For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താടി ഡൈ ചെയ്യുമ്പോള്‍ ഒന്ന് ശ്രദ്ധിക്കൂ

താടി ഡൈ ചെയ്യുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

|

താടി ഡൈ ചെയ്യുന്നവരാണ് പലരും. നരച്ച മുടിയും താടിയും ഫാഷനായി കൊണ്ട് നടക്കുന്നുണ്ടെങ്കിലും പലപ്പോഴും താടി കറുപ്പിക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. പലര്‍ക്കും ഇത്തരം കാര്യങ്ങള്‍ അറിയില്ല എന്നതാണ് സത്യം.

താടി ഡൈ ചെയ്യും മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പതിപ്പിച്ചാല്‍ വരാന്‍ പോകുന്ന വലിയ അബദ്ധങ്ങളെ നമുക്ക് ഇല്ലാതാക്കാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

മികച്ച നിറം തിരഞ്ഞെടുക്കുക

മികച്ച നിറം തിരഞ്ഞെടുക്കുക

പലരും ഡൈ ചെയ്യുമ്പോള്‍ മൊത്തത്തില്‍ ചെമ്പിച്ച് പോവാറുണ്ട്. എന്നാല്‍ താടിയ്ക്ക് അനുയോജ്യമായ നിറം തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് മുഖമാണെങ്കില്‍ പെട്ടെന്ന് എല്ലാവരും ശ്രദ്ധിക്കുന്ന ഭാഗമാണ്. അതുകൊണ്ട് തന്നെ കൃത്യമായ വൃത്തിയുള്ള നിറം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

ഡൈ ചെയ്യുന്നതിനു മുന്‍പും ശേഷവും

ഡൈ ചെയ്യുന്നതിനു മുന്‍പും ശേഷവും

ഡൈ ചെയ്യുന്നതിനു മുന്‍പും ശേഷവും ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. മുഖത്തെ ചര്‍മ്മം വളരെയധികം സെന്‍സിറ്റീവ് ആണ് എന്നത് തന്നെയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ ആവാതെ ശ്രദ്ധിച്ച് ഡൈ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന അലര്‍ജി വളരെ ഗുരുതരമായിരിക്കും.

 പ്രധാനമായും ശ്രദ്ധിക്കേണ്ടത്

പ്രധാനമായും ശ്രദ്ധിക്കേണ്ടത്

ഒരിക്കലും താടി ഷാമ്പൂ ഇട്ട് കഴുകരുത്. കാരണം ഡൈ ചെയ്ത ശേഷം താടി ഇത്തരത്തില്‍ കഴുകുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ ഡൈ ചെയ്ത ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മുടി കറുപ്പിക്കുന്നതും താടി കറുപ്പിക്കുന്നതും

മുടി കറുപ്പിക്കുന്നതും താടി കറുപ്പിക്കുന്നതും

മുടി കറുപ്പിയ്ക്കുന്ന അതേ മിശ്രിതം തന്നെ താടി കറുപ്പിക്കുന്നതിനും ഉപയോഗിക്കാന്‍ പറ്റുമോ? എന്നാല്‍ മിശ്രിതം ഒന്ന് തന്നെയാണെങ്കിലും ഇതിന്റെ അളവ് വളരെ കുറച്ച് മതി. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം.

English summary

All you need to know about beard dyeing

Confused what colour to dye your beard in? Our beauty expert tells you about it. - All you need to know about beard dyeing.
Story first published: Monday, March 6, 2017, 17:57 [IST]
X
Desktop Bottom Promotion