ചര്‍മ്മം തിളങ്ങാന്‍ ഇവ കഴിക്കൂ...

Posted By:
Subscribe to Boldsky

തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. അതുകൊണ്ടു തന്നെ പലപ്പോഴും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങുന്നവരും ഒട്ടും കുറവല്ല.

എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം. പല ഭക്ഷണങ്ങളും നമ്മള്‍ കഴിയ്ക്കുന്നുണ്ടെങ്കിസും ശരിയായ രീതിയിലുള്ള പോഷകം ലഭിയ്ക്കാത്തതാണ് പലപ്പോഴും പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കാരണം.

ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ എന്തൊക്കെ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കണമെന്നു നോക്കാം.

സിലിക്കണ്‍

സിലിക്കണ്‍

സിലിക്കണ്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാബേജ്, ആപ്പിള്‍, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.

പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യം കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ സഹായിക്കുന്നു. മാത്രമല്ല ടോക്‌സിനുകളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കിവി, ആപ്രിക്കോട്ട്, ഈന്തപ്പഴം, പഴം എന്നിവയാണ് പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്ന്.

സിങ്ക്

സിങ്ക്

മുഖക്കുരുവും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. ചോക്ലേറ്റ്, തണ്ണിമത്തന്‍, മത്തങ്ങാക്കുരു തുടങ്ങിയവ ഇത്തരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മഗ്നീഷ്യം

മഗ്നീഷ്യം

ശരീരത്തെ ക്ലീന്‍ ചെയ്യാന്‍ ഇത്രയധികം സഹായിക്കുന്ന ധാതുക്കളില്‍ മുന്‍പനാണ് മഗ്നീഷ്യം. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പഴം, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം.

ഇരുമ്പ്

ഇരുമ്പ്

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച കൂടുതലാകും. രക്തത്തിലെ ഓക്‌സിജന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇരുമ്പിന് കഴിയും. ചീര, ആപ്രിക്കോട്ട്, ഈന്തപ്പഴം എന്നിവ കഴിയ്ക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

 കോപ്പര്‍

കോപ്പര്‍

ശരീരത്തിലെ കോപ്പറിന്റെ അംശം അകാല വാര്‍ദ്ധക്യത്തെ തടയാന്‍ സഹായിക്കും. ഇത് ചെറുപ്പം നിലനിര്‍ത്തുന്നു. കൂണ്‍, ഞണ്ട് തുടങ്ങിയവ കഴിയ്ക്കുന്നത് ശരീരത്തില്‍ കോപ്പറിന്റെ അംശം നിലനിര്‍ത്തുന്നു.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യം ശരീരത്തിന്റെ അവശ്യഘടകങ്ങളില്‍ ഒന്നാണ്. ചീര, പാല്‍, മുട്ട തുടങ്ങിയവ ഇത്തരത്തില്‍ ശരീരത്തിന് കാല്‍സ്യം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങളാണ്.

English summary

Eat These 7 Minerals To Get A Younger-looking Skin

Know the best foods for your skin which contain minerals to make skin beautiful. These minerals increase skin elasticity and build collagen.
Story first published: Saturday, January 2, 2016, 11:06 [IST]