മുള്‍ട്ടാണി മിട്ടി മൂന്ന് ദിവസം, ഫലം അവിശ്വസനീയം

Posted By:
Subscribe to Boldsky

കളിമണ്ണ് സൗന്ദര്യസംരക്ഷണത്തില്‍ ഉപയോഗിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. അതിസുന്ദരിയായ ക്ലിയോപാട്ര വരെ നൈല് നദീ തീരത്തെ കളിമണ്ണാണ് സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നത്. സൗന്ദര്യസംരക്ഷണത്തില്‍ അത്രയേറെ ഫലപ്രദമാണ് മണ്ണ് എന്നത് തന്നെ കാര്യം.

പാല്‍ കുടിച്ചാലല്ല വെളുക്കുന്നത്, അതിനായി

എന്നാല്‍ കളിമണ്ണിനു പകരം ഉപയോഗിക്കാവുന്ന ഒന്നുണ്ട്. അതാണ് മുള്‍ട്ടാണി മിട്ടി. കളിമണ്ണ് ഉപയോഗിക്കുമ്പോള്‍ ലഭിയ്ക്കുന്ന അതേ ഫലം തന്നെയാണ് മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുമ്പോഴും ലഭിയ്ക്കുന്നത്. മുള്‍ട്ടാണി മിട്ടിയില്‍ യാതൊരു തരത്തിലുള്ള രാസവസ്തുക്കളും അടങ്ങിയിട്ടുമില്ല. സൗന്ദര്യസംരക്ഷണത്തില്‍ മുള്‍ട്ടാണി മിട്ടി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

എണ്ണമയം ഇല്ലാതാക്കാന്‍

എണ്ണമയം ഇല്ലാതാക്കാന്‍

മുഖത്തെ എണ്ണമയം പലപ്പോഴും പലരേയും പ്രശ്‌നത്തിലാക്കാറുണ്ട്. എന്നാല്‍ മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കി മുഖം സുന്ദരമാക്കാന്‍ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാം. മാത്രമല്ല മുഖത്തെ അഴുക്കിനേയും ഇത് ഇല്ലാതാക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അല്‍പം മുള്‍ട്ടാണി മിട്ടി റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. മുഖത്തെ എണ്ണമയം നീക്കി അഴുക്കിനെ ആഴത്തില്‍ തുടച്ച് നീക്കുന്നു.

 മുഖത്തെ പാട് മാറാന്‍

മുഖത്തെ പാട് മാറാന്‍

മുഖത്തുണ്ടാകുന്ന ഏത് തരത്തിലുള്ള പാടുകളായാലും അതിനെ ഇല്ലാതാക്കാന്‍ മുള്‍ട്ടാണി മിട്ടി മതി. നാരങ്ങ നീരില്‍ മുള്‍ട്ടാണി മിട്ടി കുഴച്ച് മുഖത്തിട്ട് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഈ ഫേസ് പാക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുടരാം.

 നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍ പല വഴികളും തേടുന്നവരാണ് നമ്മള്‍. എന്നാല്‍ കൃത്രിമ മാര്‍ഗ്ഗത്തിലൂടെ പല തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നു.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം തൈര് ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസമെങ്കിലും ഉപയോഗിക്കേണ്ടതാണ്.

 മുഖക്കുരുവും പാടുകളും

മുഖക്കുരുവും പാടുകളും

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും മുഖക്കുരുവും നിമിഷ നേരം കൊണ്ട് മാറ്റാനും മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടിയില്‍ വേപ്പില അരച്ചതും അല്‍പം കര്‍പ്പൂരവും ചാലിച്ച് റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

ചര്‍മ്മത്തിന്റെ ഇലാസ്തികത

ചര്‍മ്മത്തിന്റെ ഇലാസ്തികത

ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. ഗ്ലിസറിനും മുട്ടയുടെ വെള്ളയും മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കും.

 താരന് പ്രതിവിധി

താരന് പ്രതിവിധി

മുഖസംരക്ഷണത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിനും ഫലപ്രദമായ മാര്‍ഗ്ഗമാണ് മുള്‍ട്ടാണി മിട്ടി. മുള്‍ട്ടാണി മിട്ടിയില്‍ നാരങ്ങ നീര് ചേര്‍ത്ത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. ഇത് താരനെ പ്രതിരോധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Benefits of Multani Mitti for Face and Hair, A Well-Rounded Beauty Regime

Benefits of Multani Mitti for Face and Hair, A well-Rounded Beauty Regime.
Story first published: Tuesday, May 23, 2017, 10:30 [IST]