For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറം വര്‍ദ്ധിപ്പിക്കും, ഉറപ്പുള്ള നാടന്‍പൊടിക്കൈ

ചര്‍മ്മത്തിന്റെ പ്രതിസന്ധിയെ ഇല്ലാതാക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

|

ചര്‍മ്മത്തിന് തിളക്കം നല്‍കാനും നിറം നല്‍കാനും വേണ്ടി കഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചെന്നു ചാടുന്നത് പലപ്പോഴും അബദ്ധങ്ങളില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പലപ്പോഴും ഇത്തരം പ്രതിസന്ധികളില്‍ ഏറ്റവും ഫലപ്രദമായി ചെയ്യേണ്ടത് നാടന്‍ കൂട്ടുകള്‍ തന്നെയാണ്. പലപ്പോഴും നാടന്‍ വഴികള്‍ തരുന്ന അത്രയും ഗുണവും ഉറപ്പും യാതൊരു കാരണവശാലും കൃത്രിമക്കൂട്ടുകളില്‍ നിന്നും ലഭിക്കില്ല.

കൂടുതല്‍ വായനക്ക്‌: രണ്ടേ രണ്ട് കൂട്ട് മതി നരമാറി മുടി തിളങ്ങാന്‍കൂടുതല്‍ വായനക്ക്‌: രണ്ടേ രണ്ട് കൂട്ട് മതി നരമാറി മുടി തിളങ്ങാന്‍

വീട്ടില്‍ തന്നെ ചെയ്യാവുന്ന നല്ല നാടന്‍ പൊടിക്കൈകള്‍ നിങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കല്ലാം പരിഹാരമാണ്. തിളങ്ങുന്ന നിറമുള്ള ചര്‍മ്മത്തിനായി അല്‍പ സമയം മാറ്റി വെക്കൂ. ഇത് സൗന്ദര്യസംരക്ഷണത്തിന് മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കണ്ണിനുചുറ്റുമുള്ള കറുപ്പ്

കണ്ണിനുചുറ്റുമുള്ള കറുപ്പ്

കണ്ണിനു ചുറ്റും കറുപ്പ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഉറക്കമില്ലായ്മ, അമിത ജോലി തുടങ്ങിയവയെല്ലാം ഇതിന്റെ കാരണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇതിനെ നാടന്‍ പ്രയോഗത്തിലൂടെ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് ഇതിന് യഥാര്‍ത്ഥ പരിഹാര മാര്‍ഗ്ഗം. മുട്ടയുടെ വെള്ള നല്ലതു പോലെ പതപ്പിച്ച് ഒരു ബ്രഷ് ഉപയോഗിച്ച് ഇത് കണ്ണിനു താഴെ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയണം. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു.

ബ്ലാക്ക് ഹെഡ്‌സ്

ബ്ലാക്ക് ഹെഡ്‌സ്

ബ്ലാക്ക് ഹെഡ്‌സ് ആണ് തലവേദന ഉണ്ടാക്കുന്ന മറ്റൊന്ന്. എത്രയൊക്കെ പരിഹരിച്ചാലും ഈ പ്രശ്‌നം വീണ്ടും വീണ്ടും വരുന്നു. എന്നാല്‍ ഇനി ബ്ലാക്ക്‌ഹെഡ്‌സിനെ പരിഹരിക്കാന്‍ വീട്ടില്‍ തന്നെ വഴിയുണ്ട്.

 പരിഹാര മാര്‍ഗ്ഗം

പരിഹാര മാര്‍ഗ്ഗം

പഞ്ചസാര പൊടിച്ചത്, അല്‍പം വെളിച്ചെണ്ണ, സ്‌ട്രോബെറി അരച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ മൂന്നും ചേര്‍ത്ത് അരച്ച് ബ്ലാക്ക്‌ഹെഡ്‌സിനു മുകളില്‍ പുരട്ടാം. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു.

ചര്‍മ്മം വരണ്ടതാണോ?

ചര്‍മ്മം വരണ്ടതാണോ?

വരണ്ട ചര്‍മ്മമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പ്രത്യേകിച്ച് ഈ കാലാവസ്ഥയില്‍ വരണ്ട ചര്‍മ്മം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കാന്‍ ചെയ്യേണ്ട മാര്‍ഗ്ഗം എന്താണെന്ന് നോക്കാം.

പരിഹാരം ഇതാ

പരിഹാരം ഇതാ

നല്ലതു പോലെ പഴുത്ത ആവക്കാഡോ പേസ്റ്റ് രൂപത്തിലാക്കിയതും കാല്‍ കപ്പ് തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് പത്ത് മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

നീര്‍ച്ചുഴി

നീര്‍ച്ചുഴി

തടി കൂടുമ്പോള്‍ കാലിന്റെ തുടയിലും വയറിലും കാണുന്ന ഒരു പ്രശ്‌നമാണ് നീര്‍ച്ചുഴി. എന്നാല്‍ നീര്‍ച്ചുഴി ഇല്ലാതാക്കാന്‍ നല്ലൊരു പരിഹാര മാര്‍ഗ്ഗമുണ്ട്. അതെന്താണെന്ന് നോക്കാം.

 കാപ്പി മട്ട്

കാപ്പി മട്ട്

കാപ്പി തിളച്ച ശേഷമുള്ള മട്ടാണ് ഇതിന് പരിഹാരമായി ഉപയോഗിക്കേണ്ടത്. കാപ്പി മട്ട് നീര്‍ച്ചുഴിക്ക് മുകളില്‍ തേച്ച് പിടിപ്പിച്ച് പ്ലാസ്റ്റിക് കവര്‍ കൊണ്ട് കെട്ടി വെക്കാം. 20 മിനിട്ട് കഴിഞ്ഞ് ഇത് തുടച്ച് മാറ്റാവുന്നതാണ്. ഇടക്കിടക്ക് ഇത് ചെയ്താല്‍ നീര്‍ച്ചുഴി ഇല്ലാതാവും.

 പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

പല്ലിന്റെ മഞ്ഞ നിറമാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍ അതിനെ ഉടന്‍ തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡയും പഴുത്ത സ്‌ട്രോബെറിയും. പല്ലില്‍ നന്നായി ഈ മിശ്രിതം തേച്ച് പിടിപ്പിച്ച് തണുത്ത വെള്ളം കൊണ്ട് വായ് കഴുകാം. ഇത് പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നു.

 ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചിലാണ് മറ്റൊരു പ്രശ്‌നം. അതിനെ പ്രതിരോധിക്കാന്‍ കറ്റാര്‍ വാഴ നീരില്‍ അല്‍പം ഉപ്പിട്ട് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് ചര്‍മ്മത്തിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നു.

English summary

Amazing Ayurvedic Herbs For Beautiful Glowing Skin

Ayurveda on the other hand gives broad range of herbs that are more efficient almost free and harmless
X
Desktop Bottom Promotion