For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉലുവ മരുന്ന്‌

By Super
|

ചര്‍മ്മ സംരക്ഷണത്തിന് നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു വസ്തുവാണ് ഉലുവ. വിപണിയില്‍ ലഭ്യമായ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ക്കായി നിങ്ങള്‍ ഏറെ പണം ചെലവഴിച്ചിട്ടുണ്ടാകും.

എന്നാല്‍ ഉലുവയുടെ ഗുണങ്ങളെ സംബന്ധിച്ച് നിങ്ങള്‍ക്കറിയാമോ? സൗന്ദര്യസംരക്ഷണത്തില്‍ ഉലുവയുടെ ഉപയോഗം ഏറെക്കാലമായുള്ളതാണ്. പുരാതനമായ ആയുവേദ രേഖകളില്‍ ഉലുവയെപ്പറ്റിയുള്ള പരാമര്‍ശം കാണാം.

ശരീരസംരക്ഷണത്തിനായി ഉലുവ ഉപയോഗിക്കാം. അതിന് വേണ്ടി നിങ്ങള്‍ എറെ പണം ചെലവഴിക്കേണ്ടതുമില്ല. ഉലുവ ഉപയോഗിച്ച് സൗന്ദര്യ സംരക്ഷണം എങ്ങനെ സാധ്യമാക്കാമെന്ന് മനസിലാക്കാന്‍ തുടര്‍ന്ന് വായിക്കുക.

മുഖക്കുരവും കാരയും അകറ്റാം

മുഖക്കുരവും കാരയും അകറ്റാം

ഉലുവ പൊടിച്ച് അതില്‍ അല്‍പം ചൂടവെള്ളവും തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പ്രശ്നമുള്ള ഭാഗങ്ങളില്‍ തേയ്ക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് ഉണങ്ങാനനുവദിക്കുക. ഏകദേശം 20 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക. ചര്‍മ്മത്തിലെ സുഷിരം അടഞ്ഞുണ്ടാകുന്ന മുഖക്കുരുവും ഉലുവ കൊണ്ട് ഭേദമാക്കാം.

ചുളിവുകള്‍ തടയുന്നു

ചുളിവുകള്‍ തടയുന്നു

ചര്‍മ്മത്തിലെ ചുളിവുകള്‍ തികച്ചും അരോചകമാണ്. ഉലുവ, ചൂടുള്ള പാല്‍, തേന്‍ എന്നിവ ഉപയോഗിച്ച് ഒരു ഫേസ്പായ്ക്ക് തയ്യാറാക്കുക. ഇത് മുഖത്ത് തേച്ച് 20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.

സ്ക്രബ്ബ്

സ്ക്രബ്ബ്

ഉലുവകൊണ്ടുള്ള സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണിത്. എക്സ്ഫോലിയേഷന്‍ വഴി ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉലുവ തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പിറ്റേന്ന് രാവിലെ പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം.

കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പ് മാറ്റാം

കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പ് മാറ്റാം

കണ്ണിന് ചുറ്റുമുള്ള ഇരുണ്ട പാടുകള്‍ വിഷമമുണ്ടാക്കുന്നുണ്ടോ? കറുപ്പ് അല്ലെങ്കില്‍ ബ്രൗണ്‍ നിറത്തിലുള്ള പാടുകള്‍ ചര്‍മ്മത്തിലുണ്ടോ? ഉലുവയും പാലും ചേര്‍ത്ത് പുരട്ടുന്നത് ഫലം നല്കും.

ചര്‍മ്മം ശുദ്ധീകരിക്കുന്നു

ചര്‍മ്മം ശുദ്ധീകരിക്കുന്നു

ഉലുവയ്ക്ക് ഒട്ടേറെ സൗന്ദര്യ സംരക്ഷണ മേന്മകളുണ്ട്. ചര്‍മ്മത്തിനെ ഉള്ളില്‍ നിന്ന് വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ഉലുവ വെള്ളം. ഇത് വെറും വയറ്റില്‍ എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്കും. ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

താരന്‍ അകറ്റുന്നു

താരന്‍ അകറ്റുന്നു

ചര്‍മ്മത്തിന് മാത്രമല്ല തലമുടിയ്ക്കും ഉത്തമമാണ് ഉലുവ. താരന്‍ അകറ്റാന്‍ ഉലുവ അരച്ച് തലയോട്ടിയിലും തലമുടിയിലും തേയ്ക്കുക.

മുടികൊഴിച്ചില്‍ തടയുന്നു -

മുടികൊഴിച്ചില്‍ തടയുന്നു -

ഉലുവയുടെ സൗന്ദര്യ സംരക്ഷണ മേന്മകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുടികൊഴിച്ചില്‍ തടയാനുള്ള കഴിവ്. ഇന്നത്തെ കാലത്ത് മുടികൊഴിച്ചില്‍ ഒരു വലിയ പ്രശ്നമാണ്. മുടി വേരുകള്‍ ശക്തിപ്പെടുത്താനും മുടിയിഴകളുടെ കരുത്തില്ലായ്മ പരിഹരിക്കാനും ഉലുവ ഉത്തമമാണ്. തലമുടിക്ക് തിളക്കവും കരുത്തും നല്കാന്‍ ഉലുവ ഫലപ്രദമാണ്.

English summary

Beauty Benefits Of Methi Seeds

Here are some of the tips to know how methi seeds are used for skincare. Read more to know about,
Story first published: Wednesday, February 3, 2016, 15:23 [IST]
X
Desktop Bottom Promotion