സൗന്ദര്യം നല്‍കും മുത്തശ്ശി വിദ്യകള്‍

Posted By:
Subscribe to Boldsky

ഏതൊക്കെ ബ്യൂട്ടിപാര്‍ലറുകളില്‍ പോയാലും കൂടുതല്‍ ഗുണം ചെയ്യുന്നത് പ്രകൃതിദത്ത,പരമ്പരാഗത വഴികളാണെന്ന കാര്യത്തില്‍ സംശയം വേണ്ട. തലമുറകളായി മുതുമുത്തശ്ശിമാരില്‍ നിന്നും കൈ മാറി വന്ന സൗന്ദര്യരഹസ്യങ്ങളാല്‍ സമ്പന്നമായ നാടാണ് നമ്മുടേത്.

മുത്തശ്ശി വിദ്യകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നു മാത്രല്ല, കാര്യമായ ചെലവുമില്ലാത്തവയാണ്. ചിലതൊഴികെ. മാത്രമല്ല, ഇവ പാര്‍ശ്വഫലങ്ങള്‍ തരുമെന്ന ഭയത്തിന്റെ ആവശ്യവുമില്ല.

സൗന്ദര്യത്തിനായുള്ള ഇത്തരം ചില മുത്തശ്ശി വിദ്യകളെക്കുറിച്ചറിയൂ,

മഞ്ഞള്‍

മഞ്ഞള്‍

നിറം വര്‍ദ്ധിയ്ക്കാന്‍ മാത്രമല്ല, മുഖക്കുരു പാടുകളും വടുകളുമെല്ലാം മറയ്ക്കാനും മഞ്ഞള്‍ ഏറെ ഗുണകരമാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കെമിക്കലുകള്‍ വേണ്ട, പകരം കുക്കുമ്പര്‍, ചെറുനാരങ്ങ എന്നിവ മതി. ഇവ മുഖത്തുപയോഗിയ്ക്കുന്നത് നിറം നല്‍കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ പിഴിഞ്ഞ് തുല്യഅളവില്‍ വെള്ളം കലര്‍ത്തി ഇത് മുഖത്തു പുരട്ടാം. മുഖക്കുരിവുനെതിരെയുള്ള സ്വാഭാവിക സൗന്ദര്യ വര്‍ദ്ധക മാര്‍ഗമാണിത്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

കണ്ണിനടിയിലെ കറുപ്പകറ്റാന്‍ ഉരുളക്കിഴങ്ങ് കനം കുറച്ചു വട്ടത്തിലരിഞ്ഞു വച്ചാല്‍ മതിയാകും.

തേന്‍

തേന്‍

തേന്‍ മുഖത്തു പുരട്ടുന്നത് ചര്‍മനിറവും മുഖകാന്തിയും നല്‍കാന്‍ ഏറെ ഗുണകരമാണ്.

നെല്ലിക്ക

നെല്ലിക്ക

മുടി വളരാന്‍ നെല്ലിക്ക കഴിയ്ക്കുന്നതും ഇതിന്റെ ഹെയര്‍ മാസ്‌ക് ഉപയോഗിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

ഉലുവ

ഉലുവ

ഉലുവ കഴിയ്ക്കുന്നതും തലയിലരച്ചു പുരട്ടുന്നതുമെല്ലാം മുടി വളരാനും അകാലനര തടയാനും സഹായകമാണ്. ഇതിലെ ലെസിത്തിന്‍, പൊട്ടാസ്യം എന്നിവയാണ് സഹായിക്കുന്നത്.

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ്

അകാലനര തടയുന്നതിന് ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

പാല്‍പ്പാട

പാല്‍പ്പാട

വരണ്ട ചര്‍മത്തിനുളള ഉത്തമപ്രതിവിധിയാണ് പാല്‍പ്പാട. ഇതു കൊണ്ടുള്ള ഫേസ് പായ്ക്കുകള്‍ വീട്ടിലുണ്ടാക്കി പുരട്ടാം.

കടലമാവ്

കടലമാവ്

മുഖത്തെ എണ്ണമയം കൂടുതലെങ്കില്‍ കടലമാവ് കൊണ്ടുള്ള പായ്ക്കുകള്‍ ഉപയോഗിച്ചാല്‍ മതിയാകും.

English summary

Grandma's beauty Tips

Here are some of the ancient tips to keep natural beauty. Read more to know about,
Story first published: Thursday, June 2, 2016, 18:10 [IST]