരുളക്കിഴങ്ങും പരിപ്പും സാമ്പാര്‍ വെക്കാന്‍ മാത്രമല്ല നല്ലത്. പരിപ്പ് രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. പിറ്റേ ദിവസം ഇത് ഉരുളക്കിഴങ്ങുമായി ചേര്‍ത്ത് അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു.

തുളസിയും ഉള്ളിയും

തുളസിയും ഉള്ളിയും

തുളസിയും ഉള്ളിയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. തുളസിയും ഉള്ളിയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതിന്റെ നീരെടുത്ത് അമിത രോമവളര്‍ച്ചയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു.

English summary

Ways To Get Rid Of Facial Hair Naturally

Ways To Get Rid Of Facial Hair Naturally That Actually Work read on...
Story first published: Friday, August 11, 2017, 10:47 [IST]
Subscribe Newsletter