വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്ത് തേക്കൂ

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ പലരും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതും അത്യാവശ്യമാണ്. വെളിച്ചെണ്ണ ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

താരനെ പൂര്‍ണമായും തുരത്താം കറുവയില

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് നിറം കുറവാണ്. നിറം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ മഞ്ഞള്‍ ചേരുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ വെളിച്ചെണ്ണ കൊണ്ടുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

വെളിച്ചെണ്ണയും മഞ്ഞളും

വെളിച്ചെണ്ണയും മഞ്ഞളും

ശരീരത്തിനും മുഖത്തിനും നിറം നല്‍കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വെളിച്ചെണ്ണയും മഞ്ഞളും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത്. ഇത് മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു. ഒരാഴ്ച സ്ഥിരമായി തേച്ചാല്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് ശരീരത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാം. ഇതും ശരീരത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണയും തക്കാളി നീരും

വെളിച്ചെണ്ണയും തക്കാളി നീരും

വെളിച്ചെണ്ണയും തക്കാളി നീരും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിനും കഴുത്തിനും നിറം നല്‍കാനും മുഖത്തെ കറുത്ത പാടുകളും കലകളും പോവാനും സഹായിക്കുന്നു.

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ മൃദുലത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മം സോഫ്റ്റ് ആക്കുകയും ചെയ്യുന്നു.

 വെളിച്ചെണ്ണയില്‍ചന്ദനം

വെളിച്ചെണ്ണയില്‍ചന്ദനം

വെളിച്ചെണ്ണ ചൂടാക്കി ചന്ദനം അതില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും കറുത്ത പാടുകളും പുള്ളികളും മാറ്റി മുഖം തിളങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയും തേങ്ങാപ്പാലും

വെളിച്ചെണ്ണയും തേങ്ങാപ്പാലും

വെളിച്ചെണ്ണയും തേങ്ങാപ്പാലും മിക്‌സ് ചെയ്ത് തേക്കുന്നതും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. ചര്‍മ്മത്തെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 പഞ്ചസാരയും വെളിച്ചെണ്ണയും

പഞ്ചസാരയും വെളിച്ചെണ്ണയും

പഞ്ചസാര അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കുന്നു. ഇത് മുഖത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്.

English summary

Amazing Beauty Tricks With Coconut Oil

Discover the natural beauty benefits of coconut oil for your hair, skin, and face.
Story first published: Sunday, August 20, 2017, 15:02 [IST]
Subscribe Newsletter