ഇവരെപ്പോലെ സുന്ദരനാകട്ടെ....

Posted By: Super
Subscribe to Boldsky

എല്ലാവരും ദിവസം മുഴുവനും ഉന്മേഷത്തോടെയും ആകര്‍ഷണീയരായും ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇത് സാധ്യമാക്കുന്നതിന് അല്പം പരിശ്രമം ആവശ്യമാണ്.

ദിവസം മുഴുവന്‍ പ്രസരിപ്പും ആകര്‍ഷണീയതയും നിലനിര്‍ത്താന്‍ പുരുഷന്മാരെ സഹായിക്കുന്ന ആറ് പ്രഭാതചര്യകള്‍ പരിചയപ്പെടുക.

ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കുക

ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കുക

സ്ത്രീകളുടെ മുഖം ഫേഷ്യല്‍ ചെയ്യുന്നതിനുള്ള ഉത്പന്നങ്ങള്‍ മറ്റ് ശരീര ഭാഗങ്ങളില്‍ ഉപയോഗിക്കുന്നവയില്‍ നിന്ന് വ്യത്യസ്ഥമായിരിക്കുന്നതിന് ഒരു കാരണമുണ്ട്. സോപ്പിന്‍റെ പതിവായുള്ള ഉപയോഗം മുഖത്തെ എണ്ണമയം ഇല്ലാതാക്കും. അത് നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു കാര്യമല്ല. ഒരു എക്സ്ഫോളിയന്‍റ് അടങ്ങിയ ഫേഷ്യല്‍ ക്ലെന്‍സര്‍ കണ്ടെത്തുക. കുളിക്കുമ്പോള്‍, പ്രത്യേകിച്ച് തണുത്തവെള്ളത്തില്‍ കുളിക്കുമ്പോള്‍ ഇത് മുഖത്ത് സ്ക്രബ്ബ് ആയി ഉപയോഗിക്കുക. ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ചര്‍മ്മത്തിന് തിളക്കവും പുതുമയും ലഭിച്ചതായി മനസിലാക്കാനാവും.

മുഖരോമങ്ങള്‍ നീക്കം ചെയ്യുക

മുഖരോമങ്ങള്‍ നീക്കം ചെയ്യുക

നിങ്ങള്‍ ഷേവ് ചെയ്യാറില്ലെങ്കില്‍ കുളിയിലും സ്ക്രബ്ബിങ്ങിലും ശ്രദ്ധിക്കണം. സ്ത്രീകള്‍ക്ക് കുറ്റിരോമം ഇഷ്ടമാണെങ്കിലും എല്ലാ പുരുഷന്മാരും ജോര്‍ജ്ജ് ക്ലൂണിയല്ലല്ലോ. ഷേവ് ചെയ്യാന്‍ അല്പം സമയം കണ്ടെത്തുക. നിങ്ങള്‍ക്ക് ഷേവ് ചെയ്യുന്നത് ഇഷ്ടമല്ലെങ്കില്‍ പോലും ചെവിയില്‍ നിന്ന് മൂക്കില്‍ നിന്നോ രോമം വളരുന്നുണ്ടോ എന്ന് കണ്ണാടിയില്‍ നോക്കാനും നീക്കം ചെയ്യാനും അല്പം സമയം കണ്ടെത്തുക.

കുളി

കുളി

സമയം പരിമിതമാണെങ്കിലും രാവിലത്തെ കുളി ദിവസം മുഴുവന്‍ ഉന്മേഷം നല്‍കാന്‍ സഹായിക്കും. എല്ലാ ദിവസവും രാവിലെ കുളിക്കാന്‍ ശ്രമിക്കുക. അതിനായി ഒരു നിശ്ചിത സമയം കണ്ടെത്തുക.

വ്യായാമം

വ്യായാമം

ദിവസവും രാവിലെ വ്യായാമം ചെയ്യുന്നത് ദിവസം മുഴുവന്‍ നല്ല മാനസികാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. എന്‍ഡോര്‍ഫിനുകള്‍ ശരീരത്തില്‍ ഉത്ഭവിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ ചര്‍മ്മത്തിന്‍റെ സ്ഥിതിയും മെച്ചപ്പെടും. ഏതാനും പുഷ് അപ്പുകളും വയറിനുള്ള വ്യായാമങ്ങളും ചെയ്യണം. ഇവ നിങ്ങളുടെ നടുവിലെ പേശികളെ സജീവമാക്കുകയും ദിവസം മുഴുവന്‍ നിവര്‍ന്ന് നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും. യോഗയും നിങ്ങള്‍ക്ക് ഉത്തമമാണ്.

ആരോഗ്യപ്രദമായ പ്രാതല്‍

ആരോഗ്യപ്രദമായ പ്രാതല്‍

ലളിതവും എന്നാല്‍ പോഷകപ്രദവുമായ ഒരു പ്രാതല്‍ കഴിക്കുക. ഓട്ട്സ്, പോഹ എന്നിവ പ്രാതലിന് ഉത്തമമാണ്. ഇത് പകല്‍ മുഴുവന്‍ നിങ്ങളുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും.

ഗന്ധം

ഗന്ധം

നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലും പുരുഷന്‍റെ ഗന്ധം സ്ത്രീകളെ ഉണര്‍ത്തും എന്നതാണ് വാസ്തവം. ദിവസവും നല്ല ഗന്ധം ഉണ്ടാവുന്നത് നിങ്ങളുടെ ഭാര്യയെ ഒരു ശീലം പരിചയപ്പെടുത്തുന്നതിന് സമമാണ്. ദിവസവും രാവിലെ പതിവ് സ്പ്രേ ഉപയോഗിക്കുക. ദിവസം മുഴുവന്‍ ഇത് നിലനിര്‍ത്താന്‍ യോജിക്കുന്ന ഒരു ഡിയോഡൊറന്‍റ് കൂടി ഇതിനൊപ്പം ഉപയോഗിക്കുക. ഈ സുഗന്ധം കട്ടി കുറഞ്ഞതാണെങ്കില് അതേ ഗന്ധമുള്ള സോപ്പ് ഉപയോഗിക്കുന്നതും ഫലപ്രദമാകും.

English summary

Morning Rituals Handsome Men Follow

Here are some of the morning rituals handsome men follow. Read more to know about,