For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരില്‍ മഞ്ഞള്‍ ചേര്‍ക്കൂ, മുഖം വെളുക്കും

എങ്ങനെയെല്ലാം തൈര് സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി മാറുന്നു എന്ന് നോക്കാം.

|

മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് നിറമില്ലായ്മ. മുഖത്തിന് നിറം കുറഞ്ഞാല്‍ അത് പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. നിറം കുറവിന് എന്നും നമ്മുടെ സമൂഹത്തില്‍ അല്‍പം സ്വീകാര്യത കുറവാണ്. ഇത് പലപ്പോഴും അറിയാവുന്നത് കൊണ്ട് തന്നെയാണ് പല പരസ്യ കമ്പനികളും മുഖത്തിനും ശരീരത്തിനും നിറം നല്‍കുന്ന ക്രീമും മറ്റ് ഉത്പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നത്. എങ്കിലും കറുപ്പും വെളുപ്പും ഒന്നുമല്ല ഒരിക്കലും മറ്റുള്ളവരുടെ കഴിവിനെ അളക്കുന്ന ഒന്ന്.

എങ്കിലും ഇന്നത്തെ കാലത്ത് കറുപ്പിനേക്കാള്‍ സ്വീകാര്യത വെളുപ്പിനുള്ളത് കൊണ്ടാണ് ബ്യൂട്ടിപാര്‍ലറുകളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതും. എന്ത് തന്നെയായാലും മുഖത്തിന്റെ ഉള്ള നിറം നിലനിര്‍ത്താനും മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാം. അതിലുപരി ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

പുരുഷന്‍ കൈക്കുഴ ഷേവ് ചെയ്യേണ്ടത് നിര്‍ബന്ധംപുരുഷന്‍ കൈക്കുഴ ഷേവ് ചെയ്യേണ്ടത് നിര്‍ബന്ധം

സൗന്ദര്യസംരക്ഷണത്തിന് എന്നും എപ്പോഴും പ്രതിസന്ധിയില്ലാതെ ചെയ്യാവുന്ന കാര്യങ്ങളില്‍ ഒന്നാണ് തൈരും മഞ്ഞളും എല്ലാം ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കണം. ഇത്തരത്തില്‍ തൈരിനോടൊപ്പം എന്തൊക്കെ ചേരുമ്പോള്‍ മുഖത്തിന് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിക്കും എന്ന് നോക്കാം. തൈരിന്റെ ഈ ഫേസ്പാക്കിലൂടെ നമുക്ക് നമ്മുടെ സൗന്ദര്യത്തെ ഒരു പൊളിച്ചെഴുത്ത് നടത്താവുന്നതാണ്.

തൈര്

തൈര്

തൈര് മാത്രം ഉപയോഗിച്ച് മാസ്‌കിടുക. ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നല്കും. ഇതിലെ ആന്റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം നല്കും.

ആപ്പിള്‍

ആപ്പിള്‍

ചര്‍മ്മത്തിന് അനുയോജ്യമായ ധാരാളം വിറ്റാമിനുകളടങ്ങിയ ആപ്പിള്‍ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഫലപ്രദമാണ്. ആപ്പിള്‍ തേനും തൈരുമായി ചേര്‍ത്താല്‍ മികച്ച ഫലം ലഭിക്കും. ഒരു ആപ്പിള്‍ എടുത്ത് തൊലി കളഞ്ഞ് അരച്ചെടുക്കുക. ഒരു ടേബിള്‍സ്പൂണ്‍ തൈരും തേനും ഇതില്‍ ചേര്‍ത്ത് മുഖത്ത് തേച്ച് ഉണങ്ങാനുവദിക്കുക. ഇത് ഇടക്കിടെ ചെയ്യുന്നത് ചര്‍മ്മം മിനുസവും തിളക്കവുമുള്ളതാകാന്‍ സഹായിക്കും. ഫേസ്പാക്കിന് പച്ച ആപ്പിളും ഉപയോഗിക്കാം.

 മാങ്ങ

മാങ്ങ

മങ്ങിയ നിറമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഇതിലേക്ക് തേനും ചേര്‍ത്ത് ഉപയോഗിക്കാം. ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന മാമ്പഴത്തെ അവഗണിക്കുക സാധ്യമല്ല. ധാരാളം വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ മാങ്ങ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതാണ്. ചര്‍മ്മത്തിലുണ്ടാകുന്ന പ്രായത്തിന്റെ മാറ്റങ്ങളെ തടയാനും ഇതിനാവും. 23 ടേബിള്‍ സ്പൂണ്‍ തൈര്, പഴുത്ത മാങ്ങയുടെ പകുതി ഭാഗവുമായ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇവ രണ്ടും ചേര്‍ന്ന് പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന് നല്ല നിറം നല്കും.

അവൊക്കാഡോ

അവൊക്കാഡോ

വരണ്ടതും, ഉണങ്ങിയതുമായ ചര്‍മ്മത്തിന് ഈ ഫേസ്പാക്ക് ഏറെ ഉത്തമമാണ്. അവൊക്കാഡോ, ഒലിവ് ഓയില്‍ എന്നിവയിലെ നനവ് നല്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തിന്റെ ആഴത്തില്‍ പ്രവര്‍ത്തിക്കുകയും, തൈര് വരണ്ട ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍ നല്കുകയും ചെയ്യും. പകുതി അവൊക്കാഡോ അരച്ചെടുത്ത്, അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും തൈരും ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് 1015 മിനുട്ടിന് ശേഷം കഴുകിക്കളയുക.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിനും ഉത്തമമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. മുട്ടവെള്ളയും തൈരും ചേര്‍ത്ത് മികച്ച ഫേസ്പാക്ക് തയ്യാറാക്കാം. ഒരു മുട്ട വെള്ള അല്പം തൈരുമായി ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേക്കാം. 1520 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം. ശേഷം ഒരു മോയ്ചറൈസറും തേക്കുക.

 ഓട്ട്‌സ് തൈരുമായി ചേര്‍ത്ത്

ഓട്ട്‌സ് തൈരുമായി ചേര്‍ത്ത്

എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമാണ് ഈ ഫേസ്പാക്ക്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം നനവ് നല്കാനും മികച്ച മാര്‍ഗ്ഗമാണിത്. കളങ്കങ്ങളില്ലാത്ത തിളക്കമാര്‍ന്ന ചര്‍മ്മത്തിന് ഈ ഫേസ്പാക്ക് ഉത്തമമാണ്. നന്നായി പൊടിച്ച ഓട്ട്‌സ് തൈരുമായി ചേര്‍ത്ത് ഏതാനും തുള്ളി തേനും ചേര്‍ത്ത് ഫേസ്പാക്ക് തയ്യാറാക്കാം. വൃത്തിയാക്കിയ മുഖത്ത് ഇത് തേച്ച് ഉണങ്ങാനനുവദിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകിയ ശേഷം, തുറന്ന രോമകൂപങ്ങള്‍ അടയ്ക്കാനായി തണുത്ത വെള്ളം ഒഴിച്ചും കഴുകുക.

തക്കാളി

തക്കാളി

തൈരിന്റെയും തേനിന്റെയും കഴിവുകള്‍ക്കൊപ്പം തക്കാളികൂടി ചേര്‍ക്കുമ്പോള്‍ മികച്ച ഫലം ലഭിക്കും. എല്ലാത്തരം ചര്‍മ്മത്തിനും ഇത് അനുയോജ്യമാണ്. ഒരു തക്കാളി ഒരു ടീസ്പൂണ്‍ തേനും, തൈരും ചേര്‍ത്ത് അരച്ച് മുഖത്ത് തേക്കുക. 1520 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം. വേണമെങ്കില്‍ തേനിന് പകരം ഒരു സ്പൂണ്‍ ബദാം ഓയില്‍ ചേര്‍ക്കാംവിറ്റാമിനുകളാല്‍ സമ്പന്നമായ ബദാം ഓയില്‍ ചര്‍മ്മത്തിന് തിളക്കം നല്കും.

 തൈരും വെള്ളരിക്കയും

തൈരും വെള്ളരിക്കയും

തൈരും വെള്ളരിക്കയും ചേര്‍ന്ന ഫേസ്പാക്കിനേക്കാള്‍ ഊര്‍ജ്ജദായകമായ മറ്റൊരു ഫേസ്പാക്കില്ല. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും കുരുക്കളെ അകറ്റുകയും, ചര്‍മ്മത്തിന്റെ നിറം മാറ്റത്തെ തടയുകയും ചെയ്യും. അരച്ച വെള്ളരിക്കയും, തൈരും ചേര്‍ത്ത് ഇത് തയ്യാറാക്കാം. ഇത് മുഖത്ത് തേച്ച് 1520 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. കണ്ണിന് മുകളില്‍ ഫേസ്പാക്കിനൊപ്പം രണ്ട് വെള്ളരിക്ക കഷ്ണങ്ങള്‍ കൂടി വെച്ചാല്‍ ഏറെ ഉത്തമം.

 മഞ്ഞളും തൈരും

മഞ്ഞളും തൈരും

മുഖത്തിന് ഏറ്റവും മികച്ച സൗന്ദര്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇത് നിങ്ങള്‍ തീര്‍ച്ചായായും ചെയ്തിരിക്കേണ്ടതാണ്. മഞ്ഞളും തൈരും കലര്‍ത്തി മാസ്‌കിടുന്നത് തിളക്കവും, വൃത്തിയും, നിറവുമുള്ള ചുളിവുകളും മുഖക്കുരുവുമില്ലാത്ത മുഖം സാധ്യമാക്കും. ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ തൈരില്‍ ചേര്‍ത്ത് മുഖത്ത് തേച്ച് 15 മിനുട്ട് ശേഷം കഴുകിക്കളയുക. മിനുസമുള്ള ചര്‍മ്മം ലഭിക്കാന്‍ ഇതിലേക്ക് തേനും ചേര്‍ക്കാം.

സ്‌ട്രോബെറി

സ്‌ട്രോബെറി

കഴിക്കാന്‍ മാത്രമല്ല ചര്‍മ്മകാന്തിക്കും ഉത്തമമാണ് സ്‌ട്രോബെറി. ചര്‍മ്മത്തിന് നല്ല നിറം ലഭിക്കാന്‍ ഇത് സഹായിക്കും. രണ്ട് സ്‌ട്രോബെറി നന്നായി അരച്ച് ഒരു സ്പൂണ്‍ തേനും, തൈരും ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് 1520 മിനുട്ട് ഇരിക്കുക. ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി മാസ്‌ക് നീക്കം ചെയ്ത ശേഷം ഒരു നാച്ചുറല്‍ മോയ്ചറൈസര്‍ ഉപയോഗിക്കുക.

 ഓറഞ്ച്

ഓറഞ്ച്

നനവും മൃദുലതയും വൃത്തിയും നേടാന്‍ സഹായിക്കുന്ന, ഏത് തരത്തിലുള്ള ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് ഈ ഫേസ് പാക്ക്. ഓറഞ്ചിന്റെ ഗുണമേന്മ തൈരുമായി ചേര്‍ത്ത് അതിന്റെ ഫലം നേടുക. അല്പം ഓറഞ്ച് ജ്യൂസ് തൈരുമായി ചേര്‍ത്ത് മുഖത്ത് തേക്കുക. 1015 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

English summary

curd Face Packs For Different Skin Types

Benefits Of Applying Curd On Your Face read on
Story first published: Thursday, November 30, 2017, 16:06 [IST]
X
Desktop Bottom Promotion