For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കറുത്ത പാടിന്‌ ഉടന്‍ പരിഹാരം

|

മുഖത്തെവിടെയെങ്കിലും കറുത്ത പാടുകളോ കറുത്ത കുത്തുകളോ വന്നാല്‍ അതിനെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ് നമുക്കിടയില്‍ പലരും. ഇത്തരത്തിലുള്ള പാടുകള്‍ വലിയൊരു തലവേദനയാണ് പലര്‍ക്കും സൃഷ്ടിക്കുന്നത്. മുഖം തിളങ്ങാന്‍ ഈ ആയുര്‍വ്വേദ കൂട്ടുകള്‍

എന്നാല്‍ ഇത്തരത്തിലുള്ള പാടുകള്‍ മാറ്റാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിറങ്ങി കറുപ്പിന്റെ കാഠിന്യം കൂട്ടുന്നവരാണ് പലരും എന്നതാണ് സത്യം. എന്നാല്‍ രണ്ട് ദിവസം കൊണ്ട് തന്നെ ഇത്തരം കറുപ്പിനോട് വിട പറയാം, അതെങ്ങനെയെന്ന് നോക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നല്ലൊരു സൗന്ദര്യ സംരക്ഷണ വസ്തുവാണ്. രണ്ട് ടീസ്പൂണ്‍ തേനില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും വേവിച്ചുടച്ച ഉരുളക്കിഴങ്ങും ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ മാറ്റുന്നതിന് വളരെയധികം സഹായിക്കുന്നു.

റോസ് വാട്ടര്‍

റോസ് വാട്ടര്‍

റോസ് വാട്ടര്‍ അഞ്ച് മിനിട്ട് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനു ശേഷം മുഖത്ത് പുരട്ടുക. 15 മനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ചു കളയാം.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് മറ്റൊന്ന്. മുട്ടയുടെ വെള്ളയും ഫ്രിഡ്ജില്ഡ വെച്ച് തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കുക. ഇത് മുഖത്ത് പുരട്ട് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ഉപയോഗിക്കുന്നതും മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ സഹായിക്കുന്നു. ടീബാഗ്‌സ് കറുത്ത പാടുകള്‍ കാണുന്ന സ്ഥലത്ത് വെയ്ക്കുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയുക.

കണ്ണിന്റെ ക്ഷീണത്തിന്

കണ്ണിന്റെ ക്ഷീണത്തിന്

കണ്ണിന്റെ ക്ഷീണത്തിന് നല്ലൊരു പരിഹാരമാണ് സ്പൂണ്‍. സ്പൂണ്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം കണ്ണിനു മുകളില്‍ വെയ്ക്കുക. ഇത് കണ്ണിന്റെ ക്ഷീണം ഇല്ലാതാക്കുന്നു.

 കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പറിന്റെ സൗന്ദര്യസംരക്ഷണ ഗുണം നമുക്കെല്ലാം അറിയുന്നതാണ്. ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴയുടെ നീരും കുക്കുമ്പര്‍ ജ്യൂസും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തുണ്ടാകുന്ന എല്ലാ തരത്തിലുള്ള കറുത്ത പാടുകളും നീക്കുന്നു.

നാരങ്ങാ നീര്

നാരങ്ങാ നീര്

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്നതാണ് നാരങ്ങാ നീര്. നാരങ്ങാ നീര് പഞ്ഞിയില്‍ ആക്കി മുഖത്ത് തേയ്ക്കുക. ഇത് കറുത്ത പാടിനെ മാറ്റുന്നു.

തക്കാളി

തക്കാളി

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തക്കാളി. തക്കാളി നീര് കണ്ണിനു താഴെയുള്ള കറുത്ത പാടിന് വിട നല്‍കുന്നു. തക്കാളി നീരിനോടൊപ്പം അല്‍പം കറ്റാര്‍വാഴയുടെ നീരു കൂടി മിക്‌സ് ചെയ്യുക.

പപ്പായ

പപ്പായ

പപ്പായയും നല്ലൊരു ക്ലെന്‍സര്‍ ആണ്. മുഖത്തെ പാടിനെ നീക്കം ചെയ്ത് മുഖം തിളങ്ങാന്‍ സഹായിക്കുന്നു.

English summary

Easy Tips to Get Rid of Dark Circles Instantly

Follow any of these Easy Tips to Get Rid of Dark Circles Instantly and Completely.Dark circles spoil your beauty.It makes your face look old, tired and haggard.
Story first published: Thursday, April 7, 2016, 15:25 [IST]
X
Desktop Bottom Promotion