For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ മുഖം കറുപ്പിയ്ക്കാതിരിയ്ക്കാന്‍

|

വേനല്‍ക്കാലത്ത് ചര്‍മം കരുവാളിയ്ക്കുന്നതും ക്ഷീണിയ്ക്കുന്നതുമെല്ലാം പതിവാണ്. ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും തണുപ്പിയ്ക്കുന്ന വഴികള്‍ അത്യാവശ്യമാണ്.

ചര്‍മത്തെ തണുപ്പിയ്ക്കാന്‍ സഹായിക്കുന്ന പലതരം ഫേസ്പായ്ക്കുകളുണ്ട്. ഇവ തണുപ്പു മാത്രമല്ല, സൗന്ദര്യത്തിനും സഹായകമാണ്. വീട്ടില്‍ തന്നെ നമുക്കിവ തയ്യാറാക്കുകയും ചെ്യാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ അരച്ചു ഫേസ്പായ്ക്കായി ഉപയോഗിയ്ക്കാം. ചര്‍മത്തിന് തണുപ്പു ലഭിയ്ക്കും. ഡാര്‍ക് സര്‍ക്കിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ മാറുകയും ചെയ്യും.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ കഴിയ്ക്കാന്‍ മാത്രമല്ല, ഫേസ്പായ്ക്കാക്കാനും നല്ലതാണ്. ഇതിന്റെ തൊണ്ടു കൊണ്ട് മുഖം മസാജ് ചെയ്യുന്നതും നല്ലതാണ്.

ഓറഞ്ച്

ഓറഞ്ച്

വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് ഫേസ്പായ്ക്ക് ചര്‍മത്തിന് തിളക്കവും ഉന്മേഷവും നിറവും നല്‍കാന്‍ ഏറെ സഹായകമാണ്.

മസ്‌ക് മെലണ്‍

മസ്‌ക് മെലണ്‍

മസ്‌ക് മെലണ്‍ ഫേസ്പായ്ക്ക് ചര്‍മത്തിന് കുളിര്‍മ നല്‍കുന്ന മറ്റൊന്നാണ്.

കറുപ്പു മുന്തിരിയും തേനും

കറുപ്പു മുന്തിരിയും തേനും

കറുപ്പു മുന്തിരിയും തേനും ചേര്‍ത്ത് ഫേസ്പായ്ക്കുണ്ടാക്കി മുഖത്തു പുരട്ടുന്നതും വേനല്‍ അസ്വസ്ഥതകള്‍ അകറ്റും.

കരിക്കിന്‍ വെള്ളം, തേന്‍, ചെറുനാരങ്ങാനീര്

കരിക്കിന്‍ വെള്ളം, തേന്‍, ചെറുനാരങ്ങാനീര്

കരിക്കിന്‍ വെള്ളം, തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു മുഖത്തു പുരട്ട��ം. കരിക്കിന്‍ വെള്ളം മാത്രം പുരട്ടുന്നതും നല്ലതാണ്.

സ്‌ട്രോബെറി ഫേസ്പായ്ക്ക്

സ്‌ട്രോബെറി ഫേസ്പായ്ക്ക്

മുഖത്തിനു കുളിര്‍മ പകരുന്ന, കരുവാളിപ്പ് അകറ്റുന്ന ഒന്നാണ് സ്‌ട്രോബെറി ഫേസ്പായ്ക്ക്.

English summary

Face Packs For Cool Summer Skin

Here are some of the face packs for cool summer skin. Read more to know about,
Story first published: Saturday, April 30, 2016, 8:53 [IST]
X
Desktop Bottom Promotion