മൂന്ന് ദിവസത്തിനുള്ളില്‍ മുഖത്തിന് നിറം

Posted By:
Subscribe to Boldsky

നിറമുള്ളവര്‍ക്കും നിറമില്ലാത്തവര്‍ക്കും അല്‍പം കൂടി നിറം മുഖത്തിനുണ്ടായിരുന്നെങ്കില്‍ എന്നായിരിക്കും ആഗ്രഹം. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് നിറം കുറയുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? വെയില്‍ കൊള്ളുന്നതായിരിക്കും പ്രധാന കാരണം. എന്നാല്‍ പലപ്പോഴും സ്വാഭാവിക നിറം വീണ്ടു കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില പൊടിക്കൈകളുണ്ട്. ഇനി മുതല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി കാശു കളയണ്ട. അതിനു ചില പ്രകൃതിദത്തമായി വഴികളുണ്ട്. പലപ്പോഴും നമുക്കെല്ലാം അറിയുന്ന വഴികള്‍ തന്നെയാണ് എന്നാലും ഇവയൊന്നും പരീക്ഷിക്കാനോ അതിനു സമയം കണ്ടെത്താനോ പലരും തയ്യാറല്ലെന്നതാണ് മറ്റൊരു കാര്യം.

Natural Remedies To Get Fair Skin in 3 Days

ചെറുനാരങ്ങ ബ്ലീച്ചിന്റെ ഗുണം തരുന്ന ഒന്നാണ്. പകുതി ചെറുനാരങ്ങയെടുത്ത് മുഖത്ത് മസാജ് ചെയ്യുക. അല്‍പ നേരം കഴിഞ്ഞ് ഇത് കഴുകിക്കളയാം. കൂടാതെ ചെറുനാരങ്ങ നീരും തേനും മുഖത്ത് പുരട്ടുന്നതും നല്ലത് തന്നെ. പുളിച്ച മോര് അല്ലെങ്കില്‍ തൈര് മുഖത്ത് പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കും. മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ മാറ്റാനും ഇത് നല്ലതാണ്. തേന്‍, തക്കാളി നീര്, പാല്‍പ്പാട എന്നിവയും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന വഴികളാണ്. ഇതൊന്നുമല്ലാതെ ചില പൊടിക്കൈകളുണ്ട് നിറം വര്‍ദ്ധിപ്പിക്കാന്‍ അവ എന്തൊക്കെയെന്ന് നോക്കാം. മുടി കൊഴിച്ചിലിന്റെ കാര്യത്തില്‍ നോ ടെന്‍ഷന്

മഞ്ഞള്‍പ്പൊടിയും നാരങ്ങാ നീരും

turmeric powder

മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കും.

ഓറഞ്ച് തൊലി

orange peel

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇതും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങിലെ മാന്ത്രികത

potato

ഉരുളക്കിഴങ്ങ് അരച്ചെടുത്ത് മുഖത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും. കറി വെയ്ക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഉരുളക്കിഴങ്ങ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 'കാഞ്ചനമാല'യില്‍ നിന്ന് 'ടെസ്സ'യിലേക്കുള്ള മാറ്റം

വെള്ളരിക്കാ നീരും തേനും

cucumber

വെള്ളരിക്കാ നീരും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല വഴിയാണ്. വെള്ളരിക്ക നല്ലൊരു ബ്ലീച്ചിങ് ഏജന്റാണ് എന്നതും സത്യമാണ്.

ബദാമെന്ന വീരന്‍

almond for skin

ബദാം അരച്ച് പച്ചപ്പാലില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നിറം കൂട്ടും. മാത്രമല്ല കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ ഏറ്റവും നല്ല വഴിയാണ് ഇത്.

English summary

Natural Remedies To Get Fair Skin in 3 Days

Natural Remedies To Get Fair Skin in 3 Days. Do you want a fairer, flawless and smoother skin tone in just 3 days? These home remedies help reduces the production of melanin in the skin.
Story first published: Tuesday, January 19, 2016, 10:03 [IST]