തേനും മഞ്ഞളും ഒരാഴ്ച നിറം വര്‍ദ്ധിക്കും ഉറപ്പ്

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് തന്നെയാണ് എപ്പോഴും പ്രാധാന്യം നല്‍കേണ്ടത്. കാരണം ഇതൊരിക്കലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കില്ല എന്നത് കൊണ്ട് തന്നെ. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒന്നു കൂടി ഉറപ്പിക്കുന്നതാണ് പലപ്പോഴും മഞ്ഞളിന്റെ സൗന്ദര്യസംരക്ഷണ ഉപയോഗങ്ങള്‍. കാരണം പലപ്പോഴും പല വിധത്തിലാണ് സൗന്ദര്യത്തിന് മഞ്ഞള്‍ ഉപയോഗിക്കുന്നത്.

ചര്‍മ്മം പട്ടുപോലെയാവാന്‍ കഞ്ഞിവെള്ളം

മഞ്ഞളിനോടൊപ്പം അല്‍പം തേന്‍ കൂടി ചേരുമ്പോള്‍ ഇതിന്റെ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. നിറം പോരെന്നും മുഖത്തിന് തിളക്കമില്ലെന്നും പരാതി പറയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് മഞ്ഞളും തേനും. മഞ്ഞള്‍ അരച്ച് അതില്‍ രണ്ട് സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് നോക്കൂ. ഇത് നല്‍കുന്ന ഗുണം ചില്ലറയല്ല. എന്തൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കാണ് ഇതിലൂടെ പരിഹാരം കാണാന്‍ കഴിയുന്നതെന്ന് നോക്കാം.

മുഖത്തിന് നിറം

മുഖത്തിന് നിറം

മുഖത്തിന് നിറം വേണമെന്ന് ആഗ്രഹമുണ്ടോ, എങ്കില്‍ മഞ്ഞള്‍ തേന്‍ മിശ്രിതം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ ഇരുണ്ട പാടുകള്‍ക്കും കറുത്ത കലകള്‍ക്കും വിട നല്‍കി മുഖത്തിന് തിളക്കം നല്‍കുന്നു.

കറുത്ത പുള്ളികള്‍

കറുത്ത പുള്ളികള്‍

ചിലര്‍ക്ക് മുഖത്ത് കറുത്ത പുള്ളികള്‍ ഉണ്ടാവുന്നു. ഇതിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് തേന്‍ മഞ്ഞള്‍ മിശ്രിതം. ഇത് ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് തേച്ച് പിടിപ്പിക്കാം. രണ്ടാഴ്ച കൊണ്ട് തന്നെ മുഖത്തെ കറുത്ത പുള്ളികള്‍ക്കും പാടുകള്‍ക്കും പരിഹാരം കാണാം.

 എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മഞ്ഞള്‍ തേന്‍ മിശ്രിതം. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. മുഖക്കുരു പാട് മാറ്റാനും ഒരു പാടു പോലുമില്ലാതെ പട്ടുപോലെ മിനുത്ത ചര്‍മ്മം നല്‍കാനും ഈ ഫേസ്പാക്കിനു കഴിയും.

 വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ മഞ്ഞള്‍ തേന്‍ മിശ്രിതം ഉപയോഗിക്കാം.

 അകാല വാര്‍ദ്ധക്യത്തിന് പ്രതിരോധം

അകാല വാര്‍ദ്ധക്യത്തിന് പ്രതിരോധം

അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ തേന്‍ മിശ്രിതം. ഇത് സൗന്ദര്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്‌നമാണ്. അതിന് പരിഹാരം കാണാന്‍

 ചുളിവുകള്‍ക്ക് പരിഹാരം

ചുളിവുകള്‍ക്ക് പരിഹാരം

ചുളിവുകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും പല തരത്തിലാണ് പ്രതിസന്ധി രൂപപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് നല്ലൊരു പരിഹാരമാണ് തേനും മഞ്ഞളും. ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം നല്‍കുന്നു.

English summary

Amazing Turmeric and honey Face Pack for skin problems

Let’s take a look at these amazing face masks that use turmeric and honey.
Story first published: Thursday, September 14, 2017, 10:42 [IST]
Subscribe Newsletter