കറ്റാര്‍വാഴയിലല്‍പം തേന്‍ ചേര്‍ത്ത് മുഖത്ത്

Posted By:
Subscribe to Boldsky

ആരോഗ്യ-സൗന്ദര്യ ഗുണങ്ങളില്‍ മുന്നിലാണ് കറ്റാര്‍ വാഴ. ഇത് മാത്രമല്ല കേശസംരക്ഷണത്തിനും ഒട്ടും പുറകിലല്ല കറ്റാര്‍ വാഴ. മുടിയും ചര്‍മ്മവുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കറ്റാര്‍ വാഴ മുന്നിലുണ്ട്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ സാധാരണയായി വളര്‍ത്താന്‍ പറ്റുന്ന ഒന്നാണ് ഇത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളെക്കുറിച്ചും ചിന്തിക്കേണ്ടി വരില്ല.

കറ്റാര്‍വാഴയില്‍ അല്‍പം തേന്‍ കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവും. നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍ വാഴ മികച്ച പരിഹാരമാണ്. മുഖസൗന്ദര്യത്തിനും മുടി സൗന്ദര്യത്തിനും ഫലപ്രദമായി കറ്റാര്‍ വാഴ ഉപയോഗിക്കാം. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് കറ്റാര്‍ വാഴ.

കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല. മാത്രമല്ല സൗന്ദര്യത്തെ അലട്ടുന്ന ഏത് പ്രശ്‌നത്തേയും നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും സാധിക്കുന്നു. ഇതില്‍ അല്‍പം തേന്‍ കൂടി ചേരുമ്പോള്‍ അത് സൗന്ദര്യത്തിന് ഇരട്ടി ഫലമാണ് നല്‍കുന്നത്. എന്തൊക്കെയാണ് സൗന്ദര്യത്തിന്റെ കാര്യത്തില്‍ തേനും കറ്റാര്‍ വാഴയും ചെയ്യുന്നതെന്ന് നോക്കാം. അതിനായി എന്തൊക്കെ ചെയ്യണമെന്ന് നോക്കൂ.

ബ്ലീച്ച് ചെയ്ത ഗുണം

ബ്ലീച്ച് ചെയ്ത ഗുണം

ബ്ലീച്ച് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങി സമയം മിനക്കെടുത്തുന്നവര്‍ക്ക് ഇനി കറ്റാര്‍ വാഴ നീരില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് ബ്ലീച്ച് ചെയ്തതു പോലെ മുഖം തിളങ്ങാനും മാത്രമല്ല പാര്‍ശ്വഫലങ്ങളില്ലാതെ മുഖം സംരക്ഷിക്കുകയും ചെയ്യുന്നു.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും തേനും മിക്‌സ് ചെയ്ത് അതില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു.

ശരീരത്തിലെ ചൊറിച്ചില്‍

ശരീരത്തിലെ ചൊറിച്ചില്‍

ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്‍കുന്നു. ഇതില്‍ തേന്‍ ചേരുമ്പോള്‍ ഗുണം വര്‍ദ്ധിക്കുന്നു.

മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണെങ്കില്‍ അതിന് പരിഹാരം കാണാന്‍ ഇതിലും മികച്ച വഴി ഇല്ലെന്ന് തന്നെ പറയാം. അത്രയേറെ ഗുണകരമാണ് കറ്റാര്‍ വാഴയില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത്.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം മൂലം മുഖത്തും കഴുത്തിലും കൈയ്യിലും ഉണ്ടാവുന്ന ചുളിവുകളാണ് മറ്റൊരു പ്രധാന പ്രശ്‌നം. അതിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗം കറ്റാര്‍ വാഴയും തേനും മിക്‌സ് ചെയ്ത് തേക്കുമ്പോള്‍ ലഭിക്കുന്നു.

ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം

ചുമയും ജലദോഷവും മാറ്റാന്‍ ഉത്തമൗഷധമാണ് കറ്റാര്‍വാഴ. ഇതില്‍ ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. കറ്റാര്‍വാഴ നീരിനോടൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ജലദോഷവും ഉടന്‍ മാറും.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. പ്രത്യേകിച്ച് ശൈത്യകാലത്താണ് ദഹനപ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്. എന്നാല്‍ എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കറ്റാര്‍വാഴയിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല രോഗങ്ങളില്‍ നിന്ന് എന്നനേക്കുമായി ഒരു പരിഹാരം നല്‍കുകയും ചെയ്യുന്നു.

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ് ഇന്ന് ചെറുപ്പക്കാരിലും കണ്ടു വരുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ പരിഹാരം കറ്റാര്‍വാഴയിലുണ്ട്. കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിയ്ക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കും.

നഖം പൊട്ടുന്നത്

നഖം പൊട്ടുന്നത്

നഖം പൊട്ടുന്നത് നമ്മളില്‍ സ്ഥിരമുള്ള കാഴ്ചയാണ്. എന്നാല്‍ പലപ്പോഴും ഇതിനു പ്രതിവിധി നമുക്കറിയില്ല. പക്ഷേ ഇനിമുതല്‍ അല്‍പം കറ്റാര്‍വാഴ ജ്യൂസ് ഒലീവ് ഓയില്‍ തേന്‍ എന്നിവ മിക്സ് ചെയ്ത് നഖത്തില്‍ തേച്ചു പിടിപ്പിച്ചാല്‍ മതി. മാത്രമല്ല ശരീരം വരളുന്നതിനും ഈ മിശ്രിതം പരിഹാരം നല്‍കും.

താരന് പരിഹാരം

താരന് പരിഹാരം

താരന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച വഴിയാണ് കറ്റാര്‍ വാഴയും നാരങ്ങ നീരും. താരന്‍ മാത്രമല്ല മുടിസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കറ്റാര്‍വാഴയ്ക്ക് കഴിയും. ഇവ രണ്ടും ചേര്‍ന്ന മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയുക.

മിനുസമുള്ള മുടിക്ക്

മിനുസമുള്ള മുടിക്ക്

വരണ്ട മുടി മിനുസമുള്ളതാക്കാന്‍ ഏറ്റവും നല്ല പ്രകൃതി ദത്ത ഔഷധമാണ് കറ്റാര്‍വാഴയുടെ നീര്. വെളിച്ചെണ്ണയും തൈരും കറ്റാര്‍വാഴ നീരില്‍ മിക്സ് ചെയ്ത് പുരട്ടുക. ഇത് മുടി മിനുസമുള്ളതാക്കും.

English summary

beauty benefits of aloe vera honey face pack

Aloe vera gel and lemon juice are full of vitamin-rich ingredients for the skin.
Story first published: Wednesday, November 8, 2017, 12:32 [IST]
Please Wait while comments are loading...
Subscribe Newsletter