കണ്ണിനു ചുറ്റും ബദാം ഓയില്‍, ഒരാഴ്ച കഴിഞ്ഞാല്‍

Posted By:
Subscribe to Boldsky

സൗന്ദര്യ സംരക്ഷണത്തില്‍ പലപ്പോഴും വെല്ലുവിളിയാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ഓരോരുത്തരേയും ഓരോ തരത്തിലാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിവിധിയും ഓരോ തരത്തിലായിരിക്കും. മുഖക്കുരു, മുഖത്തെ പാടുകള്‍, കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ എന്നിവയെല്ലാം സൗന്ദര്യസംരക്ഷണത്തിന് പ്രശ്‌നം തീര്‍ക്കുന്ന ഒന്നാണ്.

ഒരൊറ്റ പാടു പോലുമില്ലാതെ മുഖം സംരക്ഷിക്കാം

സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് നമ്മള്‍ നേരിടുന്നത്. കണ്ണിനു താഴെയുള്ള കറുപ്പ് എത്രയൊക്കെ മറച്ച് വെച്ചാലും അത് മറ നീക്കി പുറത്തേക്ക് വരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പഴുത്ത പഴവും ബദാം ഓയിലും

പഴുത്ത പഴവും ബദാം ഓയിലും

നല്ലതു പോലെ പഴുത്ത പഴവും തേനും മിക്‌സ് ചെയ്ത് കണ്ണിനു താഴെ തേച്ച് പിടിപ്പിക്കുക. ഇത് ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. പഴത്തിന് മുഖത്തെ ഡള്‍നസ്സ് ഇല്ലാതാക്കി തിളക്കം നല്‍കാന്‍ കഴിയുന്നു.

ഉരുളക്കിഴങ്ങ് നീരും ഒലീവ് ഓയിലും

ഉരുളക്കിഴങ്ങ് നീരും ഒലീവ് ഓയിലും

ഉരുളക്കിഴങ്ങ് നീരും ഒലീവ് ഓയിലുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് രണ്ടും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുക്കികളയാവുന്നതാണ്. ഇത് ദിവസവും ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ കണ്ണിനു താഴെയുള്ള കറുപ്പുകള്‍ മാറ്റി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കും.

മഞ്ഞളും തൈരും

മഞ്ഞളും തൈരും

മഞ്ഞളും തൈരും നല്ലൊരു സൗന്ദര്യസംരക്ഷണ വര്‍ദ്ധിനിയാണ്. ഇവ രണ്ടും തുല്യ അളവില്‍ എടുത്ത് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 വെള്ളരിക്കയും ബദാം പേസ്റ്റും

വെള്ളരിക്കയും ബദാം പേസ്റ്റും

അല്‍പം ബദാം വെള്ളത്തിലിട്ട ശേഷം അത് നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത്തരത്തില്‍ ചെയ്ത് അതില്‍ അല്‍പം വെള്ളരിക്ക് നീരും കൂടി മിക്‌സ് ചെയ്ത് കണ്ണിനു താഴെ തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം നല്‍കുകയും ചെയ്യുന്നു.

തക്കാളി ഉലുവ പേസ്റ്റ്

തക്കാളി ഉലുവ പേസ്റ്റ്

തക്കാളിയും ഉലുവയും മിക്‌സ് ചെയ്ത് തേക്കുന്നതും സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ്. ഉലുവ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് വെച്ച് അത് അരച്ച് തക്കാളി പേസ്റ്റില്‍ ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരുവിനെ അകറ്റി മുഖം തിളങ്ങാന്‍ സഹായിക്കുകയും അതിലുപരി കണ്ണിനു താഴെയുള്ള കറുത്ത പാടിനെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

 നാരങ്ങ നീരും ചന്ദനപ്പൊടിയും

നാരങ്ങ നീരും ചന്ദനപ്പൊടിയും

നാരങ്ങ നീരും ചന്ദനപ്പൊടിയും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നതും മുഖത്തെയും കണ്ണിനു താഴെയും ഉള്ള കറുപ്പിന് പരിഹാരം നല്‍കുന്നു. ഇത് മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

പാല്‍പ്പാട മുള്‍ട്ടാണി മിട്ടി

പാല്‍പ്പാട മുള്‍ട്ടാണി മിട്ടി

പാല്‍പ്പാട മുള്‍ട്ടാണി മിട്ടിയില്‍ മിക്‌സ് ചെയ്ത് മുഖത്തും കണ്ണിനു താഴെയും തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ ചര്‍മ്മം മൃദുലമാക്കാനും മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

English summary

Best Home Remedies To Remove Dark Circles Under Eyes Permanently

Best Home Remedies To Remove Dark Circles Under Eyes Permanently read on..
Story first published: Tuesday, August 29, 2017, 12:38 [IST]
Subscribe Newsletter