മഞ്ഞളില്‍ അല്‍പം തേനെങ്കില്‍, മുഖത്തിന് നിറം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരുന്ന മാര്‍ഗ്ഗമാണ് ഉള്ളത്. പക്ഷേ പല മാര്‍ഗ്ഗങ്ങളും പല വിധത്തില്‍ നമ്മളെ പ്രതിസന്ധിയിലാക്കുന്നു എന്നതാണ് സത്യം. ഇന്നത്തെ കാലത്തെ സൗന്ദര്യസംരക്ഷണം പലപ്പോഴും ചര്‍മ്മത്തിന് പാര്‍ശ്വഫലങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കണം.

കക്ഷത്തിലെ കരുവാളിപ്പിന് പരിഹാരം ഉരുളക്കിഴങ്ങ്

മഞ്ഞള്‍ കാലങ്ങളായി സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിന് മിനക്കെടണ്ടേ എന്ന ചിന്തയാണ് പലരേയും ഇത്തരം മാര്‍ഗ്ഗങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാല്‍ മഞ്ഞളിനോടൊപ്പം അല്‍പം തേനും കൂടി ചേരുമ്പോള്‍ അത് സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

മഞ്ഞളും തേനും

മഞ്ഞളും തേനും

മഞ്ഞളിന് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. തേനിനാകട്ടെ മുഖത്തിന് മൃദുത്വം നല്‍കാനും കഴിയും. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാജിക് കാണിക്കാന്‍ സഹായിക്കുന്നു. എന്തൊക്കെയാണ് മഞ്ഞളും തേനും മുഖത്ത് കാണിക്കുന്നത് എന്ന് നോക്കാം.

മുഖത്തിന് നിറം

മുഖത്തിന് നിറം

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് മഞ്ഞളും തേനും. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. രണ്ട് സ്പൂണ്‍ മഞ്ഞളില്‍ ഒരു സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയണം.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

ചിലര്‍ക്ക് മഞ്ഞള്‍ മുഖത്തുപയോഗിക്കുമ്പോള്‍ അത് മുഖക്കുരുവിന് കാരണമാകുന്നു. എന്നാല്‍ മുഖക്കുരുവിനേയും മുഖക്കുരു പാടിനേയും ഇല്ലാതാക്കാനുള്ള കഴിവ് മഞ്ഞള്‍ തേനുമായി ചേരുമ്പോള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ മുഖക്കുരുവിനെ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമാണ് മഞ്ഞള്‍ തേന്‍ മിശ്രിതം.

കഴുത്തിലെ ചുളിവുകള്‍

കഴുത്തിലെ ചുളിവുകള്‍

മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചുളിവുകളാണ് മറ്റൊരു പ്രധാന പ്രശ്‌നം. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം മഞ്ഞള്‍ തേന്‍ മിശ്രിതത്തിലുണ്ട്. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 സ്‌ട്രെച്ച് മാര്‍ക്കിന് പരിഹാരം

സ്‌ട്രെച്ച് മാര്‍ക്കിന് പരിഹാരം

സ്‌ട്രെച്ച് മാര്‍ക്‌സ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തേനും മഞ്ഞളും. ഇവ രണ്ടും സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് സ്‌ട്രെച്ച് മാര്‍ക്കിനെയെല്ലാം ഇല്ലാതാക്കുന്നു.

 പൊള്ളിയ പാടുകള്‍

പൊള്ളിയ പാടുകള്‍

പൊള്ളിയ പാടുകളാണ് മറ്റൊരു പ്രശ്‌നം. ഇത് കാലങ്ങള്‍ കഴിഞ്ഞാലും ഇത് പോലെ തന്നെ കിടക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കും പാടുകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം തേനിലും മഞ്ഞളിലും ഉണ്ട്.

പിഗ്മെന്റെഷന്‍

പിഗ്മെന്റെഷന്‍

ചര്‍മ്മത്തില പിഗ്മെന്റേഷന് പരിഹാരം കാണാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് തേനും മഞ്ഞളും. ഇതില്‍ അല്‍പം നാരങ്ങ നീരും കൂടി ചേരുമ്പോള്‍ അത് പല തരത്തിലും ഈ പ്രശ്‌നത്തെ നേരിടുന്നു.

 ഉപ്പൂറ്റി വിണ്ടുകീറുമ്പോള്‍

ഉപ്പൂറ്റി വിണ്ടുകീറുമ്പോള്‍

ഉപ്പൂറ്റി വിണ്ടു കീറലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തേനും മഞ്ഞളും. ഇതില്‍ അല്‍പം വെളിച്ചെണ്ണ കൂടി മിക്‌സ് ചെയ്ത് കാലില്‍ ഉപ്പൂറ്റിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് വിള്ളലിന് പരിഹാരം നല്‍കുന്നു.

English summary

Best Benefits Of Turmeric honey mix For Skin

How Does Turmeric and honey mix Benefit The Skin read on.
Story first published: Friday, October 6, 2017, 10:49 [IST]