സൗന്ദര്യം കൂട്ടാന്‍ വെളുത്തുള്ളി വിദ്യകള്‍

Posted By: Lekhaka
Subscribe to Boldsky

നിങ്ങളുടെ സുന്ദരമായ മുഖത്ത് എവിടെനിന്നെന്നില്ലാതെ പെട്ടെന്ന് ഒരു പഴുത്ത മുഖക്കുരു വരുന്നു. അപ്പോള്‍ ഒരല്ലി വെളുത്തുള്ളിയെടുത്ത് നിങ്ങള്‍ അതിന്‍റെ പുറത്ത് ഉരയ്ക്കുന്നു. പെട്ടെന്നതാ മുഖക്കുരു മൂലമുള്ള തടിപ്പ് നിങ്ങളുടെ മുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്നു. പക്ഷെ, അതോടൊപ്പം തന്നെ അത് നിങ്ങളുടെ മുഖത്ത് പൊള്ളിയത് പോലുള്ള പാടും അവശേഷിപ്പിക്കുന്നു. എന്ത് ചെയ്യും നിങ്ങള്‍?

വെളുത്തുള്ളിയെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. നിങ്ങളുടെ ചര്‍മ്മത്തെ പൊള്ളിയതും വരണ്ടതും പോലെയാക്കാന്‍ സാധിക്കുന്ന സള്‍ഫര്‍ അഥവാ ഗന്ധകം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നുണ്ട് വെളുത്തുള്ളിയില്‍.

അതിനാല്‍, ഇത്തരത്തില്‍ വെളുത്തുള്ളി മൂലം ചര്‍മ്മം വരണ്ട് പൊട്ടുന്നതും പൊള്ളുന്നതും തടയുവാന്‍ വെളുത്തുള്ളിയുടെ കൂടെ മറ്റു ചില ചേരുവകള്‍ കൂടി ചേര്‍ത്ത് വേണം അത് നമ്മുടെ ചര്‍മ്മത്തില്‍ ഉപയോഗിക്കുവാന്‍.

അത്തരത്തിലുള്ള, വെളുത്തുള്ളി ചേര്‍ത്ത സുരക്ഷിതവും ഫലപ്രദവുമായ മുഖസംരക്ഷണ കൂട്ടുകളെ കുറിച്ചാണ് നമ്മളിപ്പോള്‍ പരിചയപ്പെടാന്‍ പോകുന്നത്.

വെളുത്തുള്ളിയില്‍, ആന്‍റി ബാക്റ്റീരിയല്‍, ആന്‍റി ഫംഗല്‍ സവിശേഷതകള്‍ നിറഞ്ഞ അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാല്‍ അത് മുഖത്തെ കുഴികള്‍ അടയ്ക്കുവാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്റ്റീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു. പക്ഷെ, ഇതേ അല്ലിസിന്‍ ഉയര്‍ന്ന അളവിലായാല്‍ അത് നമ്മുടെ ചര്‍മ്മം കുമിള പോലെ പൊന്തുവാനും വരണ്ട് പൊട്ടുവാനും കാരണമാകുന്നു. ചുരുക്കത്തില്‍, ഇതിനാലാണ് ഇത്തരത്തിലുള്ള രാസപ്രവൃത്തികളെ ലഘൂകരിക്കുന്നതിനും അതിന്‍റെ ദൂഷ്യഫലങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി ഓട്ട്സ് പൊടി പോലുള്ള പദാര്‍ഥങ്ങള്‍ വെളുത്തുള്ളിയോടോപ്പം ചേര്‍ക്കുന്നത്.

വെളുത്തുള്ളി സുരക്ഷിതമായി എങ്ങനെയൊക്കെ ചര്‍മ്മത്തില്‍ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

മുഖത്തെ കറുത്ത പാടുകള്‍ മാറുവാന്‍

മുഖത്തെ കറുത്ത പാടുകള്‍ മാറുവാന്‍

ഒരു അല്ലി വെളുത്തുള്ളി, ഒരു ടേബിള്‍സ്പൂണ്‍ ഓട്ട്സ് പൊടി, 3 തുള്ളി ടീ ട്രീ ഓയില്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാകുന്നത് വരെ നന്നായി യോജിപ്പിക്കുക.

ഈ മിശ്രിതം കുറച്ചെടുത്ത് നിങ്ങളുടെ മൂക്കിന് മുകളില്‍ പുരട്ടുക.

ഇത് ഉണങ്ങാനായി 5 മിനിറ്റ് കാത്തിരിക്കുക.

അതിന് ശേഷം അത് ഉരച്ച് കഴുകി വൃത്തിയാക്കുക.

മുഖത്തെ കുഴികള്‍ അടയ്ക്കുന്നതിന്

മുഖത്തെ കുഴികള്‍ അടയ്ക്കുന്നതിന്

ഒരു ടേബിള്‍ സ്പൂണ്‍ തക്കാളിയുടെ ചാറില്‍ ഒരു വെളുത്തി ചതച്ചതും കുറച്ച് ബദാമിന്‍റെ എണ്ണയും ചേര്‍ക്കുക.

ഒരു ഫോര്‍ക്ക് ഉപയോഗിച്ച്, കുഴമ്പ് പരൂവത്തിലാവുന്നത് വരെ ഇവ തമ്മില്‍ കൂട്ടിയോജിപ്പിക്കുക.

മുഖം വൃത്തിയായി കഴുകിയതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക.

20 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളം കൊണ്ട് ഇത് കഴുകിക്കളയുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖത്തെ സുഷിരങ്ങള്‍ അടയ്ക്കുവാന്‍ ഇത് സഹായിക്കും.

 മുഖക്കുരുവും അത് മൂലമുള്ള പാടുകളും മാറുവാന്‍

മുഖക്കുരുവും അത് മൂലമുള്ള പാടുകളും മാറുവാന്‍

2 അല്ലി വെളുത്തുള്ളി തൊലി കളഞ്ഞതിന് ശേഷം കുഴമ്പ് പരുവത്തില്‍ അരയ്ക്കുക. അതിലേക്ക് ഒരു ടേബിള്‍ സ്പൂള്‍ തേനും ഒരു ടീസ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക.

മുഖം കഴുകിയതിന് ശേഷം ഈ കൂട്ട് മുഖത്ത് പാടുകളും കുരുക്കളും ഉള്ള സ്ഥലത്ത് പുരട്ടുക.

10 മിനിറ്റ് ഇരുന്നതിനു ശേഷം കഴുകി കളയുക.

അതിന് ശേഷം ഫേസ്ക്രീം പുരട്ടുന്നതും ഉത്തമമാണ്.

 ചര്‍മ്മത്തിന്‍റെ ദൃഡതയ്ക്ക്

ചര്‍മ്മത്തിന്‍റെ ദൃഡതയ്ക്ക്

ഒരു പാത്രത്തില്‍ 2 അല്ലി വെളുത്തുള്ളി ഇട്ട് ചതയ്ക്കുക. അതിലേക്ക് ഒരു മുട്ടയുടെ വെള്ള, 5 തുള്ളി വെളിച്ചെണ്ണ, ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് കുഴമ്പ് പരുവമാകുന്നത് വരെ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് യോജിപ്പിക്കുക.

ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് 20 മിനിറ്റ് ഇരിക്കുക.

അതിനുശേഷം മുഖം കഴുകുക.

മുഖക്കുരു മാറുവാന്‍

മുഖക്കുരു മാറുവാന്‍

3 അല്ലി വെളുത്തുള്ളി അരച്ചതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ കട്ടിത്തൈരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

മുഖം കഴുകിയതിനുശേഷം ഈ കുട്ട് മുഖത്ത് പുരട്ടുക.

15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

English summary

Garlic Mask Recipes For Skin

Garlic Mask Recipes For Skin , Read more to know about,
Story first published: Tuesday, December 6, 2016, 17:00 [IST]
Please Wait while comments are loading...
Subscribe Newsletter