For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വ്വേദത്തിന്റെ പവ്വര്‍ അറിയാതെ പോകരുത്

ആയുര്‍വ്വേദത്തില്‍ ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

ആയുര്‍വ്വേദത്തിന് എപ്പോഴും നമുക്കിടയില്‍ പ്രാധാന്യം കൂടുതലാണ്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും എന്തിനും ഏതിനും ആയുര്‍വ്വേദത്തെ നാം ആശ്രയിക്കുന്നതും. ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ആയുര്‍വ്വേദം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ.

സൗന്ദര്യസംരക്ഷണത്തില്‍ ചില ആയുര്‍വ്വേദക്കൂട്ടുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് സൗന്ദര്യസംരക്ഷണത്തിന് ആയുര്‍വ്വേദ വഴികള്‍ ഉപയോഗിക്കേണ്ടിന്റെ ആവശ്യകത എന്ന് നോക്കാം. ഇനി പറയുന്ന കാര്യങ്ങള്‍ സൗന്ദര്യസംരക്ഷണത്തിന് എത്രത്തോളം ഉപയോഗപ്രദമാണെന്ന് നോക്കാം.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകളാണ് പലപ്പോഴും പലരേയും പ്രശ്‌നത്തിലാക്കുന്നത്. എന്നാല്‍ ഇതിന് നിമിഷനേരം കൊണ്ട് ആയുര്‍വ്വേദത്തില്‍ പരിഹാരം ഉണ്ട്. ഉലുവ അരച്ച് അതില്‍ ഒലീവെണ്ണ ചേര്‍ത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

മുഖത്തെ കറുപ്പിന്

മുഖത്തെ കറുപ്പിന്

മുഖത്തെ കറുപ്പാണ് മറ്റൊരു പ്രശ്‌നം. മുഖത്തെ കറുപ്പിന് കുങ്കുമാദി തൈലം മുഖത്ത് തേച്ചു പിടിപ്പിച്ചാല്‍ മതി.

മുഖത്തിന് നിറം

മുഖത്തിന് നിറം

മുഖത്തിന് നിറം നല്‍കാന്‍ ഫലപ്രദമായ ആയുര്‍വ്വേദ വഴിയാണഅ ഏലാദി വെളിച്ചെണ്ണ. ഇത് മുഖത്തിന് നിറവും മൃദുത്വവും നല്‍കുന്നു.

മുഖക്കുരു മാറാന്‍

മുഖക്കുരു മാറാന്‍

മുഖക്കുരുവിന് പരിഹാരം കാണാന്‍ പച്ചമഞ്ഞള്‍ മുഖത്ത് അരച്ച് തേയ്ക്കുന്നത് നല്ലതാണ്.

 മുഖത്തെ കറുത്ത കുത്തുകള്‍

മുഖത്തെ കറുത്ത കുത്തുകള്‍

മുഖത്തെ കറുത്ത കുത്തുകള്‍ മാറാന്‍ രാമച്ചം അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍ പലപ്പോഴും ആയുര്‍വ്വേദത്തിലൂടെ മുഴുവനായി പരിഹാരം കാണാം. കസ്തൂരി മഞ്ഞള്‍ അരച്ച് തേയ്ക്കുന്നത് എക്‌സിമ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും.

English summary

Amazing Ayurvedic Herbs For Beautiful Glowing Skin

There are many amazing ayurvedic herbs for skin available that helps in improving the texture of your skin.
Story first published: Saturday, December 17, 2016, 10:38 [IST]
X
Desktop Bottom Promotion