For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തോലിലാണ് കാര്യം, പഴത്തിലല്ല

|

സൗന്ദര്യത്തിന് നമ്മളെപ്പോയവും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കേണ്ടത്. എന്നാല്‍ പലപ്പോഴും എളുപ്പത്തില്‍ ഫലം വേണമെന്നതിനാല്‍ അല്‍പം വളഞ്ഞ വഴികള്‍ക്ക് പുറകേ പോവാനും ശ്രമിക്കാതില്ല. എന്നാല്‍ ഇത്തരത്തില്‍ വളഞ്ഞ മാര്‍ഗ്ഗം സ്വീകരിയ്ക്കുന്നതിലൂടെ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ മാറിക്കിട്ടാനായിരിക്കും പിന്നീട് പാട്. പണം കളയാതെ പല്ലു ക്ലീനിംഗ് തനിയെ ചെയ്യാം

എന്നാല്‍ പ്രകൃതി ദത്തമായ നിരവധി മാര്‍ഗ്ഗങ്ങള്‍ ഇന്ന് നിറം വര്‍ദ്ധിപ്പിക്കാനും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നുണ്ട്. പഴങ്ങള്‍ തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. കാരണം പഴങ്ങള്‍ ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണത്തില്‍ പഴത്തേക്കാള്‍ കേമനാണ് പഴത്തോലുകള്‍. ഓറഞ്ചിന്റേയും പഴത്തിന്റേയും തോലുകള്‍ എങ്ങനെ സൗന്ദര്.സംരക്ഷണത്തിന്റെ ഭാഗമാകുന്നു എന്ന് നോക്കാം.

ഓറഞ്ച് തോല്‍

ഓറഞ്ച് തോല്‍

ഓറഞ്ച് തോല്‍ നല്ലൊരു സ്‌കിന്‍ ടോണര്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ചര്‍മ്മത്തെ മൃദുവാക്കുകയും ചര്‍മ്മത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 എണ്ണമയം ഇല്ലാതാക്കുന്നു

എണ്ണമയം ഇല്ലാതാക്കുന്നു

ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കാന്‍ ഓറഞ്ച് തൊലി സഹായിക്കും. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് മുഖത്ത് പാലില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടിയാല്‍ മതി.

പെര്‍ഫ്യൂം ആയി ഉപയോഗിക്കാം

പെര്‍ഫ്യൂം ആയി ഉപയോഗിക്കാം

ചര്‍മ്മസംരക്ഷണം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശരീരസംരക്ഷണവും. ശരീര സുഗന്ധത്തിന് ഓറഞ്ച് ഫ്‌ളേവര്‍ അടങ്ങിയ പെര്‍ഫ്യൂം ഏറ്റവും നല്ലതാണ്.

പഴത്തോല്‍

പഴത്തോല്‍

സാധാരണ പഴം കഴിച്ച് പഴത്തോല്‍ കളയുന്ന രീതിയാണ് നമ്മുടേത്. എന്നാല്‍ പഴത്തോല്‍ സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വസ്തുവാണ് എന്നതാണ് സത്യം.

മുഖത്തിന്റെ ശുദ്ധീകരണത്തിന്

മുഖത്തിന്റെ ശുദ്ധീകരണത്തിന്

മുഖത്തിന്റെ ശുദ്ധീകരണത്തിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് പഴത്തോല്‍. വെറുതേ പഴത്തോല്‍ മുറിച്ച് മുഖത്ത് ഉരസിയാല്‍ അത് ചര്‍മ്മത്തെ ശുദ്ധീകരിയ്ക്കുന്നു.

 മുറിവിന്റെ പാടുകള്‍ മാറാന്‍

മുറിവിന്റെ പാടുകള്‍ മാറാന്‍

മുറിവിന്റെ പാടുകള്‍ മാറ്റാനും പഴത്തോലിന് കഴിയും. മുറിവ് കരിഞ്ഞ് കഴിഞ്ഞാല്‍ അതിന്റെ പാടുകളാണ് സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രധാന കാര്യം. അതുകൊണ്ട് തന്നെ ഇത് മാറ്റാന്‍ പഴത്തോല്‍ സഹായിക്കുന്നു എന്നതാണ് കാര്യം.

 പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍

പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പഴത്തോല്‍ മുന്നിലാണ്. പഴത്തോലെടുത്ത് പല്ലില്‍ ഉരസിയാല്‍ മതി മഞ്ഞ നിറം മാറി വെളുത്ത പല്ലുകള്‍ ആവുന്നു.

English summary

Why you should keep the orange and banana skins

It is frequently stated that the skin of some vegetables has plenty of nutrients. It is for that reason not surprising that the skin of some fruits Read More.
Story first published: Monday, July 4, 2016, 17:23 [IST]
X
Desktop Bottom Promotion