For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കുണ്ടും കുഴിയും നികത്താന്‍ ഈ ഒറ്റമൂലി

|

മുഖം മനസ്സിന്റെ കണ്ണാടി എന്നാണ് പഴഞ്ചൊല്ല്. എന്നാല്‍ പലപ്പോഴും പലരുടേയും മുഖത്തെ കുണ്ടും കുഴികളും കാണാന്‍ കണ്ണാടി വേണം എന്നൊരു അവസ്ഥയാണ് ഇപ്പോഴുള്ളത്. പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങളില്‍ മുന്നിലാണ് മുഖത്തുള്ള ചെറിയ ചെറിയ സുഷിരങ്ങള്‍.

ഇതിനെ ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങറുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെല്ലാം പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഉണ്ടാകുന്നു ഉള്ളൂ എന്നതാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍ ഇനി മുതല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍ക്ക് കഴിയും. അതെങ്ങനെയെന്ന് നോക്കാം. ബ്ലാക്ക്‌ഹെഡ്‌സ് കൊണ്ട് പൊറുതി മുട്ടുമ്പോള്‍

വെള്ളവും ബേക്കിംഗ് സോഡയും

വെള്ളവും ബേക്കിംഗ് സോഡയും

വെള്ളയും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തെ ചുളിവുകളും മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

 വെള്ളരിയ്ക്ക നീരും,നാരങ്ങ നീരും

വെള്ളരിയ്ക്ക നീരും,നാരങ്ങ നീരും

വെള്ളരിയ്ക്ക നീരും നാരങ്ങ നീരും റോസ് വാട്ടറും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അല്‍പ സമയത്തിനു ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ച് കളയുക.

മുട്ടയുടെ വെള്ളയും നാരങ്ങ നീരും

മുട്ടയുടെ വെള്ളയും നാരങ്ങ നീരും

മുട്ടയുടെ വെള്ളയും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

നാരങ്ങാ നീരും തക്കാളിയും

നാരങ്ങാ നീരും തക്കാളിയും

തക്കാളി സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. 4 തുള്ളി നാരങ്ങാ നീരും അല്‍പം തക്കാളി നീരും മിക്‌സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തെ പാടുകളും സുഷിരങ്ങലും ഇല്ലാതാവും.

 ബദാം ഓയിലും നാരങ്ങാ നീരും

ബദാം ഓയിലും നാരങ്ങാ നീരും

നാരങ്ങ നീര് തന്നെയാണ് എവിടേയും കേമന്‍. അല്‍പം ബദാം ഓയിലിനോടൊപ്പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ചു പിടിപ്പിക്കുക. ഇതും മുഖത്തെ പാടുകളും കുഴികളും ഇല്ലാതാക്കും.

നാരങ്ങാ നീരും പൈനാപ്പിള്‍ ജ്യൂസും

നാരങ്ങാ നീരും പൈനാപ്പിള്‍ ജ്യൂസും

ആരോഗ്യ കാര്യത്തില്‍ മാത്രമല്ല പൈനാപ്പിള്‍ സഹായിക്കുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തിലും പൈനാപ്പിള്‍ മുന്നില്‍ തന്നെയാണ്. പൈനാപ്പിളും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

English summary

one ingredient to remove pores on your face at home

the good news is that you can prepare your own natural remedies in your home and eliminate the pores on your face.
Story first published: Monday, August 8, 2016, 15:42 [IST]
X
Desktop Bottom Promotion