തുളസിയിലെങ്ങനെ സൗന്ദര്യം കാക്കാം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ പലപ്പോഴും പെട്ടെന്ന് ഫലം ലഭിക്കാത്തത് പലരേയും നിരാശരാക്കാറുണ്ട്. അതുകൊണ്ട് തന്നെ പലരും കൃത്രിമ മാര്‍ഗ്ഗങ്ങളിലേക്ക് ആകൃഷ്ടരാവുന്നതും. അത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.

വെളുക്കാന്‍ മടിയില്ലാതെ തേക്കാം കറ്റാര്‍ വാഴ

എന്നാല്‍ ഉപയോഗിക്കുന്നതിലൂടെ തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. തുളസി ഇത്തരത്തില്‍സ ൗന്ദര്യത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്തൊക്കെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം കാണാന്‍ തുളസി സഹായിക്കുന്നത് എന്ന് നോക്കാം.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് നിറം എന്നതിലുപരി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. നല്ലതു പോലെ അരച്ച തുളസി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു ആശ്വാസമാണ് തുളസി. തുളസി നീര് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി ഇത് മുഖക്കുരുവിനെ ഇല്ലാതാക്കുന്നു.

 മുഖക്കുരു പാട് മാറാന്‍

മുഖക്കുരു പാട് മാറാന്‍

മുഖക്കുരു പാട് മാറാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. തുളസിയില്‍ അല്‍പം ഓറഞ്ച് തോല്‍ പൊടിച്ചത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു പാട് അകറ്റാന്‍ സഹായിക്കുന്നു.

മുഖത്തെ ചുളിവകറ്റാന്‍

മുഖത്തെ ചുളിവകറ്റാന്‍

മുഖത്തെ ചുളിവിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. തുളസി അരച്ച് അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തെ ചുളിവിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചിലര്‍ക്ക് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചൊറിച്ചിലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. തുളസി അരച്ച് അല്‍പം പാലില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നു.

മുടി നരക്കുന്നതിന്

മുടി നരക്കുന്നതിന്

മുടി നരക്കുന്നതിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് തുളസി. തുളസി പൗഡര്‍ രൂപത്തിലാക്കി അതിലല്‍പ്പം നെല്ലിക്കപ്പൊടി മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ നര മാറ്റി മുടിക്ക് നിറം നല്‍കുന്നു.

അകാല വാര്‍ദ്ധക്യം തടയുന്നു

അകാല വാര്‍ദ്ധക്യം തടയുന്നു

അകാല വാര്‍ദ്ധക്യം കൊണ്ടുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തുളസിക്ക് കഴിയും.തുളസി നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

English summary

Amazing Ways To Use Tulsi For Skin Care Problems

Tulsi is great for the skin when used externally and when consumed.
Story first published: Thursday, September 21, 2017, 19:30 [IST]