For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലും കറിവേപ്പിലയും നല്‍കും ചര്‍മ്മത്തിന് നിറം

|

മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുക എന്നതാണ് എല്ലാവരുടേയും സൗന്ദര്യത്തിന്റെ ലക്ഷ്യം. ഇതിനായി ബ്യൂട്ടി പാര്‍ലര്‍ തോറും കയറിയിറങ്ങി സമയം ചിലവാക്കുന്നതിനേക്കാള്‍ നല്ലത് നമ്മുടെ ചുറ്റുവട്ടത്തു തന്നെ ഒന്നു കറങ്ങി നോക്കുന്നതാണ്.

ആരോഗ്യവും സൗന്ദര്യവും തരുന്ന നിരവധി കാര്യങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. മുഖ്തതിന് നിറം നല്‍കാന്‍ സഹായിക്കുന്ന കാര്യത്തില്‍ പാലും കറിവേപ്പിലയും അല്‍പം വ്യത്യസ്തമാണ്. എങ്ങനെ ഇവ രണ്ടും ചര്‍മ്മത്തിന് നിറം നല്‍കും എന്നു നോക്കാം.

 ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍

ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍

ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് പാല്‍. നല്ലൊരു ക്ലെന്‍സറാണ് പാല്‍ എന്നത് ഇതിന്റെ ഉപയോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മുഖക്കുരുവിനോട് പൊരുതും

മുഖക്കുരുവിനോട് പൊരുതും

കറിവേപ്പില മുഖക്കുരുവിനെ ഇല്ലാതാക്കും എന്നതാണ് സത്യം. മുഖക്കുരു ഇല്ലാതാക്കി ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ കറിവേപ്പില സഹായിക്കുന്നു.

 തുളസി നല്‍കുന്ന തിളക്കം

തുളസി നല്‍കുന്ന തിളക്കം

കറിവേപ്പിലയോടൊപ്പം തന്നെ തുളസിയ്ക്കും അല്‍പം സഹായം മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ ചെയ്യാനുണ്ട്. മുഖക്കുരു ഇല്ലാതാക്കുന്നതോടൊപ്പം നല്ലൊരു ക്ലെന്‍സര്‍ കൂടിയായി പ്രവര്‍ത്തിക്കാന്‍ തുളസിയ്ക്കു കഴിയും.

തുളസിയും കറിവേപ്പിലയും ഫേസ്പാക്ക്

തുളസിയും കറിവേപ്പിലയും ഫേസ്പാക്ക്

തുളസിയും കറിവേപ്പിലയും അരച്ച് മുഖത്ത് പുരട്ടാം. ഇത് നല്‍കുന്ന തിളക്കം മുഖത്ത് നിലനില്‍ക്കും.

പാലിനോടൊപ്പം കറിവേപ്പില

പാലിനോടൊപ്പം കറിവേപ്പില

കറിവേപ്പില കഴുകി വൃത്തിയാക്കി പാലില്‍ ഇട്ടു വെയ്ക്കുക. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ ചെയ്ത് പിറ്റേ ദിവസം രാവിലെ കറിവേപ്പില എടുത്തു കളഞ്ഞ് പാല്‍ കൊണ്ട് മുഖം കഴുകുക. ഇത് ദിവസം മുഴുവന്‍ ചര്‍മ്മത്തെ ഫ്രഷ് ആയി നിലനിര്‍ത്തും.

 പാല്‍ കറിവേപ്പില ഫേസ് പാക്ക്

പാല്‍ കറിവേപ്പില ഫേസ് പാക്ക്

പാലില്‍ കറി വേപ്പില അരച്ചത് മിക്‌സ് ചെയ്ത് കിടക്കാന്‍ നേരം മുഖത്ത് പുരട്ടി കിടക്കുക. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയുക. ഇത് മുഖക്കുരു ഇല്ലാതാവാനും മുഖത്തെ മൃതകോശങ്ങള്‍ ഇല്ലാതാവാനും സഹായിക്കുന്നു.

English summary

Milk and curry leaves cleanser for glowing and clear skin

Make this herbal cleanser made from milk, curry leaves and holy basil, a part of your daily beauty routine to get beautifully glowing skin.
Story first published: Monday, February 22, 2016, 9:50 [IST]
X
Desktop Bottom Promotion